1 GBP = 92.00 INR                       

BREAKING NEWS

അര്‍ഹതയില്ലാത്ത അധികാരം വളഞ്ഞ വഴിയിലൂടെ നേടിയെടുത്ത് ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള താക്കീതാണ് ഫ്രാങ്കോ മുളയ്ക്കന്റെ അറസ്റ്റ്; റോയി സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയ് സ്റ്റീഫന്‍

ലോകത്തിലുള്ള സല മതങ്ങളും പഠിപ്പിക്കുന്നത് അനീതിക്കെതിരെ പോരാടുംവാനാണ്. ഓരോ വിഭാഗങ്ങളിലും ഈ പോരാട്ടത്തിന്റെ രൂപവും ഭാവവും വേറിട്ടതാണ്. സഹിഷ്ഷുണതയിലും പ്രാര്‍ത്ഥനയിലും അതിക്രമങ്ങളെ അതിജീവിക്കുവാന്‍ ഒരു കൂട്ടര്‍ പരിശീലിപ്പിക്കുമ്പോഴും വാളിനെ വാള്‍കൊണ്ട് നേരിടുവാന്‍ ആഹ്വാനം ചെയ്യുന്നവരുമുണ്ട്. എന്നാല്‍ ആധുനിക യുഗത്തില്‍ ജനങ്ങളുടെ ഭരണം, ജനങ്ങള്‍ ഏറ്റെടുത്തപ്പോള്‍ അതിക്രമങ്ങളില്‍ നിന്നുള്ള പരിരക്ഷ നല്‍കുവാനുള്ള കടമയും തിരഞ്ഞെടുക്കപ്പെട്ട വരുടെ ഉത്തരവിദിത്വമായി മാറി. സാധാരണക്കാരുടെ നികുതി ഉപയോഗിച്ച് സജ്ജമാക്കിയ സംവിധാനങ്ങളുടെ പ്രഥമ ഉത്തവാദിത്വം അവര്‍ക്ക് ഓരോരുത്തര്‍ക്കും നീതിയും സുരക്ഷയും ഉറപ്പാക്കുക എന്നതു തന്നെയാണ്. ഈ സംവിധാനം കൂടുതല്‍ ത്വരിതവും ഫലപ്രദവുമാകണമെങ്കില്‍ എല്ലാ വ്യക്തികളുടെയും സമയോചിതമായ ഇടപെടലുകള്‍ ഉണ്ടാകണം.

ഭാരതത്തിന്റെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും നീതിയും സുരക്ഷയും ഒരേ പോലെ ഉറപ്പുവരുത്തുന്നുണ്ടെങ്കില്‍ കൂടിയും നിലവിലുള്ള സൂമൂഹികഘടന സ്വാധീനമുള്ളവരെയും അല്ലാത്തവരെയും പണക്കാരനെയും പാവപ്പെട്ടവനെയും തരംതിരിച്ചു കാണുന്ന സ്ഥിതിയിലാണ്. ചില സന്ദര്‍ഭങ്ങളിലെങ്കിലും വിവേചനാപരമായ നീതി നിഷേധിക്കലും സംഭവിക്കാറുണ്ട്. 

ഇന്ത്യയിലുട നീളമുള്ള ആനുകാലിക സംഭവവികാസങ്ങള്‍ പൂര്‍ണ്ണമായ പ്രത്യാശ നല്‍കുന്നില്ലെങ്കില്‍ കൂടിയും പുതിയ തലമുറയിലെ ഭരണാധികാരികളില്‍ പഴയതിനേക്കാളും മെച്ചപ്പെട്ട നീതിനിര്‍വ്വഹണം സാധ്യമായി കാണുന്നു. ഈ മാറ്റം രാഷ്ട്രീയ തലങ്ങളിലും ഔദ്യോഗിക തലങ്ങളിലും വളരെ പ്രത്യക്ഷമായി തന്നെ കാണുന്നുമുണ്ട്. കേരളത്തിലെ ഇക്കഴിഞ്ഞ മഹാപ്രളയത്തില്‍ അകപ്പെട്ട സാധാരണക്കാരെ സഹായിക്കുവാന്‍ സാധാരണക്കാര്‍ക്ക് ഒപ്പം നിന്ന് പണിയെടുത്ത ഭരണകൂടത്തിലെ ജില്ലാ മേധിവികള്‍ ഉത്തമ ഉദാഹരണങ്ങളാണ്. ചില്ലുകൊട്ടാരങ്ങളിലിരുന്ന് രാജ്യം ഭരിച്ചിരുന്ന ഭരണാധികാരികളുടെ കാലം കഴിഞ്ഞ്, തന്നെക്കാളുപരി രാജ്യത്തെ സ്നേഹിക്കുകയും ജനങ്ങളുടെ പുരോഗതി കാണുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന പുതിയ തലമുറ വരുമ്പോള്‍ സാധാരണക്കാര്‍ എല്ലാ സഹായസഹകരണങ്ങളും വാക്കുകളില്‍ ഒതുക്കാതെ പ്രാവര്‍ത്തികമാക്കണം.

