1 GBP = 85.00 INR                       

BREAKING NEWS

ആയുര്‍വേദവും പ്രകൃതി ചികിത്സയും ഒക്കെ ചെയ്യുമ്പോള്‍ അലോപ്പതി പരീക്ഷിക്കരുത്; മരുന്നുകള്‍ക്കൊപ്പം നാട്ടുവൈദ്യം പരീക്ഷിച്ചാല്‍ ഇന്റേണല്‍ ബ്ലീഡിങ് ഉറപ്പ്; ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങള്‍ തിരിച്ചറിയുക

Britishmalayali
kz´wteJI³

ലോപ്പതി ഡോക്ടര്‍മാര്‍ പ്രിസ്‌ക്രൈബ് ചെയ്തിരിക്കുന്ന മരുന്ന് കഴിക്കുന്നതിനൊപ്പം നാട്ടുവൈദ്യ പ്രകാരമുള്ള മരുന്ന് കഴിക്കാന്‍ പലരും രണ്ടാമതൊന്ന് ആലോചിക്കാറില്ല. എന്നാല്‍ ഇംഗ്ലീഷ് മരുന്നുകള്‍ക്കൊപ്പം ആയുര്‍വേദമോ പ്രകൃതി ചികിത്സയോ പരീക്ഷിച്ച് അതിന്റെ മരുന്ന് സേവ കൂടി നടത്തുന്നവര്‍ക്ക് ഇന്റേണല്‍ ബ്ലീഡിങ് ഉണ്ടാകുമെന്നാണ് പുതിയ മുന്നറിയിപ്പ്. ഫാമിലി ഫിസിഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. സാറാ ബ്ര്യൂവെറാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

മില്യണ്‍ കണക്കിന് പേരാണ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പച്ച മരുന്നുകളടക്കമുള്ള സപ്ലിമെന്റുകള്‍ പതിവായി കഴിക്കുന്നത്. എന്നാല്‍ എന്തെങ്കിലും രോഗം വന്ന് അലോപ്പതി മരുന്ന് കഴിക്കേണ്ട അവസ്ഥ വന്നാലും ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കുന്നത് നിര്‍ത്തുന്നതിനെ പറ്റി ഇത്തരക്കാര്‍ ആലോചിക്കുക പോലുമില്ല. ഈ രീതി കടുത്ത അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് ഡോ. സാറ മുന്നറിയിപ്പേകിയിരിക്കുന്നത്. അതായത് ഇത്തരം സപ്ലിമെന്റുകള്‍ക്കൊപ്പം പ്രമേഹത്തിനും രക്തസമര്‍ദത്തിനുമുള്ള മരുന്നുകള്‍ പതിവായി കഴിക്കുന്നവരേറെയാണ്. ഇത്തരക്കാര്‍ക്കും ഇന്റേണല്‍ ബ്ലീഡിങ് ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തല്‍.

ഇത് പോലെ തന്നെ പതിവായി പെയിന്‍കില്ലറുകള്‍ കഴിക്കുന്നവര്‍ ആയുര്‍വേദ മരുന്നുകള്‍ പോലുള്ളവ കഴിച്ചാലും ഈ പ്രശ്‌നം നേരിടേണ്ടി വരും. സപ്ലിമെന്റായി കഴിക്കുന്നവ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇവ പ്രിസ്‌ക്രൈബ്ഡ് മെഡിക്കേഷനൊപ്പം കഴിക്കുന്നത് കടുത്ത അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് വിദഗ്ദ്ധര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്. ഹെര്‍ബല്‍ മരുന്നുകള്‍ പ്രിസ്‌ക്രിപ്ഷന്‍ മെഡിക്കേഷനൊപ്പം കഴിക്കുന്നതിനെ പറ്റി കടുത്ത മുന്നറിയിപ്പേകി ഈ ആഴ്ചയാണ് യൂണിവേഴ്‌സിറ്റി ഓഫ് ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇതിലൂടെ ഇന്റേണല്‍ ബ്ലീഡിങ്, രക്തത്തിലെ പഞ്ചസാര വര്‍ധിക്കല്‍, പ്രിസ്‌ക്രൈബ്ഡ് മെഡിസിന്‍ ശരിയായി ഫലപ്രദമാകാതിരിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത് മൂലമുണ്ടാകുമെന്നാണ് ഗവേഷകര്‍ താക്കീത് നല്‍കുന്നത്. എന്നാല്‍ ഇത്തരം അപകടങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ പലതും സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമാണെന്നും മറിച്ച് വേണ്ടത്ര തെളിവുകളില്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. അല്ലെങ്കില്‍ മരുന്നുകളുടെ ഉയര്‍ന്ന ഡോസുകള്‍ കഴിക്കുന്ന വേളയില്‍ മാത്രമേ ഇത്തരം പ്രതിസന്ധികളുണ്ടാവുകയുള്ളുവെന്നും അവര്‍ എടുത്ത് കാട്ടുന്നു. എന്തൊക്കെയായാലും പ്രിസ്‌ക്രൈബ്ഡ് ടാബ്ലറ്റുകളും സപ്ലിമെന്റുകളും ഒരുമിച്ച് കഴിക്കുന്നതിന് മുമ്പ് വേണ്ടത്ര പരിശോധനകള്‍ നടത്തണമെന്നത് നിര്‍ണായകമായ കാര്യമാണ്.

സിബിഡി ഓയില്‍ മാനസികമായ ആശ്വാസത്തിനും സമ്മര്‍ദമൊഴിവാക്കുന്നതിനും വേദന ഇല്ലാതാക്കുന്നതിനും ഫലപ്രദമാണ്. എന്നാല്‍ ഇതും ചില പ്രിസ്‌ക്രൈബ്ഡ് മെഡിസിനുകളും ഒരുമിച്ച് കഴിക്കുന്നത് അപകടമുണ്ടാക്കും. ചില മരുന്നുകളില്‍ പരിണാമമുണ്ടാക്കുന്ന ലിവര്‍ എന്‍സൈമുകളെ സിബിഡി തടസപ്പെടുത്താറുണ്ട്. അതിനാല്‍ ഇവയ്‌ക്കൊപ്പം ചില അലോപ്പതി മരുന്നുകള്‍ കഴിച്ചാല്‍ അവയുടെ ഡ്രഗ് ലെവല്‍ പരിധി വിട്ട് വര്‍ധിച്ച് പ്രശ്‌നങ്ങളുണ്ടാക്കും. ഉറക്കതടസം ഇല്ലാതാക്കുന്നതിന് വലെറിയാന്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഉറക്ക ഗുളിക, ബുപ്രെനോര്‍ഫിന്‍, അല്ലെങ്കില്‍ മയക്കമുണ്ടാക്കുന്ന മറ്റേതെങ്കിലും മരുന്ന് എന്നിയവക്കൊപ്പം വലെറിയാന്‍ കഴിക്കരുത്. ഇതിലൂടെ പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തില്‍ ഈ പ്രശ്‌നത്തിന് ഉദാഹരണങ്ങളേറെ എടുത്ത് കാട്ടാന്‍ സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category