1 GBP = 92.50 INR                       

BREAKING NEWS

വെളിച്ചമില്ലാത്തിടത്ത് വെളിച്ചം നല്‍കി സുന്ദരിയാക്കും; പാടുകള്‍ താനെ മായ്ക്കും; പുതിയ ഐഫോണില്‍ ചിത്രം എടുത്താല്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സൗന്ദര്യം; റെക്കോര്‍ഡ് ചെയ്താല്‍ പരിസരത്തെ ശബ്ദങ്ങള്‍ ഉണ്ടാവുകയുമില്ല; ഐഫോണ്‍ എക്സ് എസ് സൃഷ്ടിക്കുന്ന മൊബൈല്‍ വിപ്ലവത്തിന് അറുതിയാവുന്നില്ല

Britishmalayali
kz´wteJI³

പ്പിളിന്റെ ഏറ്റവും പുതിയ ഹൈ-എന്‍ഡ് ഹാന്‍ഡ് സെറ്റായ ഐഫോണ്‍ എക്സ്എസിന്റെ പുതിയ പുതിയ പ്രത്യേകതകളെ സ്തുതിച്ച് നിരവധി യൂസര്‍മാരാണ് ഓരോ ദിവസവും മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ ഫോട്ടോയെടുത്താല്‍ മുഖത്ത് വെളിച്ചമില്ലാത്തിടത്ത് വെളിച്ചമേകി സുന്ദരിയാക്കുമെന്ന് വെളിപ്പെടുത്തി ഈ ഫോണുപയോഗിച്ച് ഫോട്ടോയെടുത്ത നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.  പുതിയ ഐഫോണില്‍ ഫോട്ടോയെടുത്താല്‍ കൂടുതല്‍ സൗന്ദര്യം തങ്ങളുടെ മുഖത്തില്‍ പ്രകടമാകുന്നുവെന്ന് നിരവധി പേരാണ് സാക്ഷ്യപ്പെടുത്തുന്നത്. 

ഇതിന് പുറമെ ഫോണില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്താല്‍ പരിസരത്തെ ശല്യമാകുന്ന മറ്റ് ശബ്ദങ്ങള്‍ ഉണ്ടാവില്ലെന്ന പ്രത്യേകതയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഐഫോണ്‍ എക്സ് എസ് സൃഷ്ടിക്കുന്ന മൊബൈല്‍ വിപ്ലവത്തിന് അറുതിയാവുന്നില്ലെന്ന് സാരം. ഐഫോണ്‍ എക്സ് എസിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയിലൂടെ ഫോട്ടോയെടുത്താല്‍  തങ്ങളുടെ മുഖത്തിന് മിനുപ്പ് കൂടുതലായി തോന്നുന്നുവന്നാണ് ചിലര്‍ പറയുന്നത്. ഇതിലെടുക്കുന്ന ഫോട്ടോകള്‍ ഫേസ്ട്യൂണ്‍ പോലുള്ള ബ്യൂട്ടി ആപ്പില്‍ എഡിറ്റ് ചെയ്ത ക്വാളിറ്റിയിലുള്ളതാണെന്നും മറ്റ് ചില യൂസര്‍മാര്‍ വെളിപ്പെടുത്തുന്നു. 

ഇതേ എഫക്ട് ഐഫോണ്‍ എക്സ്എസ് മാക്സിലെടുത്ത ചിത്രങ്ങള്‍ക്കുമുണ്ട്.  ഐഫോണ്‍ എക്സ്എസിലുള്ളത് പോലുള്ള ഗുണമേന്മയുള്ള ക്യാമറ തന്നെയാണീ ഫോണിലുമുള്ളതെന്നതാണ് ഇതിന് കാരണം. എന്നാല്‍ ഐഫോണ്‍ എക്സ്എസിലെടുക്കുന്ന  ഫോട്ടോകളുടെ സ്മൂത്ത് എഫക്ടിന്  യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇനിയും പൂര്‍ണമായും വെളിപ്പെട്ടിട്ടില്ല. ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ആപ്പിളിന്റെ വക്താവ് പ്രതികരിച്ചിട്ടില്ല.ഈ രണ്ട് ഫോണുകളുടെയും ക്യാമറകള്‍ നോയ്സ്-റെഡ്യൂസിംഗ് ഫീച്ചറുകളടക്കം അപ്ഗ്രേഡ് ചെയ്തത് ഇതിനുള്ള പ്രധാന കാരണമായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. 

