1 GBP = 92.70 INR                       

BREAKING NEWS

ഫ്രാങ്കോയെ ജലന്ധറില്‍ കരുത്തനാക്കിയത് ലെസ്റ്ററില്‍ നിന്നെ ത്തിയ ഫാ: മാര്‍ക്ക് ബര്‍ണാസിന്റെ മരണം; തന്നെ കണ്ണ് വച്ചിരുന്ന ബിഷപ്പ് സിംഫോറിയനെ അടിക്കാന്‍ വൈദികന്റെ മരണത്തിനെ കൂട്ട് പിടിച്ചതും ഫ്രാങ്കോ; 13 വര്‍ഷം പിന്നിലേക്ക് പോയാല്‍ തെളിയുന്നതും ഫ്രാങ്കോയുടെ കള്ളക്കളികള്‍ തന്നെ

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: പതിമൂന്നു വര്‍ഷം മുന്‍പ് ജലന്ധര്‍ രൂപതയില്‍ നടന്ന ഒരു വൈദികന്റെ മരണവും അതിനെ തുടര്‍ന്ന് അവിടെ രൂപം കൊണ്ട തര്‍ക്കവും മുതലാക്കാന്‍ ഒരാള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു, മറ്റാരുമല്ല നാല് വര്‍ഷത്തിന് ശേഷം രൂപതയുടെ ബിഷപ്പായി എത്തിയ ഫ്രാങ്കോ മുളയ്ക്കല്‍. ഇന്ന്, സ്ഥാനം ലഭിച്ചു വെറും ഒന്‍പതാണ്ട് പിന്നിടുമ്പോഴേക്കും അഴിക്കുള്ളിലേക്കു എപ്പോഴാണ് പ്രവേശന സമയം എന്ന് ഫ്രാങ്കോ തിരയുമ്പോള്‍ മണ്ണടിഞ്ഞ ബ്രിട്ടീഷ് വൈദികന്‍ മാര്‍ക്ക് ബര്‍ണാസിന്റെ ശാപവും അതിനു കാരണമായിരിക്കാം. തന്റെ രൂപതയില്‍ എത്തിയ വൈദികന്റെ വശപ്പിശകുകള്‍ ശരിക്കും മനസിലാക്കിയ അന്നത്തെ രൂപത മെത്രാന്‍ സിംഫോറിയന്‍ കീപ്രത്തു ഫ്രാങ്കോയെ രൂപതയുടെ അധികാര സ്ഥാനത്തു നിന്നും അകറ്റി നിര്‍ത്തിയതും ഒരു കാലത്തേ ചരിത്രം. ഇതോടെ ബിഷപ്പിനെതിരെ വാളെടുക്കാന്‍ കിട്ടിയ അസുലഭ സന്ദര്‍ഭം എന്ന നിലയ്ക്കാണ് ബ്രിട്ടനില്‍ നിന്നും മിഷനറി പ്രവര്‍ത്തനത്തിനെത്തി ജലന്ധറില്‍ വച്ച് മരണമടഞ്ഞ വൈദികന്റെ മൃതദേഹം പോലും ഫ്രാങ്കോ വിലപേശലിനു ഉപയോഗിച്ചത്. ഒടുവില്‍ ഇന്നലെ അഴിക്കുള്ളിലേക്കു നടന്നടക്കുമ്പോള്‍ നിരപരാധികളായ അനേകം പേരെ വേദനിപ്പിച്ചതിന്റെ ഓര്‍മ്മ കൂടി ഫ്രാങ്കോയ്‌ക്കൊപ്പം ഉണ്ടായിരുന്നിരിക്കണം.
ലെസ്റ്ററില്‍ നിന്നും വടക്കേ ഇന്ത്യയില്‍ മിഷനറി പ്രവര്‍ത്തനം നടത്താന്‍ എത്തിയ ഫാ: മാര്‍ക്ക് ബര്‍നാസ് താന്‍ ഇന്ത്യയില്‍ ചിലവഴിച്ച 40 വര്‍ഷത്തില്‍ സിംഹ ഭാഗവും ജലന്ധര്‍ രൂപത ഉള്‍പ്പെടുന്ന പ്രദേശത്തായിരുന്നു. സ്വാഭാവികമായും നിര്‍ധനരും നിസ്സഹായരും നിഷ്‌കളങ്കരുമായ ജനം ഈ വൈദികനെ ഇഷ്ടപ്പെട്ടു. ദാരിദ്ര്യത്തില്‍ നിന്നും ഒരു ജനതയെ മോചിപ്പിക്കാനുള്ള ഫാ: മാര്‍ക്കിന്റെ ശ്രമങ്ങള്‍ അതേവിധം കത്തോലിക്കാ സഭക്ക് രുചിക്കുന്നതായിരുന്നില്ല. ഇതോടെ താന്‍ സ്വന്തം വഴിക്കു നീങ്ങുന്നതാണ് ഉചിതമെന്നു അദേഹഹത്തിനു വ്യക്തമായി. സ്വന്തമായി കോണ്‍വെന്റ് സ്ഥാപിച്ചു ശിഷ്ടകാലം അവിടെ എത്തുന്ന ജനവുമായി സഹകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം, ഒടുവില്‍ 2005 മാര്‍ച്ചില്‍ ഫാ: മാര്‍ക്ക് മരിച്ചപ്പോളാണ് സഭയ്ക്ക് അദ്ദേഹത്തിന്റെ മേല്‍ പിടിമുറുക്കാന്‍ അവസരം ലഭിച്ചത്.
മാര്‍ക്ക് സഭയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു അധികാരികളുടെ വാദം. മാര്‍ക്ക് മരിച്ചപ്പോള്‍ അദ്ദേഹം സ്ഥാപിച്ച കോണ്‍വെന്റില്‍ സംസ്‌കാരം നടത്തം എന്ന ആലോചന സഭ അധികാരികള്‍ക്ക് ഇഷ്ടമായില്ല. അവര്‍ മറ്റൊരു സ്ഥലം നിര്‍ദേശിച്ചു. ഒടുവില്‍ മാര്‍ക്ക് ആഗ്രഹിച്ചിരുന്നതുപോലെ നീണ്ട 17 മാസത്തെ തര്‍ക്കങ്ങള്‍ക്ക് ശേഷം സംസ്‌കാരം അദ്ദേഹത്തിന്റെ കോണ്‍വെന്റില്‍ തന്നെ നടക്കുമ്പോഴേക്കും ഒന്നല്ല മൂന്നു വട്ടം ആ ശുദ്ധാല്‍മാവിനെ സഭയ്ക്ക് വേണ്ടി തര്‍ക്കിച്ചവര്‍ സംസ്‌ക്കാരം നടത്തിയിരുന്നു. ഒന്നു മുസ്ലിം ശ്മശാനത്തിലും മറ്റൊരിക്കല്‍ ഹിന്ദുക്കളുടെ ശ്മശാനത്തിലും. ഫാ: മാര്‍ക്കിന്റെ മരണത്തില്‍ പലയിടത്തും സംശയപദമായ വാര്‍ത്തകള്‍ എത്തിയതോടെ ജലന്ധര്‍ രൂപത ആസ്ഥാനത്തെ വൈദികരുടെ നെത്ര്വത്തിലാണ് രാത്രിയില്‍ കുഴിമാന്തി മൃതദേഹം പലയിടങ്ങളിലായി വീണ്ടും വീണ്ടും മറവു ചെയ്തത്. ഇക്കാര്യങ്ങള്‍ അക്കാലത്തു തന്നെ ബിബിസിയും മറ്റും വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ആര്‍മിയിലെ ഓഫീസറുടെ മകനായി ജനിച്ച മാര്‍ക്ക് 72 വയസില്‍ മരണമടയുമ്പോള്‍ ആ വൈദികന്റെ വിശുദ്ധിയൊന്നും ഫ്രാങ്കോയെ പോലുള്ളവര്‍ക്ക് കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. എങ്ങനെയും വിശ്വാസികളെ തമ്മില്‍ അടിപ്പിച്ചു തര്‍ക്കം കോടതിയില്‍ എത്തിക്കാന്‍ ആയിരുന്നു ഫ്രാങ്കോ ഉള്‍പ്പെടെയുള്ള കൂര്‍മ്മ ബുദ്ധിക്കാരുടെ ശ്രമം.

