1 GBP = 95.20 INR                       

BREAKING NEWS

വിശ്വാസ സമൂഹത്തെ നാണം കെടുത്തി ഫ്രാങ്കോ മുളയ്ക്കാന്‍ ജയില്‍ കയറുമ്പോള്‍ ആഞ്ഞടിച്ചു ലോക മാധ്യമങ്ങള്‍; അറസ്റ്റ് വൈകിയതിന് പോലീസിനും സര്‍ക്കാരിനും ചീത്തപ്പേര്;ബ്രിട്ടനിലും അമേരിക്കയിലും ഏഷ്യന്‍ രാജ്യങ്ങളിലും തലക്കെട്ട് നിറഞ്ഞു ഫ്രാങ്കോ;ഗതികെട്ട് കത്തോലിക്കാ മാധ്യമങ്ങളും വാര്‍ത്തയാക്കി

Britishmalayali
kz´wteJI³

കവന്‍ട്രി: ഇന്നലെ രാത്രി എട്ടുമണിയോടെ ഇന്ത്യയിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ നാണക്കേടിന്റെ രാത്രി സമ്മാനിച്ച് ആദ്യമായി ഒരു ബിഷപ് പോലീസ് കസ്റ്റഡിയില്‍ ആയതു നിമിഷ വേഗത്തില്‍ ലോകമെങ്ങും വാര്‍ത്തയായി. ഈ അറസ്റ്റ് കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകമെങ്ങും ഏറെ പ്രതീക്ഷയോടെയാണ് നോക്കിയിരുന്നത് എന്നത് വാര്‍ത്തയുടെ വിശദാംശങ്ങള്‍ തന്നെ തെളിയിക്കുന്നു. ബിബിസി, സിഎന്‍എന്‍, ഡെയിലി മെയില്‍, ന്യുയോര്‍ക് ടൈംസ്, അല്‍ ജസീറ, റോയിട്ടേഴ്‌സ്  തുടങ്ങി ലോകമെങ്ങും വാര്‍ത്ത എത്തിക്കുന്ന മാധ്യമങ്ങള്‍ അറസ്റ്റ് വൈകിയതിന് പോലീസിനെയും സര്‍ക്കാരിനെയും കൂടി കുറ്റപ്പെടുത്തുമ്പോള്‍ ഇത് ലോകം ആഘോഷമാക്കുന്ന വാര്‍ത്തയായി മാറുകയാണ്. ഒരു കന്യാസ്ത്രീ തന്റെ പീഡന പരാതി നല്‍കി നീണ്ട 86 ദിവസം നീതിക്കായി കാത്തിരിക്കേണ്ടി വന്നുവെന്നതും അവരുടെ സോദരിമാര്‍ തെരുവില്‍ സമരം ചെയ്യേണ്ടി വന്നു എന്നതുമാണ് ഈ വാര്‍ത്തകളുടെ ഉള്ളടക്കം വിശാലമാക്കുന്നത്. ലോകത്തെവിടെയും സംഭവിക്കാന്‍  പാടില്ലാത്ത കാര്യം എന്നതിന് കൂടി ഊന്നല്‍ നല്‍കിയാണ് മാധ്യമങ്ങള്‍ അറസ്റ്റ് ആഘോഷമാക്കുന്നത്.
സഭാ നേതൃത്വം ബിഷപ്പിനെ അവസാന നിമിഷം വരെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം മാധ്യമങ്ങള്‍ക്കും ഉണ്ട് എന്ന് തെളിയിക്കും വിധമാണ് ഫ്രാങ്കോയുടെ അറസ്റ്റ് വാര്‍ത്തയുടെ രൂക്ഷത ബോധ്യപ്പെടുത്തുന്നത്. മുന്‍പ് പലപ്പോഴും ഇതേ സാഹചര്യത്തില്‍ ബിഷപ്പുമാര്‍ ആരോപണം നേരിട്ടിട്ടുള്ളപ്പോള്‍ അധികാരത്തിനായി ബലം പിടിക്കാതെ സ്വയം സ്ഥാനം ഒഴിയാന്‍ ഉള്ള വിവേകം കാട്ടിയിട്ടുള്ളത് കൂടി ഓര്‍മ്മിപ്പിച്ചാണ് ലോക മാധ്യമങ്ങള്‍ ഫ്രാങ്കോയെ തുറന്നു കാട്ടുന്നത്. ആരോപണം ഉയര്‍ന്നപ്പോള്‍ ചെറിയ വിഭാഗം പരസ്യമായും വലിയൊരു വിഭാഗം രഹസ്യമായും ഫ്രാങ്കോയ്ക്കു തണല്‍ ഒരുക്കിയതാണ് അയാളുടെ അറസ്റ്റ് വൈകിപ്പിക്കും വിധം നിയമ നടപടികള്‍ നീളാന്‍ കാരണമായത് എന്നും മാധ്യമങ്ങള്‍ പറയുന്നു. ബിഷപ് ഫ്രാങ്കോയെ തേടി കേരള പോലീസ് ജലന്ധറില്‍ എത്തിയപ്പോള്‍ നാല് മണിക്കൂര്‍ കുത്തിയിരുത്തിയ ഫ്രാങ്കോ കഴിഞ്ഞ മൂന്നു ദിവസമായി കേരള പോലീസിന്റെ മുന്നില്‍ തല കുനിച്ചിരുന്നു എന്ന് കിട്ടിയ ആവസരത്തില്‍ കളിയാക്കാന്‍ മലയാളത്തിലെ മാധ്യമങ്ങളും മറന്നില്ല.

