1 GBP = 86.00INR                       

BREAKING NEWS

ടയര്‍-2 വിസ ആര്‍ക്കൊക്കെ ലഭിക്കും? ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ പേരില്ലെങ്കിലും ടയര്‍-2 വിസ കിട്ടുമോ? ജനറല്‍ കാറ്റഗറിയും ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറും തമ്മില്‍ എന്താണ് വ്യത്യാസം? പുരോഹിതന്മാര്‍ക്കും കായികതാരങ്ങള്‍ക്കും വിസയുണ്ടോ?

Britishmalayali
kz´wteJI³

വിദേശത്ത് നിന്നും ചില പ്രത്യേക തൊഴിലുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് സ്‌കില്‍ഡ് വര്‍ക്കര്‍മാരെ കൊണ്ട് വരാന്‍ യുകെയിലെ എംപ്ലോയര്‍മാരെ സഹായിക്കുന്ന വിസയാണ് ടയര്‍-2. എന്നാല്‍ ഏത് ടയര്‍ 2 കാറ്റഗറിയിലും ഇവിടെയെത്തുന്ന ഒരു സ്‌കില്‍ഡ് വര്‍ക്കര്‍ അതേ യോഗ്യതയുള്ള സെറ്റില്‍ഡ് വര്‍ക്കറുടെ തൊഴിലവസരം ഇല്ലാതാക്കുന്നില്ലെന്ന് എംപ്ലോയര്‍മാര്‍ ഉറപ്പ് വരുത്തണമെന്ന നിബന്ധന ഈ വിസയോട് അനുബന്ധിച്ചുണ്ട്. അതായത് ഇവിടെയുള്ള ഒരു ഒഴിവ് നികത്താല്‍ യുകെയിലുള്ള തൊഴിലാളികളെ വച്ച് നികത്താന്‍ സാധിക്കാത്ത അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമേ ടയര്‍- വിസയില്‍ വിദേശത്ത് നിന്നും കൊണ്ടുവരുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാരെ പ്രസ്തുത തസ്തിക നികത്താവൂ എന്ന നിയമം കര്‍ക്കശമായി പിന്തുടര്‍ന്ന് വരുന്നുണ്ട്. ടയര്‍-2 വിസ ആര്‍ക്കൊക്കെ ലഭിക്കും? ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ പേരില്ലെങ്കിലും ടയര്‍-2 വിസ കിട്ടുമോ? ജനറല്‍ കാറ്റഗറിയും ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറും തമ്മില്‍ എന്താണ് വ്യത്യാസം? പുരോഹിതന്‍മാര്‍ക്കും കായികതാരങ്ങള്‍ക്കും വിസയുണ്ടോ? തുടങ്ങി ടയര്‍-2 വിസയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

ടയര്‍-2 വിസ ആര്‍ക്കൊക്കെ ലഭിക്കും? 
ഐടി, അക്കൗണ്ടന്‍സി, ടീച്ചിംഗ്, ഹെല്‍ത്ത് കെയര്‍ മേഖലകളിലുള്ളവര്‍ക്ക് ഈ വിസയില്‍ യുകെയിലെത്താന്‍ സാധിക്കും.  ഇതുമായി ബന്ധപ്പെട്ട തൊഴില്‍ ടയര്‍ 2 ഒക്യുപേഷന്‍ ലിസ്റ്റ് അല്ലെങ്കില്‍ ടയര്‍ 2 ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കണം. അപേക്ഷകര്‍ ഈ വിസക്കായി  അപേക്ഷിക്കുന്നതിന് മുമ്പ് ഒരു ജോബ് ഓഫര്‍, ടയര്‍ 2 സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സുള്ള യുകെ എംപ്ലോയറില്‍ നിന്നും ടയര്‍ 2 സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ് എന്നിവ  നേടിയിരിക്കണമെന്നത് നിര്‍ബന്ധമാണ്. നിങ്ങളുടെ സ്പോണ്‍സറുടെ ഷെയറിന്റെ 10 ശതമാനത്തിലധികം നിങ്ങളുടെ ഉടമസ്ഥതയിലുള്ളതാവരുത്.

