1 GBP = 90.20 INR                       

BREAKING NEWS

എട്ടര മണിക്കൂറുകൊണ്ട് നൂറു മൈല്‍ താണ്ടി ചിചെസ്റ്ററിലെ മാത്യു ജേക്കബ്ബ് സമാഹരിച്ചത് 1155 പൗണ്ട്; ഹെല്‍പ് കേരള ടീ ഷര്‍ട്ട് ധരിച്ച് ലിവര്‍പൂളിലെ ഡാനും പിതാവും നടത്തുന്ന സൈക്കിള്‍ യാത്ര അടുത്തമാസം

Britishmalayali
kz´wteJI³

നൂറു മൈല്‍ സൈക്കിള്‍ ചലഞ്ചില്‍ വിജയകരമായി പൂര്‍ത്തിയാക്കി ചിച്ചെസ്റ്ററിലെ ഡോ. മാത്യു ജേക്കബ്ബ്. വെസ്റ്റ് സസ്‌കസില്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്ന വെലോ സൗത്ത് എന്നറിയപ്പെടുന്ന സൈക്കിളോട്ടത്തില്‍ കേരളത്തിനായി സൈക്കിളുമായി എത്തിയ മാത്യു ഇതുവരെ സമാഹരിച്ചത് 1155 പൗണ്ടാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന നൂറു മൈല്‍ സൈക്കിള്‍ ചലഞ്ച് എട്ടര മണിക്കൂര്‍ കൊണ്ടാണ് മാത്യു പൂര്‍ത്തിയാക്കിയത്.

കേരളത്തിന്റെ പുനഃനിര്‍മ്മിതിക്കു പതിനായിരക്കണക്കിന് കോടി രൂപയുടെ ആവശ്യം വന്നതോടെ ലോകമൊട്ടാകെ മലയാളി സമൂഹം ഏറ്റെടുത്തിരിക്കുന്ന വിവിധ ധനസമാഹരണ വാര്‍ത്തകള്‍ കണ്ടതോടെയാണ് തന്റെ പങ്കായി ഇത്തരം ഒരു ചലഞ്ച് ഏറ്റെടുക്കാന്‍ ഡോ. മാത്യു തയ്യാറായത്. ബ്രിട്ടനില്‍ ഇതിനകം വിവിധ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഒപ്പം ചേര്‍ന്ന് നിന്നാണ് ഡോക്ടര്‍ മാത്യു ജേക്കബിന്റെ പ്രയത്‌നം.
എളംകുന്നപ്പുഴ സ്വദേശിയായ ഡോക്ടര്‍ മാത്യു ജേക്കബ് ഡ്യുസ്ബെറി ജില്ലാ ആശുപത്രിയില്‍ ഹിസ്റ്റോപാത്തോളജിസ്റ്റ് കണ്‍സല്‍ട്ടന്റ് ആയാണ് ജോലി ചെയ്യുന്നത്. ഏകദേശം 15000 പേര്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ടിലെ പ്രധാന കായിക വേദിയായ വെലോ സൗത്തിലാണ് മാത്യു കേരളത്തിനായി ചലഞ്ച് ഏറ്റെടുത്തു പങ്കെടുത്തത്. ഗുഡ് വുഡ് മോട്ടോര്‍ റേസിംഗ് സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒരാള്‍ കേരളത്തിനായി ധനശേഖരണാര്‍ത്ഥം പങ്കെടുക്കുന്നു എന്നത് ലോക മലയാളി സമൂഹത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്.
ഇതോടൊപ്പം, ലിവര്‍പൂളിലെ ഡാന്‍ ആന്റണിയെന്ന കൊച്ചു പയ്യന്‍ കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്കായി ഫണ്ട് ശേഖരിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സൈക്കിള്‍ ചലഞ്ചിന് മുന്നോടിയായി നടത്തുന്ന പരിശീലനം മികച്ച രീതിയില്‍ പുരോമിക്കുകയാണ്. ലിവര്‍പൂള്‍ മുതല്‍ ലീഡ്‌സ് വരെയുള്ള സഞ്ചാര ദൂരമായ നൂറ് മൈലാണ് സൈക്കിള്‍ യാത്ര നടത്തുവാന്‍ ഡാനും പിതാവ് ആന്റണി അഗസ്റ്റ്യനും തെരഞ്ഞെടുത്തിരിക്കുന്നത്.

