1 GBP = 90.20 INR                       

BREAKING NEWS

ബാര്‍ക്ലെയ്‌സിനുപിന്നാലെ ആര്‍ബിഎസും നാറ്റ്‌വെസ്റ്റും ഉള്‍സ്റ്റര്‍ ബാങ്കും പണിമുടക്കി; നെറ്റ്-ഫോണ്‍ ബാങ്കിങ്ങുകള്‍ തകരാറിലായതോടെ ആയിരങ്ങള്‍ക്ക് സ്വന്തം പണം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല; ബ്രിട്ടീഷ് ബാങ്കുകള്‍ക്ക് ഇതെന്തുപറ്റി?

Britishmalayali
kz´wteJI³

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ബാങ്കായ ബാര്‍ക്ലെയ്‌സിന്റെ രണ്ടരക്കോടിയോളം വരുന്ന ഉപഭോക്താക്കള്‍ സാങ്കേതികത്തകരാറില്‍ കുരുങ്ങി ഏറെക്കുറെ ഒരുദിവസത്തോളം ബാങ്കിങ് ഇടപാടുകള്‍ നടക്കാതെ കുടുങ്ങിയത് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച സമാന സംഭവം കൂടുതല്‍ ബാങ്കുകളിലേക്ക് വന്നതോടെ ഇടപാടുകാര്‍ ആശങ്കയിലായി. മു്ന്‍നിര ബാങ്കുകളായ ആര്‍ബിഎസ്, നാറ്റ്‌വെസ്റ്റ്, ഉള്‍സ്റ്റര്‍ ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവും നെറ്റ് ബാങ്കിങ് ആപ്ലിക്കേഷനും അഞ്ചുമണിക്കൂറോളമാണ് ഇന്നലെ പണിമുടക്കിയത്.

ഒരേ ബാങ്കിങ് ഗ്രൂപ്പില്‍പ്പെട്ട ബാങ്കുകളാണ് ഇവ മൂന്നും. കോടിക്കണക്കിന് ഉപഭോക്താക്കള്‍ ഇടപാടുകള്‍ നടത്താനാകാതെ കുരുക്കിലായതോടെ, ബാങ്ക് അധികൃതര്‍ക്ക് ക്ഷമാപണവുമായി രംഗത്തുവരേണ്ടിവന്നു. ബാങ്കുകളുടെ ട്വിറ്റര്‍ ഫീഡുകളും ഫോണുകളും പരാതിക്കാരെക്കൊണ്ട് നിറയുകയും ചെയ്തു. ബില്ലടയ്ക്കാനും അടിയന്തരമായി നടത്തേണ്ട ഇടപാടുകള്‍ നടത്താനാവാതെയും വല്ലാതെ കഷ്ടപ്പെട്ടുവെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.

ഉപഭോക്താക്കളുടെ വേദനയും ആശങ്കയും മനസ്സിലാക്കുന്നുവെന്നും എന്നാല്‍, ഈ ഘട്ടത്തില്‍ തകരാറ് സംഭവിച്ചതെങ്ങനെയെന്ന് വിശദീകരിക്കാനാവില്ലെന്നും ആര്‍ബിഎസ് ചീഫ് എക്‌സിക്യുട്ടീവ് റോസ് മക്ഇവാന്‍ പറഞ്ഞു. അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍വാള്‍ സെക്യൂരിറ്റി അപ്‌ഡേറ്റിലുണ്ടായ മാറ്റമാണ് ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് സംവിധാനങ്ങള്‍ നിശ്ചലമാക്കാന്‍ കാരണമെന്ന് അവര്‍ കണ്ടെത്തുകയും പരഹരിക്കുകയും ചെയ്തു.

ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് സംവിധാനങ്ങളിലുണ്ടായ തകരാറ് പരിഹരിച്ചുവെന്നും ഉപഭോക്താക്കള്‍ക്കുണ്ടായ വിഷമങ്ങളില്‍ ഖേദിക്കുന്നുവെന്നും ബാങ്ക് വക്താവ് അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും ബാങ്കിങ് മേഖലയിലുണ്ടായ തകരാറ് ഉപഭോക്താക്കളെയാകെ ആശങ്കപ്പെടുത്തുകയും ചെയ്തിട്ടുണ്ട് സോഷ്യല്‍ മീഡിയയിലൂടെയുള്ള അവരുടെ പ്രതികരണങ്ങളില്‍ ഈ ആശങ്ക പ്രതിഫലിക്കുന്നുമുണ്ട്. 

അടിയന്തരമായി അടയ്‌ക്കേണ്ട ബില്ലുകളും വാടക പോലുള്ള കാര്യങ്ങളും മുടങ്ങിയതിന്‍രെ ആശങ്കയാണ് പലരും പങ്കുവെച്ചത്. അടുത്തമാസം മുതല്‍ പുതിയ ബാങ്കിനെ ആശ്രയിക്കേണ്ടി വരുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനത്തിനും മൊബൈല്‍ ആപ്പിനുമുണ്ടായ അവിചാരിതമായ തകരാര്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിച്ചതില്‍ ഖേദിക്കുന്നുവെന്ന് നാറ്റ്‌വെസ്റ്റ് ബാങ്ക് അധികൃതരും അറിയിച്ചു. നേരിട്ട് ബാങ്കിലൂടെയുള്ള ഇടപാടുകള്‍ക്കും എടിഎമ്മുകളിലൂടെയുള്ള ഇടപാടുകള്‍ക്കും തടസ്സം നേരിട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category