1964 ല്‍ ഇന്ത്യയില്‍ എത്തിയ ഫാ: മാര്‍ക്ക് പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളായ ഗുരുദാസ്പൂരും അമൃത്‌സറും കേന്ദ്രമാക്കി, അന്നത്തെ ജാതിവ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ട കഴിഞ്ഞിരുന്ന ആയിരങ്ങളെ കൂട്ടിയിണക്കി അവരെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഉള്ള ശ്രമമാണ് നടത്തിയത്. അതിര്‍ത്തിയില്‍ വെറുതെ കിടന്നിരുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വെട്ടിത്തെളിച്ചു പട്ടുനൂല്‍പ്പുഴു കൃഷിയും തുടര്‍ന്ന് തുണി നെയ്തു സ്ഥാപിച്ചാണ് ക്രിസ്ത്യന്‍ വിശ്വാസത്തിനു അവിടെ അടിത്തറ പണിതത്. അനേകായിരം മൈലുകള്‍ കാല്‍ നടയായി ഫാ: മാര്‍ക്ക് പഞ്ചാബിന്റെ വിദൂരതയിലൂടെ സഞ്ചരിച്ചു. അവിടെ നിന്നും ഉയിര്‍ത്തെഴുന്നേറ്റ വിശ്വാസ കൂട്ടായ്മയുടെ കരുത്താണ് ഒടുവില്‍ ഫ്രാങ്കോയെ പോലുള്ള സുഖിമാന്മാര്‍ക്കു വിശ്വാസത്തിന്റെ പേരില്‍ അഴിഞ്ഞാടാന്‍ ഉള്ള തണലൊരുക്കിയത്. ഈ വിശ്വാസികളാകട്ടെ, ഫാ: മാര്‍ക്കിനെ പോലുള്ള യഥാര്‍ത്ഥ വിശ്വാസ സംരക്ഷകരെ മറന്നു പോകുകയും ചെയ്തു.

