1 GBP = 92.40 INR                       

BREAKING NEWS

അനുമതിയില്ലാതെ ബിഷപ്പിന്റെ ശരീരത്തില്‍ നിന്നും രക്തവും ഉമിനീരും പൊലീസ് ശേഖരിച്ചെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍; ആരോഗ്യ പ്രശ്നം ഉള്ള ആളാണ്; പ്രതി അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കണം; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന്റെ വാദത്തെ എതിര്‍ത്ത് പ്രതിഭാഗം; കസ്റ്റഡി ആവശ്യത്തില്‍ ഉച്ചക്ക് ശേഷം വിധിപറയാനായി മാറ്റിവെച്ച് കോടതി

Britishmalayali
അര്‍ജുന്‍ സി വനജ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയില്‍ ഹാജരാക്കി. ബിഷപ്പിനെ കസ്റ്റഡിയില്‍ വേണെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തു. നുമതിയില്ലാതെ ബിഷപ്പിന്റെ ശരീരത്തില്‍ നിന്നും രക്തവും ഉമിനീരും പൊലീസ് ശേഖരിച്ചെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ആരോഗ്യ പ്രശ്നം ഉള്ള ആളാണ്. കൂടാതെ പ്രതി അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പറഞ്ഞാണ് പൊലീസിന്റെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തത്. കസ്റ്റഡി ആവശ്യത്തില്‍ വിധി ഉച്ചക്ക് ശേഷം കോടതി വിധിക്കും.

കനത്ത പൊലീസ് സുരക്ഷയോടെയാണ് ബിഷപ്പിനെ പാല കോടതിയിലേക്ക് എത്തിച്ചത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. കേരളാ പൊലീസിലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ആണ് ബിഷപ്പിന് സുരക്ഷ ഒരുക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. രക്ത സമ്മര്‍ദമാണ് ബിഷപ്പിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തില്‍. നിലവില്‍ ബിഷപ്പിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷപ്പ് ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം, ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും പൊലീസ് ഉന്നയിക്കും.

ഇന്നലെ കോട്ടയത്തേക്ക് കൊണ്ടുപോരുന്നതിനിടെ വാഹനത്തില്‍ ക്ഷീണിതനായി കണ്ടെത്തിയ ബിഷപ്പിനെ രാത്രി 10.45ഓടെ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യഘട്ട പരിശോധനയില്‍ കുഴപ്പങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇന്ന് രണ്ടാംഘട്ടപരിശോധനകളും നടത്തിയിരുന്നു. ഇതിലും കുഴപ്പങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. നേരത്തെതന്നെ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയില്‍ സജ്ജമായിരുന്നു. ബിഷപ്പിനെ തെളിവെടുപ്പിന് കൊണ്ടുപോകേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നത്. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് ദൈവം നല്‍കിയ നീതിയാണെന്നാണ് കന്യാസ്ത്രീയുടെ സഹോദരി പ്രതികരിച്ചത്. അന്വേഷണ സംഘത്തിന് നന്ദിയും പറഞ്ഞു അവര്‍.

അതേസമയം ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് ഇരയായ് കന്യാസത്രീയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ബിഷപ്പ് സ്വാധീനിക്കുമെന്നും ഇതിന്റെ തെളിവാണ് നേരത്തെ ഒരു അച്ചന്‍ നിലപാട് മാറ്റിയതെന്നും സഹോദരന്‍ പറഞ്ഞു. ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍നാകും പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കുക. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങാട് മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

ഇന്നലെ കൊച്ചിയില്‍നിന്ന് കൊണ്ടുവരുമ്പോഴാണ് ബിഷപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആറു മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്ന് രാവിലെ ബിഷപ്പിന് ഹൃദയാഘാതമുണ്ടോ എന്ന പരിശോധന നടത്തിയ ശേഷമാണ് പ്രശ്നമൊന്നും ഇല്ലെന്ന് കണ്ടെത്തിയത്.