ഗ്രെയിനീസ് പോലെ നിലവില്‍ ഹൈ റെസല്യൂഷന്‍ ഫോട്ടോകളിലുള്ള ചില വിഷ്വല്‍ ഡിസ്റ്റോര്‍ഷനെ നീക്കം ചെയ്യാന്‍ പ്രാപ്തിയുള്ളതാണ് ഈ രണ്ട് ഫോണുകളിലെയും ക്യാമറകള്‍. ഇത്തരം ഫോട്ടോകളിലെ ചില ഇരുണ്ട ഭാഗങ്ങളില്ലാതാക്കി മനോഹരമാക്കാന്‍ ഈ ക്യാമറകള്‍ക്ക് പ്രത്യേക ശേഷിയുണ്ട്. എന്നാല്‍ പുതിയ ഐഫോണിലെ ക്യാമറ ഇഷ്ടപ്പെടാത്ത തരത്തിലുള്ള എഫക്ടുണ്ടാക്കുന്നുവെന്നും  മുഖത്തെ പ്ലാസ്റ്റിക് പാവയെപ്പോലെ കൃത്രമമാക്കുന്നുവെന്നും പ്രമുഖ യൂട്യൂബറായ ലെവിസ് ഹില്‍സെന്‍െഗെര്‍ 

ഐഫോണ്‍ എക്സ്എസിലും ഐഫോണ്‍ എക്സ്എസ് മാക്സിലുമുള്ള സെല്‍ഫി ക്യാമറകളില്‍ ആപ്പിള്‍ എന്തെങ്കിലും തരത്തിലുള്ള ബ്യൂട്ടി മോഡുകള്‍ ഉള്‍പ്പെടുത്തിയതെന്നതിന് തെളിവുകളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല. നോയ്സ് റിഡക്ഷന്‍ ഫീച്ചറുകളാണ് ഇതിന് സഹായിക്കുന്നതെന്നാണ് പൊതുവെ അഭിപ്രായമുയര്‍ന്ന് വന്നിരിക്കുന്നത്. ഈ രണ്ട് ഫോണുകളിലും സ്മാര്‍ട്ട് എച്ച്ഡിആര്‍ എന്ന ഫീച്ചറുണ്ട്.  ഇതിലൂടെ ഷാഡോ ഡീറ്റെയില്‍സും ബ്രൈറ്റ് ഹൈലൈറ്റുകളും പിടിച്ചെടുക്കാന്‍ സാധിക്കുകയും ഫോട്ടോകള്‍ മനോഹരമാവുകയും ചെയ്യുന്നു. 

നിലവിലുള്ള ഐഫോണ്‍ എക്സിന്റെ ഡിസൈനിലും ഫീച്ചറുകളിലുമാണ് ആപ്പിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളായ ഐഫോണ്‍ എക്സും എക്സ് എസ് മാക്സും രൂപകല്‍പന ചെയ്തിരിക്കുന്നത്.  ഏറെ പേര് കേട്ട ഹൈപ്പ്ഡ് ഫേസ് ഐഡി അണ്‍ലോക്ക് സിസ്റ്റം എടുത്ത് പറയേണ്ടതാണ്.  ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ഇവ സ്റ്റോറുകളിലെത്തിയിരിക്കുന്നത്.  ഐഫോണ്‍ എക്സ്എസിന് 999 പൗണ്ടും എക്സ് എസ് മാക്സിന് 1099 പൗണ്ടുമാണ് വില.  5.8 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീനാണ് എക്സ്എസിനുള്ളത്. എക്സ് എസ് മാക്സിന് 6.5  ഒഎല്‍ഇഡി ഡിസ്പ്ലേയാണുള്ളത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category