ഡോക്ടറായ അമ്മ ജോലി ചെയ്യുന്ന ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ നിന്നും താന്‍ പഠിക്കുന്ന ലീഡ്‌സിലെ സെന്റ് തെരേസ കാത്തോലിക് പ്രൈമറി സ്‌കൂളിലേക്കാണ് കുഞ്ഞു ഡാനിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഫണ്ട് ശേഖരിക്കാന്‍ ഉള്ള സാഹസിക സൈക്കിള്‍ സവാരി. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാന്‍ സാധിക്കും എന്ന ചിന്തയില്‍ പിതാവ് ആന്റണിയുടെ സഹായത്തോടെ ഡാന്‍ സൈക്കിള്‍ സവാരി എന്ന ആശയത്തില്‍ എത്തിച്ചേരുന്നത്. ഡാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനോട് ചേര്‍ന്ന് വിര്‍ജിന്‍ മണി ലിങ്ക് സൃഷ്ടിച്ചാണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്.

ലിവര്‍പൂളില്‍ നിന്നും ലീഡ്‌സിലേക്കുള്ള സൈക്കിള്‍ സഞ്ചാര ദൂരമായ നൂറു മൈല്‍ മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉള്ള ഒരുക്കമാണ് ഡാന്‍ ഏറ്റെടുക്കുന്നത്. ഒക്ടബര്‍ 20നു തുടങ്ങി 22ന് അവസാനിക്കുന്ന വിധത്തിലാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. സഞ്ചാര വഴിയില്‍ ഉള്ള മലയാളി സമൂഹവുമായി സഹകരിച്ചു ആശുപത്രികള്‍, പാര്‍ക്കുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഒക്കെ എത്തി കേരളത്തിലെ വെള്ളപ്പൊക്ക ദുരിതം ബ്രിട്ടീഷ് സമൂഹവുമായി പങ്കു വയ്ക്കാന്‍ ഉള്ള ശ്രമമാണ് ഡാന്‍ നടത്തുന്നത്.
യാത്രയ്ക്കായി പ്രത്യേക ടീ ഷര്‍ട്ടും ഡാന്‍ തയ്യാറാക്കിയിട്ടുണ്ട്. ടീ ഷര്‍ട്ടിന്റെ മുന്‍വശത്ത് ഹെല്‍പ് കേരള എന്നെഴുതി പുറകില്‍ വിര്‍ജിന്‍ മണി ലിങ്കും യാത്രയുടെ വിവരങ്ങളുമാണ് നല്‍കിയിരിക്കുന്നത്. ലീഡ്‌സിലെ അണ്ടര്‍ 9 ക്രിക്കറ്റ് ക്ലബ് അംഗം കൂടിയാണ് ഡാന്‍. നല്ലൊരു കരാട്ടെ അഭ്യാസി കൂടിയായ ഡാന്‍ കാഞ്ഞിരമറ്റം സ്വദേശി ആന്റണിയുടെയും കോട്ടയം കണമല സ്വദേശിനി ഡോ. ആലീസിന്റേയും മകനാണ്. 

അതേസമയം, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഫണ്ട് ശേഖരണം മികച്ച രീതിയില്‍ മുന്നേറുകയാണ്. 64225.74 പൗണ്ടാണ് ഇതുവരെ ശേഖരിക്കാന്‍ കഴിഞ്ഞത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി ലിങ്കിലേക്ക് ഗിഫ്റ്റ് എയ്ഡ് അടക്കം 46,213.93 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 2841 പൗണ്ടുമാണ് ലഭിച്ചത്. വിവിധ സാമൂഹിക, സാംസ്‌ക്കാരിക കൂട്ടായ്മകളുടെ പ്രവര്‍ത്തന ഫലമായി ഇതുവരെ 15,197.06 പൗണ്ടും ലഭിച്ചിട്ടുണ്ട്. ഇതോടെ മൊത്തം ലഭിച്ച തുക 64,252.17 പൗണ്ട് ആയിരിക്കുകയാണ്. ഇനിയും പലരും നടത്തുന്ന ദൗത്യങ്ങളും കേരള മുഖ്യമന്ത്രിയുടെ വണ്‍ മന്ത് ചലഞ്ചിങ്ങിന് പിന്തുണ പ്രഖ്യാപിച്ചു യുകെയിലെ മലയാളികള്‍ 'മൈ ഫാമിലി ചലഞ്ച് ഫ്രം യുകെ ടു റിബില്‍ഡ് കേരള' എന്ന പുതിയ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നതിനാലും അപ്പീല്‍ ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

വിര്‍ജിന്‍ മണി വഴി നല്‍കുന്ന ഓരോ പൗണ്ടിനും ഒന്നേകാല്‍ പൗണ്ട് വീതം ഞങ്ങള്‍ കൈമാറും എന്നതിനാല്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി നിരവധി പേരാണ് ഫണ്ട് നല്‍കുന്നത്. നിങ്ങളാല്‍ കഴിയുന്ന തുക ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നല്‍കുക. നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും കൃത്യമായ കണക്കുണ്ടാവുകയും അത് പരസ്യമാക്കുകയും ചെയ്യും. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Kerala Floods Relief Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category