1 GBP = 91.80 INR                       

BREAKING NEWS

ഇന്‍ഡോറില്‍ പിടിച്ചെടുത്തത് 45 ലക്ഷം പേരെ കൊന്നൊടുക്കാന്‍ കഴിയുന്ന ഒമ്പത് കിലോഗ്രാം അപൂര്‍വ രാസവസ്തു; അമേരിക്കയെ വെറുക്കുന്ന പിഎച്ച്ഡി കാരന്റെ രഹസ്യ ലബോറട്ടറിയിലെ റെയ്ഡിലെ കണ്ടെത്തലില്‍ ഞെട്ടി ലോകം

Britishmalayali
kz´wteJI³

ഴിഞ്ഞ ഒരാഴ്ചയായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഇന്‍ഡോറിലെ ഒരു അനധികൃത ലബോറട്ടറിയില്‍ നടത്തിയ റെയ്ഡിലൂടെ 45 ലക്ഷം പേരെ കൊന്നൊടുക്കാന്‍ കഴിയുന്ന ഒമ്പത് കിലോഗ്രാം അപൂര്‍വ രാസവസ്തു പിടിച്ചെടുത്തു. സിന്തറ്റിക്ക് ഓപിയോയ്ഡ്, ഫെന്റാനിലാണ് പിടിച്ചെടുത്തിരിക്കുന്നത്. ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ നിന്നുള്ള സയന്റിസ്റ്റുകളുടെ ടീമിന്റെ സഹായവും റെയ്ഡിനുണ്ടായിരുന്നു. പ്രദേശത്തെ ബിസിനസുകാരനും അമേരിക്കയെ വെറുക്കുന്ന പിഎച്ച്ഡി സ്‌കോളര്‍ കെമിസ്റ്റുമായ ഒരാളുടെ ലബോറട്ടറിയില്‍ നിന്നാണിത് കണ്ട് കെട്ടിയിരിക്കുന്നത്. ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് സൂചന. 

ഈ രാസവസ്തു രാസയുദ്ധ രംഗത്ത് ഉപയോഗിച്ചാല്‍ ലക്ഷക്കണക്കിന് പേര്‍ മരിച്ച് വീഴുമെന്ന സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. അലിസ്റ്റെയിര്‍ മാക്ലീന്റെ സാത്താന്‍ ബഗ് എന്ന സിനിമയെ ഓര്‍മപ്പെടുത്തുന്ന ദുരന്തത്തിന് വഴിയൊരുക്കുന്ന കെമിക്കലാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഒരു മെക്സിക്കോക്കാരനും പിടിയിലായിട്ടുണ്ട്. ഫെന്റാനില്‍ ഹെറോയിനേക്കാള്‍ 50 ഇരട്ടി അപകടകാരിയാണെന്നും ഇത് ശ്വസിക്കുന്നതിലൂടെ കടുത്ത ഭവിഷ്യത്തുക്കളുണ്ടാകുമെന്നും ഡിജി, ഡിആര്‍ഐ ആയ ഡിപി ഡാഷ് മുന്നറിയിപ്പേകുന്നു. 

ഇന്ത്യയില്‍ നിന്നും ഒരു ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി ഇതാദ്യമായിട്ടാണ് ഫെന്റാനില്‍ പിടിച്ചെടുക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതുപയോഗിച്ചുള്ള രാസായുധം നിര്‍മിക്കുന്നതിന് ഇന്ത്യയില്‍ നടത്തിയ ആദ്യ ശ്രമത്തെ ഡിആര്‍ഐക്ക് അട്ടിമറിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഈ രംഗത്ത് സൂക്ഷ്മമായ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് സയന്റിസ്റ്റുമാര്‍ക്ക് ഹൈ-എന്‍ഡ് റിസര്‍ച്ച് ലബോറട്ടറികളില്‍ മാത്രമേ സാധാര ഈ രാസവസ്തു നിര്‍മിക്കാന്‍ സാധിക്കാറുള്ളൂ. എന്നാല്‍ ഇന്‍ഡോറില്‍ അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ ഇവ നിര്‍മിക്കപ്പെട്ടുവെന്നത് സയന്റിസ്റ്റുമാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.  

അനസ്തേഷ്യ, വേദനാ സംഹാരി തുടങ്ങിയ മറ്റ് മരുന്നുകള്‍ക്കൊപ്പം വളരെ നിയന്ത്രിതമായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫെന്റാനില്‍. ഈ രാസവസ്തു ശരീരത്തിലേക്ക് വളരെ വേഗം വലിച്ചെടുക്കപ്പെട്ട് കടുത്ത അപകടമാണുണ്ടാക്കുന്നത്. തൊലിയിലൂടെയോ അല്ലെങ്കില്‍ ശ്വസനത്തിലൂടെയോ അറിയാതെ ഇതിന്റെ വെറും രണ്ട് മില്ലിഗ്രാം ശരീരത്തിലെത്തിയാല്‍ പോലും  ഒരാളെ കൊല്ലാന്‍ ഇതിന് ശേഷിയുണ്ട്. ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ഒരു ഡിഫെന്‍സ് ലബോറട്ടറിയായ ഡിആര്‍ഡിഇയില്‍ നിന്നുമുള്ളവരും രാസ-ജൈവ യുദ്ധങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക പരിശീലനം നേടിയവരുമായ  സയന്റിസ്റ്റുമാര്‍ കഴിഞ്ഞ ആഴ്ച കണ്ടെത്തിയ രാസവസ്തു ഫെന്റാനില്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

മോര്‍ഫിനേക്കാളും നൂറിരട്ടി ശക്തമാണ് ഫെന്റാനില്‍. കഴിഞ്ഞ ആഴ്ച പിടിച്ചെടുത്ത ഇതിന്റെ വില 110 കോടി രൂപയാണ്.  സാധാരണ ഡ്രഗ് സിന്‍ഡിക്കേറ്റുകള്‍ ഫെന്റാനില്‍ യുഎസിലേക്കാണ് കടത്താറുള്ളത്.  മറ്റ് കെമിക്കലുകള്‍ക്കൊപ്പം ചര്‍േത്ത്  ഗുളികകളാക്കിയാണിത് നല്ല വിലയ്ക്ക് ഇവിടെ ഇത് വില്‍ക്കുന്നത്. 2016ല്‍ മാത്രം 20,000ത്തില്‍ അധികം പേരാണ് അമേരിക്കയില്‍ ഫെന്റാനില്‍ ഓവര്‍ഡോസ് കാരണം മരിച്ചതെന്നാണ് യുഎസ് അഥോറിറ്റികള്‍ വെളിപ്പെടുത്തുന്നത്. ഫെന്റാനില്‍ പില്‍സ് സാധാരണ അറിയപ്പെടുന്നത് അപാച്ചെ, ചൈന ഗേള്‍, ചൈന ടൗണ്‍, തുടങ്ങിയ പേരുകളിലാണെന്നും ഏജന്‍സി ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category