1 GBP = 97.50 INR                       

BREAKING NEWS

സമരങ്ങളിലൂടെ പടര്‍ന്ന് പന്തലിച്ച സിപിഎം എന്തിനാണ് ഇപ്പോള്‍ ജനകീയ സമരങ്ങളെ ഭയപ്പെടുന്നത്? എല്ലാ സമരങ്ങളുടേയും പിന്നില്‍ മാവോയിസ്റ്റുകളും സംഘപരിവാറു കാരുമാണ് എന്ന് ആക്ഷേപിക്കുമ്പോള്‍ സഖാവ് അറിയാതെ പറയുന്നത് അവര്‍ ജനങ്ങള്‍ക്ക് ഒപ്പമാണ് എന്നാണ്; എകെജിയുടെ ചിത്രം പാര്‍ട്ടി ഓഫിസില്‍ നിന്നും മാറ്റിയിട്ടു പോരെ ഈ ഗീര്‍വാണങ്ങള്‍

Britishmalayali
kz´wteJI³

നകീയ ജനാധിപത്യ വിപ്ലവമാണ് സിപിഎമ്മിന്റെ ഭരണഘടനയനുസരിച്ച് ആത്യന്തികമായി ആ പാര്‍ട്ടിയുടെ ലക്ഷ്യം. ഇപ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്നത് സിപിഎമ്മിന്റെ ഭരണ ഘടനയനുസരിച്ച് അടവു നയം മാത്രമാണ്. എന്താണ് ഈ അടവു നയം. പാര്‍ലമെന്ററി ജനാധിപത്യത്തെ ഒരു ലക്ഷ്യമായി അംഗീകരിക്കാത്ത സിപിഎം വിപ്ലവം വരുന്നത്രയും കാലം പിടിച്ചു നില്‍ക്കാനായി ദുഷിച്ച പാര്‍ലമെന്ററി ജനാധിപത്യത്തെ താല്‍ക്കാലികമായി അംഗീകരിച്ചു കൊണ്ട് അതിന്റെ ഭാഗമായി നില്‍ക്കുന്നതാണ്. ചെറുതും വലുതുമായ സമരങ്ങളിലൂടെയാണ് ജനാധിപത്യ വിപ്ലവും ഉണ്ടാകുന്നത്. അങ്ങനെയാണ് സിപിഎം കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഒക്കെ അടിത്തറയിട്ടത്.

മഹാനായ എകെ ഗോപാലന്‍ അദ്ദേഹത്തിന് വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും സായിപ്പിനേക്കാളും നന്നായി ഇംഗ്ലീഷ് പറയുമായിരുന്നു. കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ചെന്നാലും അദ്ദേഹം സമര നായകനായി മാറുമായിരുന്നു. മുടവന്‍ മുഗള്‍ കെട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന് ചെങ്കൊടി നാട്ടിയ മഹാനായിരുന്നു അദ്ദേഹം. കേരളത്തിലും ബംഗാംളിലും ഒക്കെ സിപിഎം അടിത്തറ ഉണ്ടാക്കിയത് മിച്ച ഭൂമി സമരത്തിലൂടെയായിരുന്നു. പാവങ്ങള്‍ക്ക് ഭൂമി അവകാശമാണെന്ന് കരുതി ജന്മിമാരുടെ പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കൊടി നാട്ടി കായല്‍ പ്രഭുക്കളെയൊക്കെ മെരുക്കി ഇവിടുത്തെ തൊഴിലാളികള്‍ക്ക് അവസരവും കിടക്കാന്‍ ഇടവും ഒരുക്കി കൊടുത്ത മഹാനായിരുന്നു ആ നേതാവ്. എന്നാല്‍ ഇന്ന് സിപിഎമ്മിന് സമരത്തോട് പുച്ഛമാണ്. പ്രത്യേകിച്ച് ജനകീയ സമരത്തോട്. നക്സലുകള്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ തുടങ്ങിയ അന്ന് തുടങ്ങിയതാണ് ആ ലക്ഷണം.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രഗത്ഭനായ കമ്മ്യൂണിസ്റ്റുകാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കുന്ന പിണറായി വിജയന് സമരം എന്ന് കേട്ടാല്‍ ചതുര്‍ത്ഥിയാണ്. ആരെങ്കിലും സമരം ചെയ്താല്‍ ഒന്നുകില്‍ മത തീവ്രവാദികളാണ്. അല്ലെങ്കില്‍ സംഘപരിവാറുകളാണെന്ന് മുദ്രകുത്തും. അല്ലെങ്കില്‍ നക്സലേറ്റാണെന്ന് പറയും ഈ മൂന്ന് വാദങ്ങളും ഉന്നയിച്ചു കൊണ്ട് നിരവധി ജനകീയ സമര നായകന്മാരെ പിണറായി പൊലീസ് അകത്താക്കിയിട്ടുണ്ട്. ഇന്ന് കേരളം മുഴുവന്‍ നടക്കുന്ന ജനകീയ സമരങ്ങള്‍ രാഷ്ട്ര വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് അവര്‍ പറയുന്നു.


പ്ലാച്ചിമടയിലും മുത്തങ്ങയിലും നടന്ന സമരത്തിന് ജയ് വിളിച്ചവര്‍ ഭരണത്തിലെത്തിയപ്പോള്‍ സമരത്തിന് ഒരു പിന്തുണയുമില്ല. ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവരെ നക്സലുകളാക്കി ഒറ്റപ്പെടുത്തുകയാണ്. കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വളരെ മോശമായിരുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ അര്‍ബാന്‍ നക്സലുകളാണെന്നും സംഘപരിവാറാണെന്നും പറയാന്‍ കോടിയേരി ബാലകൃഷ്ണനും പിണറായിക്കും മാത്രമേ സാധിക്കൂ.

എന്നാല്‍ സഭയില്‍ നിന്നും നീതി ലഭിക്കാതെ വന്നപ്പോള്‍ സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാതെ വന്നപ്പോള്‍ തെരുവിലിറങ്ങി നീതിക്ക് വേണ്ടി പോരാടിയ ആ കന്യാസ്ത്രിക്കൊപ്പമായിരുന്നു പൊതുസമൂഹം. എന്നാല്‍ സിപിഎമ്മുള്‍പ്പെടെയുള്ളവര്‍ അവര്‍ക്കെതിരെ തിരിഞ്ഞു നിന്‍ക്കുകയും സമരത്തിന് നക്സലിസത്തിന്റേയും സലംഘപരിവാറിന്റേയും ഛായ നല്‍കാനന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെടുന്നത് കമ്മ്യൂണിസം കൂടിയാണ്. എന്നിട്ടും അവര്‍ വിജയിച്ചു. ഇന്ന് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായെങ്കില്‍ കന്യാസ്ത്രീകളുടെ സമരം തന്നെയാണ് അതിന് കാരണം. മനസ്സില്ലാമനസോടെയാണെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തത് ഈ സമരത്തിന്റെ പിന്‍ബലത്തിലാണ്. ഇതാണ് എകെജി പഠിപ്പിച്ച സമരം. ഇതാണ് ജനകീയ സമരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category