1 GBP = 87.90 INR                       

BREAKING NEWS

ആരെ.. ആരെ.. തേടുവതാരേ... നീ... ഏതോ... ഏതോ വെണ്‍താരകം...; മനോഹരമായ പ്രണയ കഥയുമായി ലണ്ടന്‍ മലയാളി; യൂ ആന്റ് മീ മ്യൂസിക് വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു

Britishmalayali
kz´wteJI³

രെ.. ആരെ.. തേടുവതാരേ... നീ... ഏതോ... ഏതോ വെണ്‍താരകം... എന്ന പ്രണയഗാനം യൂ ട്യൂബില്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ഒരു കൂട്ടം യുകെ മലയാളികള്‍ ചേര്‍ന്നൊരുക്കിയ ഈ മ്യൂസിക് ആല്‍ബം നിരവധിപേരാണ് ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞത്. മനോഹരമായ ഒരു പ്രണയകഥയാണ് യൂ ആന്റ് മീ എന്ന ഈ മ്യൂസിക് ആല്‍ബത്തിലൂടെ സംവിധായകനും ആല്‍ബത്തിലെ നായകനുമായ മുജീബ് മുഹമ്മദ് ഇസ്മായില്‍ പറയുന്നത്.

ഒരു വിനോദ സഞ്ചാര സ്ഥലത്തു ഒരു പെണ്‍കുട്ടിയുടെ ചിത്രം വരച്ചു കൊണ്ടു നില്‍ക്കുന്ന നായകനില്‍ നിന്നുമാണ് പ്രണയ കഥ തുടങ്ങുന്നത്. സ്ഥിരമായി അതുവഴി പോകുന്ന നായികയോട് പ്രണയം തുറന്നു പറയാന്‍ വഴികള്‍ തേടുകയായിരുന്നു അയാള്‍. എന്നാല്‍ തന്റെ കാലിനുള്ള ചെറിയ വൈകല്യം അയാളെ ആ പെണ്‍കുട്ടിയുടെ മുന്നിലെത്തുന്നതില്‍ നിന്നും പിന്നോട്ടു വലിച്ചു. എങ്കിലും തന്റെ പ്രണയം എന്നെങ്കിലും തുറന്നു പറയാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി സ്വപ്നങ്ങളും അവളുടെ ചിത്രങ്ങളും സദാ വരച്ചു കൊണ്ടേയിരിക്കുകയാണ്.

അങ്ങനെയിരിക്കെ, ഒരു റെസ്റ്റോറന്റില്‍ വച്ച് അയാള്‍ വരച്ച ചിത്രം പെണ്‍കുട്ടി കാണവേ അവളുടെ കണ്ണുകളില്‍ പ്രണയം നിറയുന്നത് അയാള്‍ ദൂരെ നിന്നും കണ്ടു. എന്നാല്‍ അവളുടെ കൂടുതല്‍ ചിത്രങ്ങളുമായി മറ്റൊരു യുവാവ് ആണ് അവളുടെ മുന്നിലേക്ക് എത്തുന്നത്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് യൂ ആന്റ് മീ എന്ന ഈ മ്യൂസിക് ആല്‍ബത്തെ പൂര്‍ണ്ണതിയിലേക്ക് എത്തിക്കുന്നത്.


പണ്ടേക്കാട്ട് ഫിലിംസിന്റെ ബാനറില്‍ ജിയോ ജോണ്‍ പണ്ടേക്കാട്ട് നിര്‍മ്മിച്ച ഈ മലയാളം മ്യൂസിക് വീഡിയോയുടെ ദൈര്‍ഘ്യം 4 മിനിറ്റ് 23 സെക്കന്റ് മാത്രമാണ്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള, യുകെ മലയാളികള്‍ക്ക് പ്രിയങ്കരനായ ബിജു അഗസ്റ്റിന്‍, ബ്രിട്ടീഷ് മോഡലും നര്‍ത്തകിയുമായ ലിസി എന്നിവരാണ് ആല്‍ബത്തില്‍ വേഷമിട്ടിരിക്കുന്നത്. അതിമനോഹരമായ ഒരു പ്രണയകഥയെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് സംവിധായകന്‍ മുജീബ് മുഹമ്മദ് ഇസ്മായില്‍.