കേസിന്റെ നാള്‍വഴികള്‍ തേടി പോകുന്ന ബിബിസി പതിവ് പോലെ ഇന്ത്യയിലെയും കേരളത്തിലെയും ക്രിസ്ത്യാനികളുടെ ചരിത്രം അടക്കമുള്ള വിവരങ്ങള്‍ ഫ്രാങ്കോ അറസ്റ്റില്‍ ആയ വര്‍ത്തയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്. 54 കാരനായ ബിഷപ് 44 കാരിയായ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചു എന്നാണ് ബിബിസി നല്‍കിയ വാര്‍ത്ത. അറസ്റ്റ് നടന്നു മിനിട്ടുകള്‍ക്ക് ഉള്ളില്‍ തന്നെ ബിബിസി വാര്‍ത്തയാക്കി എന്നതും ശ്രദ്ധേയമാണ്. നീതി തേടി കന്യാസ്ത്രീ നാല് വട്ടം വത്തിക്കാന് കത്തെഴുതിയ കാര്യവും ബിബിസി ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യന്‍ വാര്‍ത്ത ഏജന്‍സി പി ടി ഐ നല്‍കിയ വാര്‍ത്തയാണ് ബ്രിട്ടനില്‍ ഏറ്റവും അധികം വായനക്കാരുള്ള പത്രങ്ങളില്‍ ഒന്നായ ഡെയിലി മെയില്‍ നല്‍കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഇത്തരം കേസുകള്‍ പെരുകുകയാണ് എന്നും ഡെയിലി മെയില്‍ ചൂണ്ടിക്കാട്ടുന്നു.

