1 GBP = 92.70 INR                       

BREAKING NEWS

പ്ലീമൗത്തില്‍ നിന്ന് ലോകം ചുറ്റി പ്ലീമൗത്തിലേക്ക് മടങ്ങാന്‍ പുറപ്പെട്ട അഭിലാഷ് ടോമി അപകടത്തില്‍ പെട്ടു; രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുില്‍ ദക്ഷിണാഫ്രിക്കന്‍ തീരത്ത് നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

പായ് വഞ്ചി യാത്രയില്‍ ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ അഡ്രസായിരുന്ന മലയാളി നാവികന്‍അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുില്‍ ദക്ഷിണാഫ്രിക്കന്‍ തീരത്ത് നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ട്.ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുക്കുമ്പോള്‍ദക്ഷിണാഫ്രിക്കന്‍ തീരത്തുവച്ചാണ് അപകടത്തില്‍ പെട്ടത്.
 
എന്നാല്‍ഏറെ നേരത്തെ ആശങ്കയ്ക്ക് ശേഷം അഭിലാഷ് ടോമിയുടെ പുതിയ സന്ദേശം എത്തിയതാണ് ആശ്വാസമായത്. ഗുരുതരമായ പരുക്കുണ്ടെന്നും ജിപിഎസും അടിയന്ത സന്ദേശത്തിനുള്ള റേഡിയോ ബീക്കണും പ്രവര്‍ത്തനക്ഷമമാണെന്നും സന്ദേശത്തില്‍ പറഞ്ഞു. അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്താന്‍ വിപുലമായ തിരച്ചില്‍ തുടരുകയാണ്.

പായ്വഞ്ചിയുടെ തൂണ് തകര്‍ന്ന് മുതുകിന് ഗുരുത പരിക്കേറ്റിട്ടുണ്ടെന്ന് ഇന്നലെ അയച്ച സന്ദേശത്തില്‍ അഭിലാഷ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്‌ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്വഞ്ചി 'തുരിയ', ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു. ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മല്‍സരത്തില്‍ പങ്കെടുക്കുന്ന 18 പായ്വഞ്ചികളില്‍, ഫ്രാന്‍സില്‍നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമത്. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.

ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗറെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകള്‍ക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ട അഭിലാഷ്, പായ് വഞ്ചിക്ക് ഇടയ്ക്കുണ്ടായ ചെറിയ തകരാര്‍ പരിഹരിച്ചുവരുന്നതായി സംഘാടകരെ റേഡിയോ മുഖാന്തരം അറിയിച്ചിരുന്നു. ഭക്ഷണമായി കരുതിയിരുന്ന പോപ് കോണ്‍ തീരുകയാണെന്നും വഞ്ചിയില്‍ പരിമിതമായി സൂക്ഷിച്ചിട്ടുള്ള മറ്റു ഭക്ഷണവസ്തുക്കള്‍ ഉപയോഗിച്ചുതുടങ്ങാതെ മാര്‍ഗമില്ലെന്നുമാണു സന്ദേശം.

ഒറ്റയ്ക്കൊരു പായ്വഞ്ചിയില്‍ കടലിലൂടെ ഒരിടത്തും നിര്‍ത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരന്‍ അഭിലാഷ് ടോമിയുടെ അടുത്ത സാഹസികയാത്രയ്ക്കു തയാറാക്കിയ പായ്വഞ്ചി കൊച്ചിയിലെത്തിയിരുന്നു. ജൂലൈ ഒന്നിനു ഫ്രാന്‍സില്‍ നിന്ന് ആരംഭിക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കാന്‍ അഭിലാഷ് ടോമിക്കായി നിര്‍മ്മിച്ച പായ്വഞ്ചിയാണിത് 'തുരിയ' എന്നാണു വഞ്ചിയുടെ പേര്. ഗോവയില്‍ നിര്‍മ്മിച്ചതാണഅ 'തുരിയ' വഞ്ചി.

കൊച്ചി കണ്ടനാട് സ്വദേശിയായ അഭിലാഷ് ടോമി 2013ലാണു മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ആരംഭിച്ച് 151 ദിവസങ്ങള്‍ കൊണ്ടു പായ്വഞ്ചിയില്‍ ലോകം ചുറ്റിവന്നത്. നാവികസേനയുടെ 'സാഗര്‍ പരിക്രമ 2' എന്ന പ്രോജക്ടിന്റെ ഭാഗമായി 'മാദേയി' എന്ന പായ്വഞ്ചിയിലായിരുന്നു, നാവികസേനയില്‍ കമാന്‍ഡറായ അഭിലാഷിന്റെ പ്രയാണം. 1968ല്‍ ബ്രിട്ടിഷുകാരന്‍ സര്‍ റോബിന്‍ നോക്സ് ജോണ്‍സ്റ്റണ്‍ നടത്തിയ കടല്‍പ്രയാണത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇത്തവണ ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള സാഹസിക യാത്രയാണിത്. ജൂലൈ ഒന്നിനു ഫ്രാന്‍സില്‍ ആരംഭിക്കുന്ന യാത്രയില്‍ അഭിലാഷിനൊപ്പം 19 പേരാണു മല്‍സരരംഗത്തണ്ടായിരുന്നത്.

അന്‍പതു വര്‍ഷം മുന്‍പത്തെ സാഹചര്യങ്ങളില്‍ വേണം യാത്ര. അതിനാല്‍, ആധുനിക സജ്ജീകരണങ്ങളൊന്നും പായ്വഞ്ചിയില്‍ ഇല്ല. ഭൂപടവും വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും നോക്കി സഞ്ചാരദിശ തീരുമാനിക്കണം. അഭിലാഷ് ടോമി മലയാളിയാണെന്നതു മാത്രമല്ല, പായ്വഞ്ചിയുടെ കേരള ബന്ധം. തുരിയയുടെ ചട്ടക്കൂട് നിര്‍മ്മിച്ചതു കേരളത്തില്‍ നിന്നുള്ള തടികൊണ്ടാണ്. 32 അടിയാണു പായ്വഞ്ചിയുടെ നീളം. വെറും 32 അടി നീളം മാത്രമാണ് തുരീയ വഞ്ചിക്കുള്ളത്. യാത്രയുടെ ഗതി നിര്‍ണ്ണയിക്കാന്‍ ആധുനിക യന്ത്ര സംവിധാനങ്ങള്‍ ഉണ്ടാകില്ല എന്നത് വെല്ലുവിളി ഇരട്ടിയണ്. ഭൂപടവും സാധാരണ വടക്കു നോക്കി യന്ത്രവും നക്ഷത്രങ്ങളും ഒക്കെയാകും യാത്രയുടെ ഗതി നിര്‍ണയിക്കുക. ഒരു തരത്തില്‍ പറഞ്ഞാല്‍ ലോകം കീഴടക്കാന്‍ ഇറങ്ങിയ പൂര്‍വിക നാവികരുടെ യാത്രാപഥത്തിലൂടെ മറ്റൊരു യാത്ര.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category