1 GBP = 95.20 INR                       

BREAKING NEWS

അറസ്റ്റില്‍ ആശയക്കുഴപ്പങ്ങള്‍ നീങ്ങിയത് രണ്ട് കന്യാസ്ത്രീകള്‍ കൂടി ലൈംഗിക ആരോപണം ഉന്നയിച്ചു പരാതി നല്‍കിതോടെ; കന്യാസ്ത്രീകള്‍ക്ക് പ്രണയ നൈരാശ്യം ആണെന്ന് സ്ഥാപിക്കാന്‍ കൃത്രിമമായി ചമച്ച കോള്‍ റെക്കോര്‍ഡുകളും വിനയായി; ബിഷപ്പിന്റെ ഓരോ വാക്കുകളും കേട്ട് വിലയിരുത്തിയ ശേഷം അറസ്റ്റു ഉത്തരവ് നല്‍കിയത് ഡിജിപി നേരിട്ട്: അവസാന നിമിഷം വരെ നിഷേധിച്ചിട്ടും ഫ്രാങ്കോ അകത്തായത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇന്നലെ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റു രേഖപ്പെടുത്തിയത്. ഉന്നതനായ വ്യക്തിയെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് തുടക്കം മുതല്‍ തന്നെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദമുള്ള കേസില്‍ ആദ്യഘട്ടത്തില്‍ ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. എന്നാല്‍, കാര്യങ്ങള്‍ പതിയെ മാറി മറിയുകയായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന്റെ മൊഴിയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ പരിഹരിക്കാനാണ് പൊലീസ് ഏറെ പാടുപെട്ടത്. ഇക്കാര്യങ്ങള്‍ പരിഹരിച്ചതോടെയാണ് അറസ്റ്റുണ്ടായത്.

അതേസമയം ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം അതുവരെ ചിത്രത്തിലില്ലാതിരുന്ന രണ്ട് കന്യാസ്ത്രീകള്‍ കൂടി പീഡന ആരോപണം ഉന്നയിച്ചതോടെയാണ് കാര്യത്തിന്റെ ഗൗരവം വര്‍ദ്ധിച്ചതും കാര്യങ്ങള്‍ കൈവിട്ടുപോയതും. രണ്ട് കന്യാസ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് അറസ്റ്റുണ്ടായത്. ഈ പുതിയ പരാതികളുടെ കൂടി പിന്‍ബലത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഇനി മടിക്കേണ്ടതില്ലെന്നു പൊലീസ് തീരുമാനിച്ചത്. പുതിയ പരാതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീടു വെളിപ്പെടുത്താമെന്നാണു പൊലീസ് നിലപാട്.

ബിഷപ്പിന്റെ അറസ്റ്റ് കൊച്ചിയിലായിരുന്നെങ്കിലും തിരക്കിട്ട നീക്കങ്ങള്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫീസിലുമായിരുന്നു. ഇന്നലെ രാത്രി എട്ടിനാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. രാവിലെ 9.30-നു ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ പൊലീസ് ആസ്ഥാനത്തെത്തിയശേഷം ഫോണിനു വിശ്രമമില്ലായിരുന്നു. ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ നിന്നും ഓരോ വിവരങ്ങളും പൊലീസ് ആസ്ഥാനത്തേക്ക എത്തിക്കൊണ്ടിരുന്നു. മൂന്നുനാള്‍ നീണ്ട ചോദ്യംചെയ്യലില്‍ ഒരുവേളയിലും ബിഷപ് കുറ്റം സമ്മതിച്ചില്ല. കുറ്റസമ്മതം നടത്താത്ത പ്രതിക്കെതിരെ സാഹചര്യ തെളിവുകള്‍ അടക്കം പരിഗണിച്ച് മുന്നോട്ടു നീങ്ങുന്നതിലെ ആശയക്കുഴപ്പമായിരുന്നു അറസ്റ്റു വൈകാന്‍ ഇടയാക്കിയത്.

കന്യാസ്ത്രീക്കു പ്രണയനിരാശയാണെന്നു വരെ വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നു. ഇതിനിടെ കൃത്രിമമായി തെളിവുകള്‍ പോലും കെട്ടിച്ചമച്ചു. എന്നാല്‍ ഈ നീക്കങ്ങള്‍ പൊളിക്കുന്നതില്‍ തുടക്കത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുഭാഷ് വിജയിച്ചു. ബിഷപ് ഹാജാരാക്കിയ പെന്‍ഡ്രൈവിലെ ചില സംഭാഷണങ്ങള്‍ കൃത്രിമമാണെന്നും സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണസംഘം മനസിലാക്കി. ഇക്കാര്യം ബിഷപ്പിനെ ധരിപ്പിച്ച്, അതിനു വേറേ കേസ് വരുമെന്ന പ്രതീതി സൃഷ്ടിച്ചു.

