1 GBP = 91.80 INR                       

BREAKING NEWS

ശതകോടീശ്വരന്റെ മകളുടെ വിവാഹനിശ്ചയത്തിന് ആല്‍പ്സ് പര്‍വ്വതനിരകള്‍ സാക്ഷി! മുകേഷ് അംബാനിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങ് കോടികള്‍ ചെലവഴിച്ച് നടത്തിയത് ഇറ്റലിയിലെ കോമോ തടാകകരയില്‍; ലക്ഷങ്ങള്‍ വിലയുള്ള ഡയമണ്ട് നെക്ലേസ് അടക്കം ധരിച്ച് രാജകുമാരിയായി ഇഷ; ചടങ്ങിന് സാക്ഷിയാകാന്‍ ബോളിവുഡ് താരനിരയും

Britishmalayali
kz´wteJI³

 

ന്ത്യയിലെ ധനികരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയുടെ മകളുടെ വിവഹ നിശ്ചയചടങ്ങനെന്ന് കേള്‍ക്കുമ്പോള്‍ സംഗതി അത്യാഡംബരമായിരിക്കുമെന്ന് ഉറപ്പിക്കാം. എന്നാല്‍ ഏവരുടേയും പ്രതീക്ഷകളെ തകിടം മറിക്കുന്ന വിവാഹ നിശ്ചയ ചടങ്ങ് നടന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വമ്പന്‍ നാഴികകല്ല് സൃഷ്ടിച്ച റിലയന്‍സ് സാമ്രാജ്യത്തിന്റെ ഉടമ മുകേഷ് അംബാനിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങാണ് ആഡംബരത്തിന്റെ പര്യായമായി മാറിയത്.

ബോളിവുഡിലെ താരനിരയടക്കം സാക്ഷിയാകാന്‍ എത്തിയതോടെ ചടങ്ങിന് ഇരട്ടി തിളക്കമായിരുന്നു.ഇറ്റലിയിലെ ഏറെ പ്രസിദ്ധമായ ആഡംബര സ്ഥലമായ കോമോ തടാക കരയില്‍ ആല്‍പ്സ് പര്‍വതനിരയുടെ പശ്ചാത്തലത്തിലായിരുന്നു മുകേഷ് അംബാനി-നിത ദമ്പതികളുടെ മകളായ ഇഷയുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ഇഷയുടേയും വരന്‍ ആനന്ദ് പിരാമലിന്റെയും വിവാഹ മോതിരം കൈമാറ്റം ചെയ്യുന്ന ചടങ്ങ് ലോകം ഒരിക്കലും മറക്കാന്‍ ഇടയില്ല.

കോടികള്‍ മുടക്കി നടന്ന വിവാഹ ചടങ്ങിന് പിന്നാലെ വിവാഹം എപ്രകാരമായിരിക്കും എന്ന ചിന്തയിലാണ് ലോകം.ഇറ്റലിയിലെ പ്രശസ്ത ഡിസൈനര്‍ ബ്രാന്‍ഡ് ഡോല്‍സ് ആന്‍ഡ് ഗബാന (ഡിആന്‍ഡ്സി) ഗൗണായിരുന്നു ഇഷ ധരിച്ചിരുന്നത്. ഫ്ളോറല്‍ ഡീറ്റെയ്‌ലിങ്ങും ക്രിസ്റ്റല്‍ അഴകും വിരിയുന്ന ന്യൂഡ്- ബീജ് ലേസ് ഗൗണ്‍ അവരുടെ കഴിഞ്ഞ വര്‍ഷത്തെ അര്‍ട്ട മോഡ കൗച്ചര്‍ കലക്ഷനിലുള്ളതാണ്.

ശരീരത്തോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ഫിഷ് ടെയില്‍ ഗൗണില്‍ അഴകായി റഫിള്‍സും കേപ് സ്ലീവും. സ്‌കൈ ബ്ലൂ, ഡള്‍ ഗ്രീന്‍, ന്യൂഡ് ഷെയ്ഡുകളിലുള്ള ഫ്ളോറല്‍ ഡീറ്റെയിലിങ്. സ്ലീവിലെ ലേസുകൊണ്ടുള്ള അതി സൂക്ഷ്മ ഡീറ്റെയ്‌ലിങ്ങാണ് ഹൈലൈറ്റ്. ഡയമണ്ടിന്റെ പ്രൗഡി ചേരുന്ന നെക്ലേസ്, ബ്രെയ്സ്ലെറ്റ്, ഡ്രോപ് ഇയറിങ്. വധുവിനെ അണിയിച്ചൊരുക്കുന്നതിനായി തന്നെ ലക്ഷങ്ങള്‍ പൊടിച്ചുവെന്ന് ഉറപ്പ്.

