1 GBP = 90.20 INR                       

BREAKING NEWS

നാടകകൃത്തും നടനുമായ ആരോമല്‍ അന്തരിച്ചു; 1970 മുതല്‍ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥയും കവിതകളും നോവലുകളുമായി സജീവമായിരുന്ന ആരോമലിന്റെ മരണം ദീര്‍ഘകാലമായുള്ള അസുഖ ബാധയെ തുടര്‍ന്ന്

Britishmalayali
kz´wteJI³

തിരൂര്‍: പഴയകാല നോവലിസ്റ്റും നാടകകൃത്തും നടനുമായ ആരോമല്‍ (65) അന്തരിച്ചു. കടവത്ത് പറമ്പില്‍ വേലായുധന്‍ എന്നാണ് യഥാര്‍ഥ പേര്. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു.

1970 മുതല്‍ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥ, കവിത, നോവല്‍ എന്നിവ എഴുതിയിരുന്നു. തിരക്കഥകളും രചിച്ചിട്ടുണ്ട്. തിരൂരിലെ പഴയ വിജയ ടൂട്ടോറിയല്‍സില്‍ അദ്ധ്യാപകനായിരുന്നു. അവിവാഹിതനാണ്.

സഹോദരങ്ങള്‍:- ബാലകൃഷ്ണന്‍, രാജു, ശ്രീമതി, കുട്ടന്‍, കുമാരന്‍, നാരായണന്‍, ലീല, പരേതനായ രാവുണ്ണി. സംസ്‌കാരം ശനിയാഴ്ച രാവിലെ 8ന് വീട്ടുവളപ്പില്‍ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category