ഫാ: മാര്‍ക്കിന്റെ മൃതദേഹ സംസ്‌കാരത്തിന്റെ പേരില്‍ ഉടലെടുത്ത തര്‍ക്കം വിശ്വാസികളും ഫാ: മാര്‍ക്കിന്റെ അനുയായികളും തമ്മിലുള്ള കടുത്തതര്‍ക്കത്തിന് 2005 ല്‍ കാരണമായി. ഈ തര്‍ക്കം മൂലം നീണ്ട 17 മാസമാണ് നിത്യശാന്തി തേടി ഫാ: മാര്‍ക്കിന്റെ മൃതദേഹം കാത്തിരുന്നത്. ഉചിതമായ വിധം മൃതദേഹം സംസ്‌ക്കരിക്കണമെന്നു ഫാ: മാര്‍ക്കിന്റെ ബന്ധുക്കള്‍ ലെസ്റ്ററില്‍ നിന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഈ തര്‍ക്കത്തില്‍ ഒരു ഭാഗത്തു ജലന്ധര്‍ സഭ നിലയുറപ്പിച്ചപ്പോള്‍ അന്നത്തെ ബിഷപ്പും തന്റെ എതിരാളിയുമായ സിംഫോറിയന്‍ കീപ്രതിനെ വെള്ളം കുടിപ്പിക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു എന്നത് വസ്തുതയാണ് .ഈ സംഭവം നടക്കും മുന്‍പ് തന്നെ വത്തിക്കാനില്‍ എത്താന്‍ അവസരം ലഭിച്ച ഫ്രാങ്കോ അന്ന് മുതല്‍ പിന്‍വാതില്‍ വഴി അധികാര പ്രയോഗം നടത്തിയിരുന്നു. ശല്യം സഹിക്ക വയ്യാതെ ബിഷപ്പായിരുന്ന സിംഫോറിയന്‍ തന്നെയാണ് ഫ്രാങ്കോയെ വത്തിക്കാനിലേക്കു അയച്ചത് എന്നത് മറ്റൊരു ചരിത്രം.

ഈ സംഭവത്തെ തുടര്‍ന്ന് ബിഷപ് സിംഫോറിയന്‍ കൂടുതല്‍ ദുര്‍ബലനായി മാറിയത് മനസിലാക്കി തനിക്കു കളിച്ചു വളരാന്‍ ഉള്ള മണ്ണാണ് ജലന്ധറിലെത് എന്ന് മുന്‍കൂട്ടി കാണാന്‍ ഉള്ള വക്ര ബുദ്ധിയും ഫ്രാങ്കോക്ക് ആവശ്യത്തില്‍ ഏറെ ഉണ്ടായിരുന്നു. തന്റെ അനുയായികളായ മൂന്നു വൈദികരെ കൂട്ട് പിടിച്ചാണ് ഫ്രാങ്കോ അന്ന് കളം നിറഞ്ഞത്. ഈ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ ഇതേക്കുറിച്ചു അന്വേഷണം വേണമെന്ന് ഒരു വിഭാഗം വിശ്വസികള്‍ ഇപ്പോഴും ആവശ്യപ്പെടുന്നു. ഫ്രാങ്കോയുടെ പീഡന കേസ് തപ്പി എത്തിയ കേരള പോലീസിനും ഈ പരാതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. തോക്കില്‍ തിര നിറയ്ക്കുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടി ഫാ: മാര്‍ക്ക് കൊല്ലപ്പെട്ടു എന്നാണ് പഞ്ചാബ് പോലീസ് രേഖകളില്‍ പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും ദരിദ്രമായിരുന്ന രൂപത എന്നറിയപ്പെട്ടിരുന്ന ജലന്ധര്‍, നീണ്ട കാലം ബിഷപ് ആയിരുന്ന സിംഫോറിയന്റെ വിയര്‍പ്പിന്റെ ഫലമായാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രൂപതയായി വളര്‍ന്നത്. ഇതോടെ വത്തിക്കാനില്‍ നിന്നും മടങ്ങി എത്തി ഡല്‍ഹിയില്‍ സഹായ മെത്രാനായി കൂടിയ ഫ്രാങ്കോ എന്നും സ്വപ്നം കണ്ടിരുന്നത് ജലന്ധറിന്റെ ഭരണാധികാരമാണ്. അധികം കാത്തിരിക്കാതെ ഈ സ്ഥാനം ഫ്രാങ്കോ ആഗ്രഹിച്ചത് പോലെ കയ്യില്‍ എത്തിയെങ്കിലും അര്‍ഹതയില്ലാത്തതു അധികകാലം കയ്യില്‍ നില്‍ക്കില്ല എന്ന ചൊല്ല് പോലെ വെറും ഒന്‍പതു വര്‍ഷം കൊണ്ട് ഫ്രാങ്കോയുടെ വൈദിക പട്ടം പോലും ചോദ്യം ചെയ്യപ്പെടും വിധം ജയിലില്‍ എത്തിക്കാന്‍ കാരണമായിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category