ഇതിനിടെ, ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പൊലീസ് ആസ്ഥാനത്തെത്തിച്ചു. ബിഷപ്പിന്റെ ഓരോ വാചകവും ഡി.ജി.പി: ബെഹ്‌റയുടെ നേതൃത്വത്തില്‍ സസൂക്ഷ്മം വിലയിരുത്തി. തുടര്‍ന്ന് ഇനിയും അറസ്റ്റു വൈകേണ്ട കാര്യമില്ലെന്ന വിലയിരുത്തലിലേക്ക് നീങ്ങി. ഉച്ചയോടെ അറസ്റ്റു ചെയ്യാമെന്ന് അന്വേഷണ സംഘം തീരുമാനിച്ചിരുന്നെങ്കിലും ഡിജിപി ലോകനാഥ് ബെഹ്റയുടേതായിരുന്നു അന്തിമ തീരുമാനം. ബഹ്റ പച്ചക്കൊടി കാട്ടിയതോടെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇതിനിടെ, സര്‍ക്കാറിനെയും പൊലീസിനെയും പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ നീങ്ങിയതോടെ ഈ വിവരം ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പി: ബെഹ്‌റയെ അറിയിച്ചു. ഇതോടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തേക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും അടിയന്തരമായി നടപടി സ്വീകരിക്കുകയുമായിരുന്നു. റിപ്പോര്‍ട്ടില്‍ പാളിച്ചയുണ്ടോയെന്നു പരിശോധിക്കാന്‍ ദക്ഷിണമേഖലാ എ.ഡി.ജി.പി: അനില്‍ കാന്തിനെ നിയോഗിച്ചു.

റിപ്പോര്‍ട്ടിലെ ചില കാര്യങ്ങളില്‍ അനില്‍ കാന്ത് സംശയം പ്രകടിപ്പിച്ചതോടെ കേസ് ഫയലുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു നിയമോപദേശം തേടാന്‍ ആവശ്യപ്പെട്ടു. അദ്ദേഹവും പച്ചക്കൊടി കാട്ടിയതോടെ ഫ്രാങ്കോയുടെ അറസ്റ്റ് ഉറപ്പായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങള്‍ ധരിപ്പിച്ചു. രാഷ്ട്രീയാനുമതിയും ലഭിച്ചശേഷമാണു രാത്രി എട്ടോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2014 മുതല്‍ 2016 വരെ, ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത് 2018 ജൂണ്‍ 27-ന് മാത്രമാണ്. പരാതിപ്പെടാന്‍ വൈകിയത് എന്തിനെന്ന ചോദ്യം ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തി. എന്നാല്‍, ഈ കാലതാമസത്തിന്റെ ഉത്തരം തേടാന്‍ സാധിച്ചതാണ് കേസില്‍ നിര്‍ണായകമായത്. പരാതിപ്പെടാന്‍ വൈകിയതിന്റെ കാരണമാണ് പൊലീസ് പ്രധാനമായും തേടിയത്. ഇതിന് ഏറെ പണിപ്പെടേണ്ടിയും വന്നു. ബിഷപ്പിനെ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ജലന്ധര്‍ രൂപതാ അധികാരികള്‍ പൊലീസില്‍ നല്‍കിയ പരാതിയും അന്വേഷണസംഘത്തെ വലച്ചു. കന്യാസ്ത്രീ പരാതി നല്‍കുന്നതിന് മുമ്പാണ് രൂപതാ അധികാരികള്‍ ഈ പരാതി കൊടുത്തത്.

പൊലീസിന് നല്‍കുന്നതിന് വളരെ മുമ്പുതന്നെ സഭാനേതൃത്വത്തിന് കന്യാസ്ത്രീ പരാതി കൊടുത്തിരുന്നെന്ന് കണ്ടെത്തി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെ മൊഴി ഇത് ശരിവെച്ചു. സഭ നടപടി എടുത്തതിലുള്ള വൈരാഗ്യംകാരണമാണ് കന്യാസ്ത്രീ പരാതിപ്പെട്ടതെന്ന വാദം ഇതോടെ പൊളിഞ്ഞു. സഭ നടപടി എടുക്കുന്നതിനുമുമ്പാണ് ഇവരോടെല്ലാം പരാതിപ്പെട്ടത്.

കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരേ രൂപതാ അധികാരികള്‍ നല്‍കിയ പരാതിയിലും അന്വേഷണം നടന്നു. പരാതിയില്‍ പറയുന്ന സിജോയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തന്നെ നിര്‍ബന്ധിച്ച്, കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരേ പരാതി എഴുതിവാങ്ങിയെന്ന് ഇയാള്‍ മൊഴി നല്‍കി. പരാതി കെട്ടിച്ചമച്ചതാണെന്ന് ബോധ്യമായി. സഭാവസ്ത്രം ഉപേക്ഷിച്ച 18 കന്യാസ്ത്രീകളില്‍ ചിലരെ അന്വേഷണസംഘം കണ്ടു. ബിഷപ്പില്‍നിന്ന് മറ്റ് പലര്‍ക്കും മോശം അനുഭവമുണ്ടായെന്നും മൊഴി ലഭിച്ചു.

ഡല്‍ഹിയിലെ ബന്ധുവായ ഒരു സ്ത്രീ, കന്യാസ്ത്രീക്കെതിരേ പരാതി നല്‍കിയിരുന്നെന്ന് രൂപത വാദിച്ചു. ഇതില്‍ നടപടി എടുത്തതിലുള്ള പ്രതികാരമാണ് പീഡന ആരോപണമെന്നും രൂപതാ അധികാരികള്‍ പറഞ്ഞിരുന്നു. അന്വേഷണസംഘം ഡല്‍ഹിയിലെത്തി ഇവരുടെ മൊഴിയെടുത്തു. തെറ്റിദ്ധാരണകൊണ്ടാണ് പരാതി നല്‍കിയതെന്നായിരുന്നു ഇവരുടെ മൊഴി. ഇതും എതിരായതോടെയാണ് ബിഷപ്പിനെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category