ഇനി മാറേണ്ടത് സാധാരണ മലയാളികളുടെ ചിന്തകളും പ്രവര്‍ത്തന രീതികളുമാണ്. അനീതിയും അതിക്രമങ്ങളും ഏറുമ്പോള്‍ അമാനുഷിക ശക്തികളില്‍ അഭയം തേടുന്ന പ്രവണത മാറ്റി നീതി നിഷേധിക്കപ്പെട്ട വ്യക്തികള്‍ക്ക് ഒപ്പം നിന്ന് ജനങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട സാമൂഹിത നീതി സാധ്യമാക്കി കൊടുക്കണം. ശാസ്ത്രം വളരുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉടലെടുത്ത മിഥ്യാധാരണകള്‍ ഉപേകഷിക്കുവാനോ പ്രായോഗിക തലത്തില്‍ വിചിന്തനം ചെയ്യുവാനോ അഭ്യസ്ഥ വിദ്യരായവര്‍ക്കും സാധിക്കുന്നില്ലെങ്കില്‍ നേടിയ അറിവ് വ്യര്‍ത്ഥമായി മാറും.

നീതിന്യായ വ്യവസ്ഥിതികള്‍ക്ക് മുന്‍പില്‍ സത്യസന്ധമായ തെളിവുകള്‍ എല്ലായിപ്പോഴും കൃത്യമായി സമര്‍പ്പിക്കുവാന്‍ സാധിക്കാത്ത വേളകളില്‍ സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കിയാണ് നീതിനിര്‍വ്വാഹഹണം നടത്തുന്നത്. ന്യായ അന്യാങ്ങള്‍ ബോധ്യമുള്ള വ്യക്തികള്‍ മറ്റുള്ളവരുടെ പരിമിതികള്‍ മനസ്സിലാക്കുകയും ഓരോ സാഹചര്യങ്ങളും അവസ്ഥകളും എല്ലാവര്‍ക്കും ഒരിക്കല്‍ സംഭവിക്കാവുന്നതാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുറുണ്ട്. എന്നാല്‍ ചില വ്യക്തികള്‍ സത്യവും നീതിയും തിരിച്ചറിയുന്നുണ്ടെങ്കില്‍ കൂടിയും ഇപ്പോഴും ബന്ധുമിത്രാദികളുടെ അഭിപ്രായത്തോട് യോജിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അവരോരോരുത്തരുടെയും സ്വന്തം വ്യക്തിത്വമാണ് നശിപ്പിക്കുന്നത് എന്ന് തിരിച്ചറിയുന്നില്ല.

നാലു വര്‍ഷമായി നീതി നിഷേധിക്കപ്പെട്ട നമ്മുടെ സഹോദരിക്ക് തുണയായത് തന്റേടത്തോടെ വരും വരായ്മകളെപ്പറ്റി ചിന്തിക്കാതെ കൂടെ നിന്ന സഹപ്രവര്‍ത്തകരും മനുഷ്യത്വം മരിച്ചിട്ടില്ല എന്നു തെളിയിച്ച കുറച്ചു നല്ല സാമൂഹിക പ്രവര്‍ത്തകരുമാണ്. അതിനെല്ലാമുപരി ശാസ്ത്രീയമായി കേസന്വേഷിച്ച് പ്രതിയില്‍ നിന്ന് തന്നെ തെളിവുകള്‍ നേടിയെടുത്ത പോലീസ് ഉദ്യോഗസ്ഥരും പ്രശംസ അര്‍ഹിക്കുന്നു. ശവകൂനകളില്‍ നിന്ന് പോലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയക്കാരുടെ പ്രകടനം നമ്മള്‍ കണ്ടു കഴിഞ്ഞു. നനവുള്ളിടത്ത് അധികം കുഴിക്കുവാനും മുതലെടുക്കുവാനും ഇക്കൂട്ടരെ ആരും പ്രത്യേകം പഠിപ്പിക്കേണ്ട. പക്ഷെ ഈ നെറികെട്ട വര്‍ഗ്ഗം ഇപ്പോഴും മനസ്സിലാക്കുന്നില്ല പുതിയ തലമുറയ്ക്ക് ഇവരുടെ ആര്‍ത്തിയില്ലെന്നും കാശു കണ്ടാല്‍ കണ്ണു മഞ്ഞളിക്കുന്നവരല്ലെന്നും, നീതി നിഷേധിക്കപ്പെടുന്നത് തിരിച്ചറിയുവാന്‍ കഴിവുള്ളവരാണെന്നും.

ഇതിനെല്ലാം മറുപടി അര്‍ഹതയില്ലാത്ത അധികാരം വളഞ്ഞ വഴിയിലൂടെ നേടിയെടുത്തിട്ട് ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള വലിയ താക്കീത് ആയിരിക്കണം ഈ അറസ്റ്റ്. ഇവിടുന്ന് കോടതിയില്‍ എത്തി ശിക്ഷിക്കപ്പെടുന്നതുവരെ വളരെ ദൂരം ഉണ്ടെങ്കില്‍ കൂടിയും ദുര്‍നടത്തുകാര്‍ക്കുള്ള മുന്നറിയിപ്പാണ് എത്ര ഉയരങ്ങളില്‍ ആയിരുന്നാലും അശരണര്‍ക്കെതിരെയുള്ള ഓരോ പ്രവര്‍ത്തിക്കും ഈ ഭൂമുഖത്തു തന്നെ ഫലമനുഭവിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category