കൊല്ലം സ്വദേശിയായ മുജീബ് മുഹമ്മദ് 2011ലാണ് യുകെയില്‍ എംബിഎ പഠിക്കാനായി എത്തിയത്. പഠനശേഷം ലോജിസ്റ്റിക് ടെക്നോളജീസ് എന്ന കമ്പനിയില്‍ ഐടി കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ്. യുകെയിലെ പല ഭാഗങ്ങളിലും നാടകം അവതരിപ്പിച്ചിട്ടുള്ള മുജീബ് മുഹമ്മദിന്റെ ആദ്യനാടകമാണ് ആ മനുഷ്യന്‍ നീ തന്നെ. അതിനു ശേഷം മുജീബ് ശ്രീനാരായണ ഗുരുവായി വേഷമിട്ട ഗുരുബ്രഹ്മ, കുതിര, മൂന്നു വേഷങ്ങളില്‍ അഭിനയിച്ച സ്വാതി വേദം, കാന്തി തുടങ്ങിയ നാടകങ്ങളും മുജീബിന്റെ കഴിവ് തെളിയിച്ച കലാസൃഷ്ടികളാണ്. കൂടാതെ, ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ് എന്ന സിനിമയില്‍ ജയസൂര്യയുടെ കൂടെ ചെറിയൊരു വേഷവും ചെയ്തിട്ടുണ്ട്. 

ഒരു ബിലാത്തി പ്രണയം എന്ന സിനിമയില്‍ വില്ലന്‍ വേഷം, ജേര്‍ണലിസ്റ്റ് എന്ന സിനിമയില്‍ നായക വേഷം, ദ ഫോട്ടോ എന്ന ഷോട്ട്ഫിലിമില്‍ നായകവേഷം, ആന്റ് ദെന്‍ ഷോട്ട്ഫിലിമിന് ഷേക്ക്സ്പിയര്‍ അക്കാദമിയുടെ മികച്ച നാടകത്തിനുള്ള അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. ബിന്‍ തേരെ എന്ന ഹിന്ദി മ്യൂസിക് വീഡിയോയും ചെയ്തിട്ടുണ്ട്. ഇതിനു ശേഷമാണ് മുജീബ് മുഹമ്മദ് ഇസ്മായില്‍ ആദ്യമായി സംവിധാനം ചെയ്ത യൂ ആന്റ് മീ എന്ന ഈ മ്യൂസിക് വീഡിയോ പുറത്തിറങ്ങുന്നത്.

ആര്‍ജെ കാര്‍ത്തിക്കിന്റെ മനോഹരമായ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അഖില്‍ ജയ ചന്ദ് ആണ്. പാടിയിരിക്കുന്നത് അഖില്‍ ജയ ചന്ദ്, നയന നായര്‍ എന്നിവരാണ്. ക്യാമറ സെയ്ഗു, എഡിറ്റിംഗ് കെ ഇദ്രിസ്, ബിജി സ്‌കോര്‍ ജോര്‍ജ് തോമസ്, സൗണ്ട് എഞ്ചിനീയര്‍ സുനീഷ്, കളറിസ്റ്റ് സ്മാഷ് ബോക്‌സ് ദീപക്,  പരസ്യകല എന്‍ ടാക്കീസ്. പരിപൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിച്ച ഈ വീഡിയോയില്‍ മുജീബിനോടൊപ്പം അതിമനോഹരമായ പാട്ടു കൊണ്ട് സമ്പുഷ്ടമായ യൂ ആന്റ് മീ പ്രേക്ഷകന് വേറിട്ട ഒരനുഭവം നല്‍കുമെന്നതില്‍ സംശയമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category