ടയര്‍ 2 ജോലി ഒഴിവുകള്‍ സംബന്ധിച്ച് പരസ്യം യൂറോപ്യന്‍ എക്കണോമിക് ഏരിയയിലുള്ള തൊഴിലാളികള്‍ക്കായി പരസ്യം ചെയ്ത് അവരില്‍ നിന്നും ആരെയും ലഭിച്ചില്ലെങ്കില്‍ മാത്രമേ  നോണ്‍ ഇഇഎ കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്കായി പരസ്യം ചെയ്ത് അവരെ നിയമിക്കാവൂ.  ഈ പ്രക്രിയ റെസിഡന്റ് ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. 

ടയര്‍ 2 വിസ കാറ്റഗറികള്‍ 
ടയര്‍ 2 വിസയില്‍ നാല് കാറ്റഗറികളാണുള്ളത്. ടയര്‍2 (ജനറല്‍), ടയര്‍ 2 (ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫര്‍, ടയര്‍ 2 (മിനിസ്റ്റര്‍ ഓഫ് റിലീജിയണ്‍, ടയര്‍ 2 (സ്പോര്‍ട്സ്മാന്‍) എന്നിവയാണിവ. ഇനി ഇവ ഓരോന്നിനെ കുറിച്ചും വിശദമായി താഴെ പ്രതിപാദിക്കാം.

ടയര്‍2 (ജനറല്‍)വിസ
സാധുതയുള്ള ടയര്‍ 2 സ്പോണ്‍സര്‍ഷിപ്പ്  ലൈസന്‍സുള്ള യുകെയിലെ ഒരു എംപ്ലോയറില്‍ നിന്നും സ്‌കില്‍ഡ് ജോബ് ഓഫറും സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പും ഉള്ള വിദേശ തൊഴിലാളികള്‍ക്ക് ഈ കാറ്റഗറിയില്‍ യുകെയിലെത്താം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒഴിവുകളിലേക്ക് യുകെയിലെ തൊഴിലാളികള്‍ക്കായി പരസ്യം നല്‍കുകയും അവരെ ലഭിച്ചില്ലെങ്കില്‍ മാത്രം കുടിയേറ്റക്കാരെ തേടുകയും മാത്രമേ അനുവദനീയമായിട്ടുള്ളൂ. ഇത് ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ പെട്ടതല്ലെങ്കില്‍ ടയര്‍ 2 (ജനറല്‍) വിസകള്‍ വര്‍ഷത്തില്‍പരമാവധി 20,700 എണ്ണം മാത്രമേ അനുവദിക്കാവൂ എന്ന നിബന്ധനയുമുണ്ട്.
ടയര്‍2 (ഇന്‍ട്രാ- കമ്പനി ട്രാന്‍സ്ഫര്‍)വിസ
മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തങ്ങളുടെ ബിസിനസ് യുകെയില്‍ തുടങ്ങിയാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ ഇവിടേക്ക് കൊണ്ട് വരുന്നതിന് സഹായിക്കുന്ന കാറ്റഗറിയാണിത്. ഇതിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് തങ്ങളുടെ എംപ്ലോയറില്‍ നിന്നും ഒരു സാധുതയുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതിന് രണ്ട് സബ് കാറ്റഗറികളുണ്ട്. ലോംഗ് ടേം സ്റ്റാഫ്, ഗ്രാജ്വേറ്റ് ട്രെയിനി എന്നിവയാണവ.

ടയര്‍2 (മിനിസ്റ്റര്‍ ഓഫ് റിലീജിയണ്‍)വിസ
യുകെയിലെ ഒരു റിലീജിയസ് കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനില്‍ മിഷനറി, അല്ലെങ്കില്‍ മിനിസ്റ്റര്‍ ഓഫ് റിലീജിയണ്‍ എന്നിവ പോലുള്ള ഒരു ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം.

ടയര്‍2 (സ്പോര്‍ട്സ് പഴ്സണ്‍)വിസ
പ്രതിഭകളായ കായികതാരങ്ങള്‍ക്കും കോച്ചുമാര്‍ക്കുമുള്ള പ്രത്യേക വിസയാണിത്.  ഇതിലേക്ക് അപേക്ഷിക്കുന്നവര്‍ തങ്ങളുടെ  സ്പോര്‍ട്സ് ഗവേണിംഗ് ബോഡിയുടെ അംഗീകാരം നേടിയിരിക്കണം. 