നേരത്തെ, ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കണ്ടിരുന്നു. ഇസിജിയില്‍ നേരിയ വ്യതിയാനം കണ്ടിരുന്നു. അതുകൊണ്ട് ഇന്നും വീണ്ടും പരിശോധന നടത്തും. ബിഷപ്പിന്റെ നെഞ്ചുവേദനയോടെ അന്വേഷണ സംഘവും പ്രതിരോധത്തിലായിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിന്റെ കടലാസ് ജോലികള്‍ അവസാനിച്ചതോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. നിയമവിരുദ്ധമായി തടങ്കലില്‍ വെക്കല്‍, പ്രകൃതി വിരുദ്ധ ലൈംഗികബന്ധം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യലില്‍ കേസിന് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങള്‍ ലഭിച്ചു. തന്റെ ഭാഗം വിശദീകരിക്കുന്നതിന് ആവശ്യമായ സമയം ബിഷപ്പിന് നല്‍കിയിരുന്നു. അറസ്റ്റിന്റെ കാര്യത്തില്‍ ബോധപൂര്‍വമായ താമസമുണ്ടായിട്ടില്ല. ബിഷപ് കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. രാത്രി കോട്ടയം പൊലീസ് ക്ലബിലേക്കാണ് കൊണ്ടുപോകുന്നത്. സമയം ലഭിച്ചാല്‍ അവിടെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച രാവിലെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രണ്ടു മാസമായി നടന്ന വിശദ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഗൂഢാലോചനയാണെന്ന വാദത്തില്‍ ആദ്യം മുതല്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഫ്രാങ്കോ. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം ഇത് ഖണ്ഡിക്കാനായി. അറസ്റ്റ് സംബന്ധിച്ച് ഒരു സംശയവുമുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുമായി പലരീതിയിലുള്ള ചര്‍ച്ചകള്‍ ഫോണിലൂടെയും നേരിട്ടും ആവശ്യമായി വന്നപ്പോഴൊക്കെ നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഒരുമിച്ച് പരിഗണിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും എസ്പി വ്യക്തമാക്കി.

ഇന്നലെ പൊലീസ് ക്ലബ്ബില്‍ എത്തിച്ച് ബിഷപ്പിന് താമസസൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇവിടെ വെച്ച് ചോദ്യം ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. ക്ലബില്‍ താമസത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണു ഇന്നലെ രാത്രി തെള്ളകം പിന്നിട്ടപ്പോള്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വാഹന വ്യൂഹം തിരിച്ചു വിട്ടു. ഏഴു വാഹനങ്ങളിലായി വന്‍ പൊലീസ് സംഘമാണ് ബിഷപ്പിനൊപ്പമുണ്ടായിരുന്നത്. വൈക്കം ഡിവൈഎസ്പിയുടെ ജീപ്പിലാണ് ബിഷപ്പ് യാത്ര ചെയ്തിരുന്നത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയില്‍ ബിഷപ്പിന് ഇസിജിയില്‍ വ്യതിയാനവും രക്താതിസമ്മര്‍ദ്ദവും കണ്ടെത്തിയിരുന്നനു. ഇതേ തുടര്‍ന്നു തൃപ്പൂണിത്തുറയിലെ ഡോക്ടര്‍ ഹൃദ്രോഗ വിദഗ്ധന്റെ പരിശോധന വേണമെന്ന് നിര്‍ദ്ദേശിച്ചു.

തുടര്‍ യാത്രയിലാണു ബിഷപ്പ് ദേഹാസ്വാസ്ഥ്യമുണ്ടെന്നു പൊലീസിനെ അറിയിച്ചത്. ഉടനെ തന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു പോവുകയായിരുന്നു. അവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആദ്യഘട്ട പരിശോധനയ്ക്കു ശേഷം കാര്‍ഡിയോളജി വിഭാഗത്തില്‍ ഇസിജിയും മറ്റു പരിശോധനകളും നടത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category