എംബല്ലിഷ്ഡ് ഹെഡ് ബാന്‍ഡിനൊപ്പം അഴിച്ചിട്ട അലസമായ മുടിയും മിനിമല്‍ മെയ്ക്ക് അപ്പും ന്യൂഡ് ലിപ്സും ഇഷയെ ഫെയറി ടെയില്‍ കഥകളിലെ രാജകുമാരിയാക്കി മാറ്റി. പിരാമല്‍ ഗ്രൂപ്പ് ഉടമ അജയ് പിരാമലിന്റെയും സ്വാതിയുടെയും മകനാണ് ആനന്ദ്. ബ്ലാക്ക് എംബ്രോയ്ഡറി ഷേര്‍വാണിയും ബീജ് നിറത്തിലുള്ള പൈജാമായുമായിരുന്നു ആനന്ദിന്റെ വേഷം.

ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, നടി പ്രിയങ്ക ചോപ്ര, പ്രതിശ്രുത വരന്‍ നിക്ക് ജോനാസ്, സോനം കപൂര്‍ ഭര്‍ത്താവ് ആനന്ദ് അഹൂജ, അനില്‍ കപൂര്‍, ആമിര്‍ ഖാന്‍, ഭാര്യ കിരണ്‍ റാവു, സംവിധായകന്‍ കരണ്‍ ജോഹര്‍, ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവരും വിവാഹനിശ്ചയ ചടങ്ങിന് സാക്ഷിയായി.

സംരംഭകനായി ചുവടുറപ്പിച്ച് ആനന്ദ് പിരാമല്‍
യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. സൈക്കോളജിയില്‍ ബിരുദധാരിയായ ഇഷ ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ്. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ സംരംഭങ്ങളിലെ ബോര്‍ഡംഗം കൂടിയാണ് ഇഷ.

ഈ വര്‍ഷം ഡിസംബറിലാവും വിവാഹമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുകേഷ് അംബാനിയുടെയും നിതയുടെയും മകളായ ഇഷയും ആനന്ദും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. മഹാബലേശ്വറിലെ ക്ഷേത്രത്തില്‍ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമായിരുന്നു ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്റെ വിവാഹനിശ്ചയം.

കോമോ തടാകക്കരയില്‍ താരങ്ങള്‍ തിളങ്ങിയത് സമൂഹ മാധ്യമത്തില്‍
മുകേഷ് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങിന് സാക്ഷിയകാന്‍ ഇറ്റലിയിലെത്തിയ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സമൂഹ മാധ്യമത്തില്‍ വൈറലായത്. അനില്‍ കപൂര്‍, ആമിര്‍ ഖാന്‍, പ്രിയങ്ക ചോപ്ര, മനീഷ് മല്‍ഹോത്ര, കരണ്‍ ജോഹര്‍, ജാന്‍വി കപൂര്‍ എന്നിവരുടെ സമൂഹ മാധ്യമ പേജുകള്‍ കണ്ട ആരാധകര്‍ ശരിക്കും ഞെട്ടി.

ബോളിവുഡ് താരനിരയുടെ ചിത്രങ്ങളും മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും മകള്‍ ഇഷയും നൃത്തം ചെയ്യുന്നതടക്കമുള്ള വീഡികളാണ് സമൂഹ മാധ്യമത്തില്‍ സൂപ്പര്‍ ഹിറ്റായത്. ഡിസംബറില്‍ നടക്കുന്ന വിവാഹ ചടങ്ങ് എപ്രകാരമായിരിക്കുമെന്ന ചിന്തയിലാണ് ലോകം. ഇതു വരെ നടന്നിട്ടുള്ളതില്‍ അത്യാഡംബര് വിവാഹമായിരിക്കും ഇതെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category