കായികതാരങ്ങളും പുരോഹിതരും ശ്രദ്ധിക്കുക
നിങ്ങള്‍ യുകെയില്‍ ഒരു സ്പോര്‍ട്സ് പഴ്സന്‍ അല്ലെങ്കില്‍ മിനിസ്റ്റര്‍ ഓഫ് റിലീജിയണ്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യാന്‍ അപേക്ഷിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ടയര്‍ 2 (ജനറല്‍) അല്ലെങ്കില്‍ ടയര്‍ 2 ( ഇന്‍ട്രാ- കമ്പനി ട്രാന്‍സ്ഫര്‍) എന്നീ കാറ്റഗറികളില്‍ അപേക്ഷിക്കാന്‍ അനുവാദമില്ല.

ചുരുങ്ങിയ പോയിന്റുകള്‍ നേടണം
നിശ്ചിത പോയിന്റുകള്‍ നേടിയാല്‍ മാത്രമേ ടയര്‍ 2 വിസക്ക് അപേക്ഷിക്കാനാവൂ. ഇതില്‍ ആട്രിബ്യൂട്സിന് ചുരുങ്ങിയത് 50 പോയിന്റുകള്‍ നേടണം. ഒരു സ്പോണ്‍സര്‍ ഉണ്ടായിരിക്കുക, സാധുതയുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന് ചുരുങ്ങിയത് 10 പോയിന്റുകള്‍ നേടണം. എന്നാല്‍ ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറിന് ഇത് ബാധകമല്ല. മെയിന്റനന്‍സ് ഫണ്ടിന് ചുരുങ്ങിയത് പത്ത് പോയിന്റുകള്‍ നേടിയിരിക്കണം.

ഇത്തരത്തില്‍ ഏറ്റവും ചുരുങ്ങിയത് 70 പോയിന്റുകളാണ് നേടേണ്ടത്. എന്നാല്‍ ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറിന് 60 പോയിന്റുകള്‍ നേടിയാല്‍ മതി. തുടര്‍ന്ന് നിങ്ങളുടെ അപേക്ഷ പരിഗണിക്കുന്നതാണ്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ നിങ്ങളുടെ അപേക്ഷ തള്ളാനും സാധ്യതകളുണ്ട്. നിങ്ങളുടെ മുന്‍ ഇമിഗ്രേഷന്‍ ഹിസ്റ്ററി ഈ സമയത്ത് പ്രധാന മാനദണ്ഡമായി വര്‍ത്തിക്കുന്നു. അപേക്ഷ നല്‍കുന്നവര്‍ക്ക് ചുരുങ്ങിയത് 16 വയസെങ്കിലും തികഞ്ഞിരിക്കണം.

കുട്ടികള്‍ക്കായി കെയര്‍ അറേഞ്ച്മെന്റുകള്‍
ബോര്‍ഡേര്‍സ്, സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ ആക്ട് 2009 ന്റെ സെക്ഷന്‍ 55 പ്രകാരം കുട്ടികളെ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനും  ഹോം ഓഫീസ് നിബന്ധന മുന്നോട്ട് വയ്ക്കുന്നു. യുകെയില്‍ ജോലി ചെയ്യാനെത്തുന്ന എല്ലാ കുട്ടികള്‍ക്കും യാത്രാ വേളയിലും അവരെ സ്വീകരിക്കുന്ന ഇടത്തും ഉചിതമായ കെയറിംഗ് അറേഞ്ച് മെന്റുകളും പിന്നീട് ഇവിടെ ജീവിക്കുന്ന ഇടത്ത് അതിനുള്ള സാഹചര്യങ്ങളും ഒരുക്കണമെന്നാണ് നിയമം. 16ഉം 17ഉം വയസുള്ളവര്‍ക്ക് യുകെയില്‍ സ്വതന്ത്രമായി ജീവിക്കുന്നതിനുള്ള നിയമപരമായ അവകാശമുണ്ട്.
അതിനാല്‍ അവര്‍ തങ്ങളുടേതായ അറേഞ്ചമെന്റുകള്‍ താമസത്തിനായി ചെയ്തിരിക്കണം. നിങ്ങള്‍ ടയര്‍ 2 വിസക്ക് അപേക്ഷിക്കുന്നേേ വളയില്‍ 16 അല്ലെങ്കില്‍ 17 വയസുള്ള ആളാണെങ്കില്‍ നിങ്ങളുടെ അപേക്ഷ, യാത്ര, സ്വീകരണം, കെയര്‍ അറേഞ്ച്മെന്റുകള്‍ തുടങ്ങിയവക്കുള്ള അനുമതി നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് അല്ലെങ്കില്‍ രക്ഷിതാക്കളില്‍ നിന്നും എഴുതി വാങ്ങിയിരിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category