1 GBP = 92.40 INR                       

BREAKING NEWS

കാമവെറിയനായ മെത്രാന്‍ അഴിക്കുള്ളിലാകുമ്പോള്‍ ഏറ്റവും അധികം അഭിമാനിക്കാവുന്നത് സോഷ്യല്‍ മീഡിയയ്ക്ക്; ഏത് സാധാരണക്കാരനെയും വൈറലാക്കുന്ന സോഷ്യല്‍ മീഡിയയ്ക്ക് എന്തു തിരുമേനി എന്തു മുതലാളി? മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ഒരുമിച്ച് തീരുമാനിച്ചാലും ഒരു വാര്‍ത്തയും ഇനി മുക്കാനാവില്ലെന്ന തിരിച്ചറിവ് ഉറക്കം കെടുത്തുന്നത് പ്രമുഖരുടെ

Britishmalayali
kz´wteJI³

ന്തുകൊണ്ടാണ് അച്ചന്മാരും മെത്രന്മാരുമൊക്ക ഇപ്പോള്‍ ഇങ്ങനെ ഓടി നടന്ന് പീഡിപ്പിക്കുന്നു. ഇവരാരും മുന്‍പ് പീഡിപ്പിക്കാതിരിക്കുകയും ഇപ്പോള്‍ പീഡനം തുടര്‍ക്കഥയാക്കുന്നത് ജീവിത ശൈലി മാറിയതുകൊണ്ടാണോ അതോ സോഷ്യല്‍ മീഡിയയുടെ ഉപയോഗം കൂടിയതുകൊണ്ടാണോ. അതോ ഒന്ന് പീഡിപ്പിക്കു എന്ന് പറഞ്ഞ് അച്ചന്മാരുടെയോ മെത്രന്മാരുടെയോ അടുത്ത് ചെല്ലുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിയതുകൊണ്ടാണോ ഈ ചോദ്യം പലരും നിരവധിതവണ ഉന്നയിക്കുന്നു.

എന്നാല്‍, അതിന്റെ ഉത്തരം വളരെ ലളിതമാണ്. ഇപ്പോള്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ പീഡനം നടന്നിരുന്നത് മുന്‍പായിരുന്നു. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ അച്ചന്മാരും മെത്രാന്മാരും പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്തിരുന്നതും പീഡിപ്പിച്ചതും പണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ വിവരം പുറംലോകം അറിയുമായിരുന്നില്ല. നാണക്കേട് ഭയന്നോ ദൈവത്തിന്റെ ശിക്ഷ ഭയന്നുമൊക്ക ആള്‍ക്കാര്‍ ഇത് രഹസ്യമാക്കി വക്കുമായിരുന്നു. രണ്ടാമത് ഒരു മെത്രാന്‍ രണ്ടു ഫോണ്‍വിളിച്ചാല്‍ ചാനലിലോ പത്രത്തിലോ ഇതൊന്നും ഒരു വാര്‍ത്തായാകുമായിരുന്നില്ല. ഓട്ടേറെ സംഭവങ്ങള്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നു. പീഡിപ്പിക്കുന്ന അച്ചന്മാര്‍ക്ക് വീണ്ടും വീണ്ടും പീഡിപ്പിക്കാനുള്ള പ്രേരണയും ഈ സ്വാധീനം തന്നെയായിരുന്നു.

മതങ്ങള്‍ക്കെതിരെ മത നേതാക്കള്‍ക്കെതിരെയും ഒന്നും എഴുതാന്‍പാടില്ലെന്ന അലിഖിത നിയമം നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ പിന്തുടരുകയാണ്. ഇന്ന് നമുക്കറിയാം എതെങ്കിലും ഒരു മതവിശ്വാസവുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ അതിന് ഹിന്ദുവെന്നോ,ക്രിസ്ത്യാനിയെന്നോ.മുസ്ലീമെന്നോ വ്യത്യാസമില്ല പത്രത്തിന്റെ സര്‍ക്കൂലേഷന്‍ കുറയും പത്രത്തിനെതിരെ പ്രചരണം നടക്കും ഒരു പക്ഷേ പത്രം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടേക്കാം. ഫ്രാന്‍സിലും ബ്രിട്ടനിലുമോക്കെ തന്റേടത്തോട്കൂടി ഏത് മതത്തേയും വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തനമുണ്ടെങ്കില്‍ ഇന്ത്യയില്‍ പണ്ടേ അതില്ല.
പ്രവാചകനെ കുറിച്ച് ഒരു കത്ത് പ്രസിദ്ധീകരിച്ചു എന്ന പേരില്‍ മാതൃഭൂമി അനുഭവിച്ച ഒരു യാധന ആരും മറക്കാനിടയില്ല. അതേ മാതൃഭൂമിക്ക് തന്നെ ഒരു നോവലിന്റെ പേരില്‍ പിടിച്ച പുലിവാലിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. മനോരമയാകട്ടെ യേശുക്രിസ്തുവിന്റെ ഒരു ചിത്രത്തിന്റെ പേരിലായിരുന്നു പുലിവാല് പിടിച്ചത്. മാധ്യമങ്ങളുടെ ഈ ഭയവും തന്റേടമില്ലായ്മയും നട്ടല്‍വളച്ചിലുമാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള പ്രധാന കാരണം. എന്നാല്‍ ഇന്ന് കാലം മാറി. ഓരോ വാര്‍ത്തയും സംഭവിക്കുമ്പോള്‍ തന്നെ ലോകമറിയും. എതൊരു സാധരക്കാരനും തന്റെ ഫേസ്ബുക്കില്‍ വന്ന് ലൈവ് നടത്തിയാല്‍ അത് ഒരു യഥാര്‍ത്ഥ വിഷയമാണെങ്കില്‍ അത് വൈറലാകും അത് വാര്‍ത്തായാകും ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും അത് വാര്‍ത്തയാക്കാതിരിക്കാന്‍ സാധിക്കില്ല.

വൈറലാകുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് മറുനാടനെപോലെയുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ വൈറലാകുകയും ചാനലുകള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ ഭയന്ന് അത് ഏറ്റെടുക്കുകയും ചെയ്യും. ചാനലുകളും സോഷ്യല്‍മീഡിയയും ചര്‍ച്ച ചെയ്യുമ്പോള്‍ പത്രങ്ങള്‍ക്കും അത് അവഗണിക്കാന്‍ കഴിയാതെ വരും. ഫ്രങ്കോമുളയ്ക്കന്റെ കാര്യത്തിലും സംഭവിച്ചതും അതു തന്നെയായിരുന്നു. മെത്രാന്റെ പീഡനം ചെറിയവാര്‍ത്തയായി രംഗത്തു വരുമ്പോള്‍ അത് ഒരു ഉത്സവമാക്കി മാറ്റിയത് സോഷ്യല്‍ മീഡിയയും മറുനാടനെ പോലെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category