1 GBP = 89.80 INR                       

BREAKING NEWS

നെഞ്ചു വേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍; ഇസിജിയില്‍ നേരിയ വ്യതിയാനം മാത്രമേയുള്ളൂവെന്ന് കണ്ടത്തിയോടെ ഡിസ്ചാര്‍ജ്ജ് ചെയ്തു; ബിഷപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി തെളിവെടുപ്പിനായി കൊണ്ടുപോകാന്‍ കസ്റ്റഡി അപേക്ഷ നല്‍കാന്‍ പൊലീസ്; അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കാന്‍ ബിഷപ്പിന്റെ അഭിഭാഷകനും

Britishmalayali
kz´wteJI³

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ശേഷം നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ്ജ് ചെയ്തു. അല്‍പ്പ സമയത്തിനകം ബിഷപ്പ് ആശുപത്രിയില്‍ നിന്നും പുറത്തുപോകും. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

രണ്ട് തവണ ടെസ്റ്റുകള്‍ നടത്തി. ഇതില്‍ രണ്ടിലും ഹൃദയാഘാത സാധ്യതയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെ ഹൃദ്രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് 2014 ല്‍ തനിക്ക് ഹൃദയത്തിന് അസ്വസ്ഥതയുണ്ടായിട്ടുണ്ടെന്നും അന്ന് താന്‍ ചികിത്സ തേടിയിരുന്നുവെന്നും ഇടയ്ക്ക് നെഞ്ചുവേദനയുണ്ടാകാറുണ്ടെന്നും ബിഷപ്പ് ഡോക്ടര്‍മാരോട് പറഞ്ഞുവെന്ന വിവരത്തെത്തുടര്‍ന്ന് കാര്‍ഡിയാക് വിഭാഗത്തിലെ ഒരു ഡോക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു.

അതേസമയം അറസ്റ്റ് നിയമവിരുദ്ധമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ഇനി കസ്റ്റഡിയില്‍ വിട്ടുനല്‍കേണ്ടതില്ലെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ പറയുന്നത്. ഇതോടൊപ്പം ജാമ്യഹര്‍ജി ഇന്ന് തന്നെ സമര്‍പ്പിക്കും. അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ഡോക്ടറെ കാണാനാണ് ഒരുങ്ങുന്നത്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇനിയും ചര്‍ച്ച നടത്തും. പൊലീസ് ബിഷപ്പിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും ഉന്നയിക്കും. കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ചോദ്യം ചെയ്യലിനുമായി അന്വേഷണ സംഘം മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കുക.

ഇന്നലെ കൊച്ചിയില്‍നിന്ന് കൊണ്ടുവരുമ്പോഴാണ് ബിഷപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആറു മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്ന് രാവിലെ ബിഷപ്പിന് ഹൃദയാഘാതമുണ്ടോ എന്ന പരിശോധന നടത്തിയ ശേഷമാണ് പ്രശ്നമൊന്നും ഇല്ലെന്ന് കണ്ടെത്തിയത്.

നേരത്തെ, ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കണ്ടിരുന്നു. ഇസിജിയില്‍ നേരിയ വ്യതിയാനം കണ്ടിരുന്നു. അതുകൊണ്ട് ഇന്നും വീണ്ടും പരിശോധന നടത്തും. ബിഷപ്പിന്റെ നെഞ്ചുവേദനയോടെ അന്വേഷണ സംഘവും പ്രതിരോധത്തിലായിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിന്റെ കടലാസ് ജോലികള്‍ അവസാനിച്ചതോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. നിയമവിരുദ്ധമായി തടങ്കലില്‍ വെക്കല്‍, പ്രകൃതി വിരുദ്ധ ലൈംഗികബന്ധം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യലില്‍ കേസിന് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങള്‍ ലഭിച്ചു. തന്റെ ഭാഗം വിശദീകരിക്കുന്നതിന് ആവശ്യമായ സമയം ബിഷപ്പിന് നല്‍കിയിരുന്നു. അറസ്റ്റിന്റെ കാര്യത്തില്‍ ബോധപൂര്‍വമായ താമസമുണ്ടായിട്ടില്ല. ബിഷപ് കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. രാത്രി കോട്ടയം പൊലീസ് ക്ലബിലേക്കാണ് കൊണ്ടുപോകുന്നത്. സമയം ലഭിച്ചാല്‍ അവിടെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച രാവിലെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രണ്ടു മാസമായി നടന്ന വിശദ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഗൂഢാലോചനയാണെന്ന വാദത്തില്‍ ആദ്യം മുതല്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഫ്രാങ്കോ. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം ഇത് ഖണ്ഡിക്കാനായി. അറസ്റ്റ് സംബന്ധിച്ച് ഒരു സംശയവുമുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുമായി പലരീതിയിലുള്ള ചര്‍ച്ചകള്‍ ഫോണിലൂടെയും നേരിട്ടും ആവശ്യമായി വന്നപ്പോഴൊക്കെ നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഒരുമിച്ച് പരിഗണിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും എസ്പി വ്യക്തമാക്കി.

ഇന്നലെ പൊലീസ് ക്ലബ്ബില്‍ എത്തിച്ച് ബിഷപ്പിന് താമസസൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇവിടെ വെച്ച് ചോദ്യം ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. ക്ലബില്‍ താമസത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണു ഇന്നലെ രാത്രി തെള്ളകം പിന്നിട്ടപ്പോള്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വാഹന വ്യൂഹം തിരിച്ചു വിട്ടു. ഏഴു വാഹനങ്ങളിലായി വന്‍ പൊലീസ് സംഘമാണ് ബിഷപ്പിനൊപ്പമുണ്ടായിരുന്നത്. വൈക്കം ഡിവൈഎസ്പിയുടെ ജീപ്പിലാണ് ബിഷപ്പ് യാത്ര ചെയ്തിരുന്നത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയില്‍ ബിഷപ്പിന് ഇസിജിയില്‍ വ്യതിയാനവും രക്താതിസമ്മര്‍ദ്ദവും കണ്ടെത്തിയിരുന്നനു. ഇതേ തുടര്‍ന്നു തൃപ്പൂണിത്തുറയിലെ ഡോക്ടര്‍ ഹൃദ്രോഗ വിദഗ്ധന്റെ പരിശോധന വേണമെന്ന് നിര്‍ദ്ദേശിച്ചു.

തുടര്‍ യാത്രയിലാണു ബിഷപ്പ് ദേഹാസ്വാസ്ഥ്യമുണ്ടെന്നു പൊലീസിനെ അറിയിച്ചത്. ഉടനെ തന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു പോവുകയായിരുന്നു. അവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആദ്യഘട്ട പരിശോധനയ്ക്കു ശേഷം കാര്‍ഡിയോളജി വിഭാഗത്തില്‍ ഇസിജിയും മറ്റു പരിശോധനകളും നടത്തി. ഇതിനിടെ ബിഷപ്പിന്റെ അഭിഭാഷകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് തടഞ്ഞത് തര്‍ക്കത്തിന് ഇടയാക്കി. ഇന്നു 11 മണിക്ക് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്നലെ പൊലീസ് ക്ലബില്‍ താമസം ഒരുക്കിയത്. പൊലീസ് ക്ലബിലും പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഏതാനും ദിവസമായി പകല്‍ ഉപവാസത്തിലാണു ബിഷപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category