1 GBP = 90.10 INR                       

BREAKING NEWS

പുരുഷന്മാരേക്കാള്‍ ഏറെ ഇപ്പോള്‍ ചതിയും വഞ്ചനയും സ്ത്രീകള്‍ക്ക്; എന്തുകൊണ്ടാണ് ഭര്‍ത്താക്കന്‍മാരോട് താല്‍പര്യം നഷ്ടപ്പെട്ട് സ്ത്രീകള്‍ വേറെ ലൈംഗിക പങ്കാളിക്ക് പിന്നാലെ പോകുന്നത്?

Britishmalayali
kz´wteJI³

സാധാരണ പുരുഷന്‍മാരാണ് തങ്ങളുടെ പങ്കാളികളെ ചതിച്ച് അവിഹിത ബന്ധങ്ങള്‍ക്ക് പോകുന്നവരൈന്ന പഴി കൂടുതലായി കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിലവില്‍ സ്ത്രീകള്‍ പുരുഷന്‍മാരെ മറികടക്കുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്ന് അടുത്ത കാലത്തുണ്ടായ നിരവധി പഠനങ്ങളും സര്‍വേകളും വെളിപ്പെടുത്തുന്നു. ഇത് പ്രകാരം തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ വഞ്ചിച്ച് കാമുകന്‍മാരെ തേടി പോകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 1990കളിലേതിനേക്കാള്‍ 40 ശതമാനം വര്‍ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പുരുഷന്‍മാരേക്കാള്‍ ഏറെ ചതിയും വഞ്ചനയും സ്ത്രീകള്‍ക്കാണുള്ളതെന്നും ഇത്തരം പഠനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ എടുത്ത് കാട്ടുന്നു. എന്ത് കൊണ്ടാണ് ഭര്‍ത്താക്കന്‍മാരോട് താല്‍പര്യം നഷ്ടപ്പെട്ട് സ്ത്രീകള്‍ വേറെ ലൈംഗിക പങ്കാളിക്ക് പിന്നാലെ പോകുന്നത്? എന്ന ചോദ്യം ഇതിനെ തുടര്‍ന്ന് ശക്തമാകുന്നുമുണ്ട്.

നിത്യവും ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന ലൈംഗിക സുഖത്തില്‍ സംതൃപ്തരാവാത്തവരോ  ഭര്‍ത്താവുമായി അടുപ്പം ഇല്ലാതാവുന്നവരോ,  ലൈംഗികസുഖത്തിന്റെ വൈവിധ്യം അറിയാന്‍ ആഗ്രഹിക്കുന്നവരോ ആയ സ്ത്രീകളാണ് ഇത്തരത്തില്‍ അവിഹിത ബന്ധങ്ങള്‍ക്ക് പുറകെ പോവുന്നതെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഇവരിലാരും തങ്ങളുടെ നിലവിലെ വിവാഹ ബന്ധം വേര്‍പെടുത്താനോ ഭര്‍ത്താവിനോടുള്ള സ്നേഹം കുറയ്ക്കാനോ ഇഷ്ടപ്പെടാത്തവരുമാണെന്നാണ് പ്രത്യേകത. അതായത് നിലവില്‍ ഭര്‍ത്താവും കുട്ടികളും അടക്കമുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ അവിഹിത ബന്ധങ്ങളിലൂടെ അധിക സന്തോഷം കണ്ടെത്താനാണിവര്‍ ശ്രമിക്കുന്നത്.

ഇത്തരം അവിഹിത ബന്ധങ്ങള്‍ക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം യഥാര്‍ത്ഥത്തില്‍ ഇതിലും എത്രയോ അധികമായിരിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കാരണം തങ്ങള്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് പോകുന്നവരാണെന്ന് തുറന്ന് സമ്മതിക്കുന്ന സ്ത്രീകള്‍ കുറവാണെന്നതാണ് ഇതിന് കാരണമെന്നും ഗവേഷകര്‍ സമര്‍ത്ഥിക്കുന്നു. ചിലപ്പോഴെങ്കിലും തങ്ങള്‍ പങ്കാളിയോട് ഇക്കാര്യത്തില്‍ ചതി കാണിച്ചുവെന്ന് ഒരു പഠനത്തില്‍ ഭാഗഭാക്കായ 50 ശതമാനം സ്ത്രീകളും സമ്മതിച്ചിരുന്നു. വിവാഹേതര ബന്ധങ്ങള്‍ക്ക് പോകുന്ന കാര്യത്തില്‍ പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ മുന്നിലാണെങ്കിലും ആ വിടവ് കുറഞ്ഞ് വരുന്നുവെന്നാണ് ചില പഠനങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

സ്ത്രീകള്‍ ജോലിക്കായും മറ്റും കൂടുതല്‍ പുറത്ത് പോകുന്നതും മറ്റുളളവരുമായി അടുത്ത് ഇടപഴകുന്നതുമായ സാഹചര്യങ്ങള്‍ മൂലം അവര്‍ക്ക് ലൈംഗിക പങ്കാളികളെ പുതുതായി ലഭിക്കുന്നതിന് സാധ്യതകള്‍ മുമ്പത്തേതിനേക്കാള്‍ വര്‍ധിച്ചിരിക്കുന്നുവെന്നും ചില ഗവേഷകര്‍ എടുത്ത് കാട്ടുന്നു. വൈവിധ്യമാര്‍ന്ന വഴികള്‍ ലൈംഗിക സംതൃപ്തിക്കായി സ്ത്രീകല്‍ക്ക് മുന്നില്‍ തുറന്നിടുന്നതിന് വികസിച്ച ടെക്നോളജികളും വഴിയൊരുക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ പോലുള്ളവയിലൂടെ വിവിധ ആളുകളുമായി അനായാസം ബന്ധപ്പെടാനും അടുക്കാനും അത് ലൈംഗികബന്ധത്തിലേക്കെത്തിക്കാനും ഇന്ന് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നുമുണ്ട്. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ വ്യത്യസ്ത കാലങ്ങളില്‍ നടത്തിയ ഇത് സംബന്ധിച്ച പഠനങ്ങളുടെയും സര്‍വേകളുടെയും ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച പുതിയ പ്രവണതകള്‍ പുറത്ത് വന്നിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category