1 GBP = 97.60 INR                       

BREAKING NEWS

ബ്രിട്ടീഷ് മലയാളി കുടുംബത്തില്‍ നിന്നും പുതിയൊരു പ്രസിദ്ധീകരണം കൂടി; സിനിമ ചാനല്‍ വിശേഷങ്ങളും ഭക്ഷണവും യാത്രയും ജ്യോതിഷവും അടങ്ങിയ ഇഷ്ട വിശേഷങ്ങളുമായി മലയാളി ലൈഫിന് തുടക്കം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സങ്കീര്‍ണ്ണമായ നമ്മുടെ ജീവിതത്തില രസങ്ങളും തമാശകളും നോരമ്പോക്കുകളും മാത്രം പറയാന്‍ ഒരു പുതിയ സംരംഭവുമായി ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് മുന്‍പില്‍ എത്തുകയാണ്. മലയാളി ലൈഫ് എന്ന പേരില്‍ ഒരു ലൈഫ് സ്‌റ്റൈയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുമായാണ് ബ്രിട്ടീഷ് മലയാളിയുടെ പുതിയ രംഗപ്രവേശനം. സിനിമ-ചാനല്‍ വിശേഷങ്ങള്‍, ടെലിവിഷന്‍ പരിപാടികളുടെ വിശദാംശങ്ങളും വിലയിരുത്തലുകളും, പാചകം, ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍, ജ്യോതിഷം, വീട്, യാത്ര തുടങ്ങിയ ഏതു സാധാരണക്കാരും ഇഷ്ടപ്പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളുമായിരിക്കും മലയാളി ലൈഫില്‍ ഉള്‍പ്പെടുത്തുക.

വാര്‍ത്തകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും പാചകക്കുറിപ്പുകളും ജ്യോതിഷ പക്തികളും ഉപയോഗകരമായ കുറിപ്പുകളും കൊണ്ട് സമ്പന്നമാകും മലയാളി ലൈഫ്. ഫാഷന്‍ രംഗത്തെ പുതിയ ട്രന്റുകളും സിനിമ ലോകത്ത അടുക്കള വിശേഷങ്ങളും ഒക്കെ മലയാളി ലൈഫിന്റെ പ്രത്യേകത ആയിരിക്കും. വീടു നിര്‍മ്മാണവും ഇന്റര്‍വ്യൂകളും ആരോഗ്യ സംരക്ഷണവും ഒക്കെ മലയാളി ലൈഫിന്റെ ഭാഗമാകും. രസകരമായ യാത്ര വിവരണങ്ങളും അനുഭവങ്ങളും ജീവിത വിജയം നേടാനുള്ള കുറിപ്പുകളും മലയാളി ലൈഫില്‍ പ്രതീക്ഷിക്കാം.

ദിവസവും കുറഞ്ഞത് 25 വാര്‍ത്തകളും വീഡിയോകളും എങ്കിലും അപ്‌ഡേറ്റ് ചെയ്യുന്ന തരത്തിലായിരിക്കും തുടക്കം. ക്രമേണ എണ്ണം കൂട്ടുകയും ഈ മേഖലയില്‍ ലോകം എമ്പാടും ഉള്ള എല്ലാ ട്രെന്റുകളും അപ്പപ്പോള്‍ വാര്‍ത്ത ആക്കുകയും ചെയ്യും. മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ സിനിമകളെ കുറിച്ചുമുള്ള നിരൂപണങ്ങളും പ്രേക്ഷക പ്രതികരണങ്ങളും മലയാളി ലൈഫ് വാര്‍ത്തയാക്കുകയും യൂട്യൂബ് ഫേസ്ബുക്ക് പേജുകളിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്യും.

മറുനാടന്‍ മലയാളിയുടെ പൊതു സ്വാഭാവമായ വിമര്‍ശനാത്മകത ആയിരിക്കില്ല മലയാളി ലൈഫിന്റെ പ്രത്യേകത. ബ്രാന്‍ഡുകള്‍, സ്ഥാപനങ്ങള്‍ എന്നിവയൊക്കെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന പക്തികളും ഉണ്ടായിരിക്കും. എല്ലാത്തിനെയും പോസിറ്റീവ് ആയി കാണുന്ന സമീപനം ആയിരിക്കും മലയാളി ലൈഫിന്റേത്. ഇതിനോടകം മലയാളി ലൈഫിന്റെ യൂട്യൂബ് ചാനലിന് വലിയ തോതില്‍ സ്വീകരണം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. 26,000 സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഇതിനുള്ളത്.

മലയാളി ലൈഫില്‍ വായനക്കാര്‍ക്കും എഴുതുകയോ വീഡിയോകള്‍ എടുത്തു അയച്ചു തരുകയോ ചെയ്യാം. സാധാരണക്കാരന്റെ പാചക കുറിപ്പുകളും ഫാഷന്‍ നോട്ടുകളും ഒക്കെ ഇതിന്റെ പ്രിയ ഭാഗങ്ങളാവും. ഓരോ ആഴ്ചയിലും മലയാളത്തില്‍ ഇറങ്ങുന്ന മുഴുവന്‍ സിനിമകളെയും പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രത്യേക പക്തികള്‍ തുടങ്ങും.

മലയാളിയുടെ ജീവിതത്തിലെ അഭിവാജ്യഘടമായിട്ടായിരിക്കും ടെലിവിഷന്‍ പരിപാടികളെ കുറിച്ച് വിലയിരുത്തലുകളോ എന്തിനേറെ ടെലിവിഷന്‍ പരിപാടികളുടെ ടൈം ടേബിളോ പോലും ഇല്ലാത്ത സാഹചര്യത്തിന് മാറ്റം ഉണ്ടാക്കി വായനക്കാര്‍ക്ക് വേണ്ടതെല്ലാം നല്‍കും. ചാനല്‍ പരിപാടികളെയും ചാനല്‍ അവതാരകരെയും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികള്‍ ഉണ്ടാവും. ചാനല്‍ പരിപാടികളെക്കുറിച്ചും വിലയിരുത്തലുകളും ഉണ്ടാവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category