1 GBP = 100.50 INR                       

BREAKING NEWS

പദശുദ്ധി കോശം (ഒരു മലയാള ഭാഷ ഗ്രന്ഥാവലോകനം)

Britishmalayali
മുരളീ മുകുന്ദന്‍

ങ്ങനെ എങ്ങനെ എഴുതും എന്നതു മാത്രമല്ല, ഇങ്ങനെ എഴുതിയാല്‍ - 'അങ്ങിനെ' എന്നാണോ 'ഇങ്ങിനെ'യെന്നാണോ 'എങ്ങിനെ'യെന്നാണോ - അഥവാ ഇവയെല്ലാം എങ്ങനെയാണ് വായിക്കേണ്ടത് അല്ലെങ്കില്‍ പറയേണ്ടത് എന്നതുപോലും നമ്മള്‍ ഒട്ടുമിക്ക മലയാളികള്‍ക്കും അറിയില്ല എന്നത് ഒരു വാസ്തവമാണ്... ആദരാഞ്ജലി (ഞ് ജ) അര്‍പ്പിക്കുന്നതിന് പകരം ആദരാജ്ഞലികള്‍ (ജ് ഞ) നേരുന്നവരാണ് നാം കൂടുതല്‍ പേരും... അങ്ങനെ, ഇങ്ങനെ, എങ്ങനെ, അതിഥി, അടിയന്തിരം, അഗ്‌നികുണ്ഡം, അഭിഭാഷിക, കല്യാണം, കവയിത്രി, കര്‍ക്കടകം, കൈയൊപ്പ്, മാദ്ധ്യമം, തിരഞ്ഞെടുപ്പ്, തെറ്റിദ്ധാരണ, നിഘണ്ടു, പതിവ്രത, പ്രസംഗകന്‍, യാചക, ശിപാര്‍ശ, ഷഷ്ടിപൂര്‍ത്തി, സ്ത്രീശക്തീകരണം മുതല്‍ അനേകം ശരിയായ ഉച്ചാരണവും, അര്‍ത്ഥവുമുള്ള മലയാള ഭാഷയുടെ പദസമ്പത്തില്‍ നിന്നും ഇപ്പോള്‍ പലയിടത്തും ഇത്തരം വികലമായ പദങ്ങളായ അങ്ങിനെ, ഇങ്ങിനെ, എങ്ങിനെ, അഥിതി, അടിയന്തരം, അഗ്‌നികുണ്ഠം, അഭിഭാഷക, കല്ല്യാണം, കവിയിത്രി, കര്‍ക്കിടകം, കൈയ്യൊപ്പ്, മാധ്യമം, തെരെഞ്ഞടുപ്പ്, തെറ്റിദ്ധാരണ, നിഘണ്ഡു, പതിവൃത, പ്രാസംഗികന്‍, യാചിക, ശുപാര്‍ശ, ഷഷ്ഠിപൂര്‍ത്തി, സ്ത്രീശാക്തീകരണം എന്നിങ്ങനെയുള്ള ഉച്ചാരണങ്ങളും പ്രയോഗങ്ങളുമാണ് കണ്ടുവരുന്നത്...!

