1 GBP = 88.00 INR                       

BREAKING NEWS

ഇത്രനാള്‍ വലിച്ചുനീട്ടി സഭയെ നാണംകെടുത്തിയതിന് ഉത്തരവാദിത്തം തിരുമേനിമാര്‍ ഏറ്റെടുക്കുമോ? അമേരിക്കയിലും യൂറോപ്പിലും സംഭവിച്ചത് ഇവിടെയുണ്ടാവാതിരിക്കാന്‍ തിരുമേനിമാര്‍ വേഗം സിംഹാസനങ്ങളില്‍നിന്നും ഇറങ്ങി ജനങ്ങള്‍ക്കിടയിലേക്ക് ചെല്ലണം; സിവില്‍ കോടതി അനുവദിക്കുന്ന വിവാഹമോചനം പോലും നീട്ടിക്കൊണ്ടുപോകുന്ന മാടമ്പിത്തരങ്ങള്‍ക്ക് അറുതിയുണ്ടാവണം; സഭാ വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ അല്‍മായരെ അനുവദിക്കണം

Britishmalayali
kz´wteJI³

കുമ്പസാര രഹസ്യം ചോര്‍ത്തി വീട്ടമ്മയെ പീഡിപ്പിച്ചത് ഓര്‍ത്തഡോക്സ് വൈദികരായിരുന്നു. എന്നാല്‍ അതിന്റെ നാണക്കേട് അനുഭവിച്ചത് എല്ലാ ക്രിസ്ത്യാനികളായിരുന്നു. കുമ്പസാരം എന്ന കൂതാശ ഔദ്യോഗികമായി സ്വീകരിച്ച എല്ലാ ക്രിസ്ത്യാനികളും വെളിയിലിറങ്ങാനാകാതെ നടന്നു. അതുപോലെ തന്നെയാണ് ലൈംഗി ക ആരോപണങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് കത്തോലിക്ക മെത്രാനാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തവും നാണക്കേടും കത്തോലിക്കര്‍ക്ക് മാത്രമാണെന്ന് കരുതുന്നത്.

വൈദികരോ മെത്രാന്മാരോ പുരോഹിതരോ എവിടെ അപമാനിക്കപ്പെട്ടാലും എവിടെ നാണംകെട്ടാലും അതിന്റെ ലജ്ജ അനുഭവിക്കേണ്ടതും നാണക്കേടനുഭവിക്കേണ്ടതും എല്ലാ ക്രിസ്ത്യാനികളുമാണ് അങ്ങനെയുള്ള നാണക്കേട്കൊണ്ട് തലപൊക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കേരളത്തില്‍ ക്രിസ്ത്യാനികള്‍. ഇന്ത്യയിലേത് എന്ന് പറയാത്തത് ഇന്ത്യയില്‍ അധികം ക്രിസത്യാനികള്‍ ഇല്ലാത്തതുകൊണ്ടാണ്.

ഇവിടെ ഇത് വലിയ വാര്‍ത്തയാകുമ്പോള്‍ മറ്റ് സമുദായക്കാരുടെ മുഖത്ത് നോക്കാന്‍ വയ്യാതെ വേദനിക്കുന്ന ഒരുപാട് സത്യക്രിസ്ത്യാനികളെ എനിക്ക് അറിയാം. വിശ്വാസികളെ ഈ നാണക്കേടിന്റെ ഈ പാതളത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതി ഫ്രാങ്കോ മുളയ്ക്കന്‍ അല്ല. ഫ്രാങ്കോയെപ്പോലുള്ള മാനസിക രോഗികളെ മെത്രാന്‍ പദവികളിലേക്ക് തിരഞ്ഞെടുക്കുകയും അവര്‍ സ്ത്രികളെ ലൈംഗികമായി തിരഞ്ഞെടുക്കുമ്പോള്‍ അവരെ സംരക്ഷിക്കുകയും ചെയ്യുന്ന സഭ സംവിധാനങ്ങള്‍ തന്നെയാണ്.

മെത്രാന്റെ കാര്യത്തില്‍ സംഭവിച്ചത് തന്നെ നോക്കുക, ഫ്രാങ്കോ ഒരു വേട്ടക്കാരനെപ്പോലെ ഈ കന്യാസ്ത്രീയുടെ പിന്നാലെ നടന്നപ്പോള്‍ ജലന്ധറില്‍ നിന്ന് ഫ്രാങ്കോയുടെ അധികാര പരിധിയില്‍ നിന്ന് മാറ്റിത്തരണമെന്ന ആവശ്യം മാത്രമായിരുന്നു അവര്‍ ഉന്നയിച്ചത്. അത് നിഷേധിച്ചത് മാത്രമല്ല,  അവരുടെ പിന്നാലെ നടന്ന് അവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത് കേസായി മാറിയത്. അത് കേസാകുന്നത് മുമ്പ് തന്നെ ഈ പ്രശ്നം പരിഹരിക്കേണ്ട ബാധ്യത സഭയ്ക്കുണ്ടായിരുന്നു. അന്ന് ചെയ്യാത്ത സഭ കേസായിട്ടുപോലും മിണ്ടാതിരുന്നു.

ഫ്രങ്കോമുളയ്ക്കനെതിരെ പൊലീസില്‍ പരാതികൊടുത്തതിന് പിറ്റേന്ന് ഫ്രാങ്കോയെ മെത്രാന്‍ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും അന്വേഷണത്തോട് സഹകരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്രയും വലിയ നാണക്കേട് വരില്ലായിരുന്നു. പകരം അവസാന നിമിഷംവരെ പിടിച്ച് നിര്‍ത്താന്‍ നോക്കുകയും കന്യാസ്ത്രീയെ അധിഷേപിക്കുകയും ചെയ്ത സഭാനേതൃത്വവും മെത്രാന്മാരുടെ കൂട്ടയ്മയുമാണ് ഈ നാണക്കേടിന്റെ ഉത്തരവാദികള്‍.

മനുഷ്യര്‍ തെറ്റുകള്‍ ചെയ്യുമെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ തെറ്റ് സമ്മതിക്കുകയും തിരുത്താന്‍ ശ്രമിക്കുകയും തെറ്റുക്കാരെ ശിക്ഷിക്കാന്‍ ചെയ്യുന്ന സംമ്പ്രദായം എല്ലാ അപമാനങ്ങളും മാറ്റി നിര്‍ത്തുന്നതാണ്. ഇവിടെ സഭ ചെയ്ത തെറ്റ് മെത്രാനെന്ന ഫ്രാങ്കോയെ അവസാന നിമിഷം വരെ ശ്രമിച്ചുവെന്നത് തന്നെയാണ്. മുളയ്ക്കനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത് കന്യാസ്ത്രികളും വൈദികരും വിശ്വാസികളും എന്നത് ഏറ്റവും പ്രതീക്ഷാനിര്‍ഭരമാണ്.

എറണാകുളത്തെ ഹൈക്കോടതി ജംഗ്ഷനില്‍കന്യാസ്ത്രികള്‍ സമരമിരന്നപ്പോള്‍ ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. അവരില്‍ പലരും കൊന്തയും വെന്തിങ്ങവുമൊക്കെ ധരിച്ച് പൗരോഹിത്യ മേധാവിത്വത്തിനെതിരെ ശബ്ദമൂയര്‍ത്തുകയും അല്‍മായരുടെ അവകാശത്തിന് നിലവിളിക്കുകയുമായിരുന്നു. ഈ ജനവികാരം സഭ നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category