1 GBP = 92.70 INR                       

BREAKING NEWS

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി വീടൊരുക്കാന്‍ യുക്മയും; കേരള സര്‍ക്കാരുമായി ചേര്‍ന്ന് യുക്മ നിര്‍മ്മിക്കുന്നത് 100 വീടുകള്‍

Britishmalayali
kz´wteJI³

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം തകര്‍ത്തു കളഞ്ഞ കേരളത്തിന്റെ പുനസൃഷ്ടിക്കായി യുക്മയും പങ്ക്ചേരുന്നു. യുക്മനാഷണല്‍ കമ്മിറ്റിയുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരളാ ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് യുകെയിലെ ഏറ്റവും ബൃഹത്തായ മലയാളി കൂട്ടായ്മയിലൊന്നായ യുക്മ തീരുമാനിച്ചിരിക്കുന്നത്.

ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന യുക്മയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളായിട്ടാണ് യുക്മ ഭവന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. 'സ്‌നേഹക്കൂട് ഭവന പദ്ധതി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുമായി യുകെയിലെ അസോസിയേഷനുകള്‍ക്കും അഭ്യുദയകാംക്ഷികളായിട്ടുള്ളവര്‍ക്കും സഹകരിക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതത്തില്‍ ചേര്‍ന്ന നാഷണല്‍ കമ്മിറ്റിയുടേയും യുക്മ ചാരിറ്റി ട്രസ്റ്റ് ബോര്‍ഡിന്റേയും സംയുക്ത യോഗമാണ് ഇക്കാര്യം ഐകകണ്ഡേന  തീരുമാനിച്ചത്.

കേരളത്തിന്റെ പുനസൃഷ്ടിക്കായി വിദേശ മലയാളികള്‍ സഹകരിക്കണമെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടുള്ള യുകെ മലയാളികളുടെ ആത്മാര്‍ത്ഥമായ സമര്‍പ്പണമാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ കീഴിലുള്ള സ്‌നേഹക്കൂട് ഭവന നിര്‍മാണ പദ്ധതി. ഒരു ഭവനത്തിന് 6000 പൗണ്ടാണ്ചിലവ് കണക്കാക്കിയിട്ടുള്ളത്. യുകെയിലെ പ്രമുഘ സംഘടനകളായ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ അഞ്ചും ബസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ രണ്ടും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായിട്ട് ആദ്യഘട്ടത്തില്‍ 11 വീടുകളാണ് ഉടനെ നിര്‍മ്മിക്കാനൊരുക്കുന്നത്. തുടര്‍ന്ന് യുക്മയിലെ മറ്റു അംഗ അസ്സോസിയേഷനുകളുടെയും യുകെയിലെ മറ്റ് വിവിധ സംഘടനകളടെയും വ്യക്തികളെയും ഇക്കാര്യത്തില്‍ സംയുക്തമായി സഹകരിപ്പിച്ച് ബാക്കിയുള്ള വീടുകള്‍ക്കുള്ള ഫണ്ട് കണ്ടെത്തും.

5000 പൗണ്ട് ഒറ്റയ്ക്ക് ശേഖരിക്കാന്‍ കഴിയാത്ത പ്രസ്ഥാനങ്ങളെയും വ്യക്തികളെയും മറ്റ് സംഘടനകളുമായി യോജിച്ച് പദ്ധതിയുമായി സഹകരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വീടുകള്‍ക്ക് തുക സംഭാവന ചെയ്യുന്ന അസോസിയേഷന്റെയോ വ്യക്തിയുടെ പേരിലോ ആയിരിക്കും വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കുന്നത്. ഒരേ മാതൃകയിലുള്ള വീടുകളായിരിക്കും നിര്‍മ്മിക്കുക. കേരളത്തില്‍ ഇത്തരത്തിലുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന വിവിധ കമ്പനികളുമായി യുക്മ നേതൃത്വം ഇതിനായുള്ള ചര്‍ച്ച ആരംഭിച്ചുട്ടുണ്ട്.

യുക്മ സ്‌നേഹ കൂട് ഭവന നിര്‍മാണ പദ്ധതിയുടെ വിജയത്തിനായി മാമ്മന്‍ ഫിലിപ്പ്, റോജിമോന്‍ വര്‍ഗ്ഗീസ്, അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, അലക്‌സ് വര്‍ഗ്ഗീസ്, ഓസ്റ്റിന്‍ അഗസ്റ്റിന്‍, ഡോ. ബിജു പെരിങ്ങത്തറ, ലാലിച്ചന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന ഒരു സബ് കമ്മിറ്റിക്ക് രൂപം നല്‍കി. യുക്മയുടെ അഭ്യര്‍ത്ഥന പ്രകാരം വീടുകള്‍ നഷ്ടപെട്ടവരില്‍ അര്‍ഹരായവരെ കണ്ടെത്തുന്നതിന് സഹായിക്കാമെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്നും യുക്മ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി പണം സ്വരൂപിച്ച് വച്ചിട്ടുള്ള സംഘടനകളും വ്യക്തികളും യുക്മ സ്‌നേഹക്കൂട് ഭവന നിര്‍മാണ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവരും യുക്മ ഭാരവാഹികളുമായി ബന്ധപ്പെടമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യുക്മയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ പുനസ്യഷ്ടിക്കായി നടപ്പിലാക്കുന്ന 'സ്‌നേഹക്കൂട് ഭവന നിര്‍മാണ പദ്ധതി' വിജയിപ്പിക്കുവാന്‍ യുകെയിലെ മുഴുവന്‍ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ യുക്മ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു.
 
കേരളത്തിലെ പ്രളയ ദുരന്തകാലത്ത്
പ്രളയ ഉണ്ടായ സമയം തന്നെ യുക്മ സഹായഹസ്തം നീട്ടിയിരുന്നു. ആദ്യഘട്ടമായി യുക്മ ചാരിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് അപ്പീല്‍ നല്‍കി ഫണ്ട് ശേഖരിച്ചു. രണ്ടാമതായി യുകെയിലങ്ങോളമിങ്ങോളമുള്ള സംഘടനകളും വ്യകതികളും വഴി നിത്യോപയോഗ സാധനങ്ങളും, മെഡിസിനുകളും, പുതിയ വസ്ത്രങ്ങളും ഉള്‍പ്പെടെ 25000 കിലോ സാധനങ്ങള്‍ കേരളത്തിലെത്തിച്ച് വിതരണം ചെയ്ത് വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന യുക്മ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്

മാമ്മന്‍ ഫിലിപ്പ് - 07885467034, റോജിമോന്‍ വര്‍ഗീസ് - 07883068181, അലക്‌സ് വര്‍ഗീസ് - 07985641921

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category