മറ്റു ഭാഷകളില്‍ നിന്നും കടമെടുത്തതും, അല്ലാത്തതുമായ പദങ്ങളുടെ ശരിയായ അര്‍ത്ഥവും ഘടനയും എന്തെന്നറിയാതെ അതാതു പ്രാദേശിക ഭാഷ്യങ്ങളുമായി ഉരുത്തിരിഞ്ഞു വന്ന വാക്കുകള്‍ പ്രാബല്യത്തില്‍ വന്നത് തൊട്ട്, നമ്മുടെ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങള്‍ മുതല്‍ ആധുനികമായ കമ്പ്യൂട്ടര്‍ ലിപികള്‍ വരെ ഇത്തരം വികലമായ പദങ്ങള്‍ നിത്യോപയോഗത്തില്‍ പ്രായോഗികമാക്കിത്തീര്‍ക്കുവാന്‍ ഏവരെയും പ്രാപ്തരാക്കി എന്ന് പറയുന്നതായിരിക്കും ഇതിനുള്ള കാരണങ്ങള്‍...! ഇതുപോലെ അനേകമനേകം മലയാളം പദങ്ങള്‍ ഒട്ടും ഭാഷ ശുദ്ധിയില്ലാതെയാണ് നാം പ്രയോഗിച്ചുവരുന്നതെന്ന് മനസ്സിലാക്കിയാല്‍ ശ്രേഷ്ഠമലയാളം എന്ന പദവിക്ക് നമ്മള്‍ അനര്‍ഹരായി തീരും...! ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയില്‍ നമ്മുടെ ഭാഷാശുദ്ധിയെ കുറിച്ചുള്ള ഏറ്റവും നവീനമായ 'പദശുദ്ധി കോശം ' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുകയാണ് ഞാനിവിടെ...
മലയാള ഭാഷയില്‍ കാലാകാലങ്ങളായി ഇറങ്ങിയ ഭാഷാശുദ്ധിയെ സംബന്ധിക്കുന്ന നിരവധി ഗ്രന്ഥങ്ങളില്‍ നിന്നും എടുത്തിട്ടുള്ള പരാമര്‍ശങ്ങള്‍ സഹിതം, ഡോ .ഡേവീസ് സേവ്യര്‍, 2014 മുതല്‍ 'ദീപനാളം' വാരികയില്‍ തുടര്‍ച്ചയായി എഴുതി വന്ന 'ശ്രേഷ്ഠമലയാളം എന്ന പംക്തി, കുറച്ച് ഭാഷാസ്‌നേഹികളുടെ കൂട്ടായ്മയാല്‍ പുസ്തകരൂപം പ്രാപിച്ചതാണ് മലയാളത്തിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം...! അതായത് മലയാള ഭാഷ കൃത്യമായി പ്രയോഗിക്കാന്‍, 3416 ശുദ്ധപദങ്ങളുടെ ഒരു വാഗര്‍ത്ഥജാതകം...! ഒരേസമയം ശരിയും തെറ്റും പ്രചരിച്ചുകൊണ്ടിരുന്നാല്‍ ഭാഷയ്ക്ക് വ്യവസ്ഥയില്ലാതാകും. ഈ തരത്തിലുള്ള വ്യവസ്ഥയില്ലായ്മയെ ഒരു ഭാഷണ സമൂഹവും അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഭാഷ കൈകാര്യം ചെയ്യുന്ന കര്‍മ്മമണ്ഡലങ്ങളില്‍ വ്യാപരിക്കുന്നവരായ അദ്ധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, സാഹിത്യ പ്രവര്‍ത്തകര്‍, പ്രഭാഷകര്‍, അഭിഭാഷകര്‍, ന്യായാധിപര്‍, ഭരണ്ഡര്‍, ഭരണകര്‍ത്താക്കള്‍ മുതല്‍ നവമാദ്ധ്യമ തട്ടകങ്ങളിലെ രചയിതാക്കള്‍ വരെ ഭാഷയിലെ 'വരമൊഴിയിലെ നേര്‍വഴി' ശീലിക്കേണ്ടതുണ്ടെന്നാണ് ഡോ .ഡേവീസ് സേവ്യര്‍ തന്റെ മുഖക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ഈ ശീലം പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ നമ്മുടെ വരുംതലമുറ വഴിതെറ്റുമെന്നും, എഴുതുന്ന ആള്‍ വിവക്ഷിക്കുന്നത് വായിക്കുന്ന / കേള്‍ക്കുന്നവര്‍ ശരിയായി ഗ്രഹിക്കണമെങ്കില്‍ ഭാഷ നിഷ്‌കര്‍ഷമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു... ആഗോളതലത്തിലുള്ള ഏതൊരു ഭാഷയിലും തെറ്റുകള്‍ സ്വാഭാവികമായതിനാല്‍ തെറ്റുതിരുത്തലുകളും അനിവാര്യമാണ്. പലപ്പോഴും ഇത്തരം തെറ്റുകള്‍ ഒരു വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ മാറ്റി മറിക്കുകയോ അവ്യക്തമാക്കുകയോ ചെയ്യുന്നുണ്ട് എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്. അതിനാല്‍ ആശയവിനിമയത്തിന് കോട്ടം തട്ടാത്ത വിധത്തില്‍ ഏതൊരു പുതിയ പദത്തിനും ഭാഷയുടെ ധര്‍മ്മത്തിനനുസരിച്ചുള്ള ശുദ്ധിയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ലോകത്തിലെ വികസിത ഭാഷകളിലെല്ലാം ഈ പ്രക്രിയ നടക്കുന്നുണ്ടെന്നുള്ളതിനാലാണ് ഗ്രന്ഥകാരനും കൂട്ടരും കൂടി, ഭാഷാശുദ്ധിയെ സംബന്ധിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ അവലോകനം ചെയ്ത്, പലതരം പരാമര്‍ശങ്ങള്‍ അടക്കം ഈ 'പദശുദ്ധി കോശം' പുറത്തിറക്കിയിട്ടുള്ളത്... ശരി പഠിക്കണമെന്നും ഭാഷ ശരിയായി പ്രയോഗിക്കണമെന്നും ആഗ്രഹമുള്ള ഏതാനും പേരുടെ ഇച്ഛാശക്തിയാണ് ഈ ഗ്രന്ഥത്തിന്റെ ജനനത്തിന് വഴിയൊരുക്കിയത്. ഭാഷ ശരിയായി പഠിച്ച് ശരിയായി പ്രയോഗിക്കുന്നവര്‍ക്ക് ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ആഗ്രഹിക്കുന്നതെന്തും ലഭിക്കുമെന്നാണ് പതഞ്ജലി മഹര്‍ഷി പുരാണകാലത്ത് പറഞ്ഞുവെച്ചിട്ടുള്ളത്...! ആ ഭാഷ്യം അല്ലങ്കില്‍ മഹദ്വചനം അന്വര്‍ത്ഥമാക്കുന്ന പ്രതീതിയാണ് മലയാളത്തിലെ ഈ വിലപ്പെട്ട പുസ്തകത്തിന്റെ അണിയറ ശില്‍പികള്‍ക്ക് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്...