ജലന്ധറില്‍ സ്ത്രീകള്‍ അടക്കം ഉള്ളവര്‍ ബിഷപ്പിനു എതിരെ നടത്തുന്ന സമര ചിത്രങ്ങളുമായാണ് സിഎന്‍എന്‍ വാര്‍ത്ത നല്‍കിയത്. അറസ്റ്റിനെ തുടര്‍ന്ന് ജലന്ധറില്‍ ബിഷപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ സിഎന്‍എന്‍ എത്തിയെങ്കിലും പ്രതികരണം നല്‍കാന്‍ ആരും തയ്യാറായില്ല എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബിഷപ് നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ കഴിഞ്ഞ ആഴ്ചയും സിഎന്‍എന്‍ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്ന കാര്യവും ഇന്നലത്തെ വാര്‍ത്തയില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്കെതിരായ തെറ്റായ നീക്കത്തിന്റെ ഭാഗമായാണ് ഈ കേസ് എന്ന് ഫ്രാങ്കോയുടെ അനുചര വൃന്ദത്തില്‍പ്പെട്ട ഫാ: പീറ്റര്‍ കാവുംപുറം അറിയിച്ചതായും സിഎന്‍എന്‍ പറയുന്നു. ഫ്രാങ്കോയെ പോലുള്ള വൈദികരെ നിയന്ത്രിക്കുന്നതില്‍ സഭ പരാജയമാണെന്ന് പോപ്പ് കഴിഞ്ഞ മാസം പുറത്തു വിട്ട സര്‍ക്കുലറിനെ കുറിച്ചും സി എന്‍ എന്‍ ഓര്‍മ്മിപ്പിക്കുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അധികാര ചിഹ്നങ്ങള്‍ ഇല്ലാതെ പുറത്തു വരുന്ന ഫ്രാങ്കോയുടെ തെളിഞ്ഞ ചിത്രം സഹിതമാണ് വാര്‍ത്ത ഏജന്‍സി ലോകമെങ്ങും വിവരം എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ക്യാമറ കണ്ണുകളെ വെട്ടിച്ചു പോലീസില്‍ ചോദ്യം ചെയ്യാന്‍ വന്നുപോയ്‌ക്കൊണ്ടിരുന്ന ഫ്രാങ്കോയുടെ പോലീസ് കസ്റ്റഡിയില്‍ ഉള്ള ആദ്യ ചിത്രം ലഭിച്ചതും റോയിട്ടേഴ്‌സിനാണ്. ക്ഷീണിത മുഖഭാവത്തിലുള്ള ഫ്രാങ്കോ ക്യാമറ കണ്ണില്‍ പെടാതിരിക്കാന്‍ പോലീസ് തടസം സൃഷ്ടിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കോട്ടയം എസ്പി എസ്. ഹരിശങ്കറിനും മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം നീങ്ങുന്ന ചിത്രമാണ് റോയിട്ടേഴ്‌സിന് ലഭിച്ചത്. അമേരിക്ക, ചിലി, ഓസ്‌ട്രേലിയ, ജര്‍മനി എന്നിവിടങ്ങളില്‍ സമാനമായ തരത്തില്‍ മുന്‍പ് അറസ്റ്റ് നടന്നിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായി അറസ്റ്റില്‍ ആകുന്ന ബിഷപ്പാണ് ഫ്രാങ്കോയെന്നും റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് തന്നെയാണ് അമേരിക്കയില്‍ നിന്നും ന്യുയോര്‍ക് ടൈംസ് പുറത്തു വിട്ടിരിക്കുന്നതും. വാര്‍ത്ത ലേഖകരെ ഉപയോഗിച്ച് വിവരം തേടിയിട്ടുണ്ടെങ്കിലും കാര്യമായ വിശദംശങ്ങള്‍ നല്‍കാന്‍ ന്യൂയോര്‍ക് ടൈംസ് തയ്യാറായിട്ടില്ല. മെഡിറ്ററേനിയന്‍ ദ്വീപ് സമൂഹമായ മാള്‍ട്ടയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ടൈംസ് മാള്‍ട്ടോ അറസ്റ്റ് നടന്നു ഉടന്‍ തന്നെ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഈ രാജ്യത്തെ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്ന പത്രമാണ് ടൈംസ്. ഫ്രാന്‍സില്‍ നിന്നും പുറത്തു വരുന്ന ഫ്രാന്‍സ് 24 എന്ന മാധ്യമം ഡല്‍ഹിയില്‍ നിന്നും എഎഫ്പി റിപ്പോര്‍ട്ട് ആസ്പദമാക്കിയാണ് ഫ്രാങ്കോയുടെ അറസ്റ്റ് വായനക്കാരില്‍ എത്തിക്കുന്നത്. വോയിസ് ഓഫ് അമേരിക്കയും ഇതേവിധം തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. സമര രംഗത്ത് കരയുന്ന മുഖവുമായി ഇരിക്കുന്ന കന്യാസ്ത്രീകളുടെ ചിത്രം സഹിതമാണ് ഐറിഷ് എക്‌സാമിനര്‍ ബിഷപ്പിന്റെ അറസ്റ്റ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ വിഷയത്തെ ലോക മാധ്യമ സമൂഹം തന്നെ ഏറെ വൈകാരികമായാണ് സമീപിച്ചത് എന്നും തത്സമയമുള്ള റിപ്പോര്‍ട്ടിങ് രീതി തന്നെ വ്യക്തമാകുന്നു. ഒപ്പം സമാന സംഭവങ്ങളില്‍ സഭയ്ക്കുള്ള താക്കീതു കൂടിയാണ് ലോക മാധ്യമങ്ങളുടെ സമീപന രീതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category