1 GBP = 91.80 INR                       

BREAKING NEWS

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നാലും ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ആത്മവിശ്വാസസം പ്രകടിപ്പിച്ച് ഇറാന്‍; അമേരിക്കയില്‍ വെച്ച് കണ്ടപ്പോള്‍ സുഷമ സ്വരാജ് ഉറപ്പുനല്‍കിയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി; വില കുറച്ചും ഗതാഗതച്ചെലവ് ഏറ്റെടുത്തും എണ്ണ നല്‍കാന്‍ ആലോചിച്ച് ഇറാന്‍

Britishmalayali
kz´wteJI³

വംബര്‍ നാലിനുള്ളില്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണെന്നാണ് അമേരിക്ക ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇറാനുമേല്‍ അമേരിക്കയുടെ ഉപരോധം വന്നുകഴിഞ്ഞാല്‍ ഇന്ത്യ എണ്ണ ഇറക്കുമതി ഘട്ടംഘട്ടമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, രാജ്യത്തുനിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യ ഇറക്കുമതി തുടരുമെന്ന ആത്മവിശ്വാസത്താലാണ് ഇറാന്‍.

കഴിഞ്ഞദിവസം അമേരിക്കയില്‍വെച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ അറിയിച്ചതായും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുഷമ സ്വരാജും താനും കണ്ടതെന്നും മുഹമ്മദ് ജാവിദ് സരീഫ് പറഞ്ഞു.

മേയ് മാസത്തിലാണ് അമേരിക്ക ഇറാനുമായുള്ള ആണവകരാറില്‍നിന്ന് പിന്മാറിയതും എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടതും. നവംബര്‍ നാലിനാണ് ഉപരോധം പ്രാബല്യത്തില്‍വരിക. അപ്പോഴേക്കും ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും വെട്ടിക്കുറയ്ക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍, ഇറാനുമായുള്ള സാമ്പത്തിക സഹകരണവും എണ്ണവ്യാപാരവും തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടാണ് സുഷമ സ്വീകരിച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇറക്കുമതി തുടരാന്‍ ഇന്ത്യയെ പ്രേരിപ്പിക്കേണ്ട ബാധ്യതയും ഇറാനുണ്ട്. അമേരിക്കയുടെ പ്രഖ്യാപനം വന്നയുടനെ ഇന്ത്യ ഇറാനില്‍നിന്നുള്ള ഇറക്കുമതിയുടെ അളവ് കുറച്ചിരുന്നു. എന്നാല്‍, ഇത് പൂര്‍ണമായും നിര്‍ത്താനുള്ള തീരുമാനമൊന്നും ഇതേവരെ ഇന്ത്യ കൈക്കൊണ്ടിട്ടില്ല. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാന്‍.

ഇറാനില്‍നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയക്ക് മുന്നില്‍ നിരവധി വാഗ്ദാനങ്ങളും ഇറാന്‍ വെച്ചിട്ടുണ്ട്. സൗജന്യമായി എണ്ണ ഇന്ത്യയിലെത്തിക്കാമെന്നതും പണം നല്‍കുന്നതിനുള്ള കാലയളവ് കൂട്ടിനല്‍കാമെന്നതും അതില്‍ ചിലതാണ്. മുമ്പ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നപ്പോഴും ഇന്ത്യ ഇറാനുമായുള്ള എണ്ണവ്യാപാരം തുടര്‍ന്നിരുന്നു. അതേ അവസ്ഥ തന്നെയാകും നവംബര്‍ നാലിനുശേഷമെന്നാണ് ഇറാന്‍ വിശ്വസിക്കുന്നതെന്ന് മന്ത്രിയുടെ വാക്കുകള്‍ തെളിയിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category