ഇതേ അനുഭവം തന്നെയാവും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും 'പദശുദ്ധി കോശം' വായിച്ച ശേഷം നമ്മുടെ മാതൃഭാഷ മലയാളം ശരിയായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്നതും...! അതുമല്ലെങ്കില്‍ മലയാളം ശരിയായി പഠിക്കുവാനും, ശരിയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കുവാനുള്ള ഒരു പ്രത്യേക ഊര്‍ജ്ജമെങ്കിലും ഈ 'പദശുദ്ധി കോശം' പ്രദാനം ചെയ്യും... മാതൃഭാഷ മലയാളത്തിന്റെ ഭാഷണത്തിലും എഴുത്തിലും ആര്‍ജ്ജിച്ച പൈതൃകശക്തിയെ അത്യന്ത്യം ബലപ്പെടുത്തുന്ന ഒരു പദശുദ്ധി കോശം മലയാള ഭാഷക്ക് സമര്‍പ്പിച്ച, പാലാ സെന്റ്.തോമസ് കോളേജ് മാലയാള വിഭാഗം അധിപന്‍ ഡോ .ഡേവീസ് സേവ്യറിനോട് ഭാഷാസ്‌നേഹികളായ എല്ലാ മലയാളികളും എന്നും കടപ്പെട്ടിരിക്കുകയാണ്...
അതെ ഡോ.ഡേവീസ് സേവ്യര്‍ ചെയ്തിരിക്കുന്നത് ഒരു മഹത്തായ സേവനം തന്നെയാണ്...! ഇന്നുള്ള നവ വിനോദോപാധി മാദ്ധ്യമങ്ങളില്‍ അടക്കം മറ്റെല്ലാ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളില്‍ വരുന്ന മലയാള പദങ്ങളെ കുറിച്ചുള്ള തെറ്റുകുറ്റങ്ങളും, സംശയങ്ങളും, മറ്റും വായനക്കാരും, ശ്രോതാക്കളും, കാഴ്ച്ചക്കാരുമെല്ലാം സൗമനസ്യം ചൂണ്ടിക്കാണിച്ചാല്‍ മാത്രമേ ഇത്തരം വാഗര്‍ത്ഥ ജാതകങ്ങള്‍ പൂര്‍ത്തിയാകുകയുള്ളൂ... അതായത് നമ്മുടെ മലയാളം തെറ്റില്ലാതെ വളരണം; വളര്‍ത്തപ്പെടണം...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category