1 GBP = 93.60 INR                       

BREAKING NEWS

കന്യകയില്‍ ശിശു ജനിക്കില്ല എന്നു പറഞ്ഞ് ആരെങ്കിലും കേസ് കൊടുത്താല്‍ ക്രിസ്തുമസ് റദ്ദാക്കുമോ? ഇസ്മായിലിനെ ബലികൊടുക്കാന്‍ കൊണ്ടുപോയതിന് തെളിവില്ലെന്ന് പറഞ്ഞ് ആരെങ്കിലും പരാതിപ്പെട്ടാല്‍ ബലിപ്പെരുന്നാള്‍ നിര്‍ത്തുമോ? മാറുമറയ്ക്കല്‍ സമരത്തെയും സതിയെയും ക്ഷേത്രപ്രവേശനത്തെയും ശബരിമല സ്ത്രീപ്രവേശനവുമായി കൂട്ടിക്കെട്ടുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്നിട്ട് മൂന്ന് ദിവസമായെങ്കിലും അതേക്കുറിച്ചുള്ള ചര്‍ച്ച തുടരുകയാണ്. ആ വിധി വന്നപ്പോള്‍ രാജസ്ഥാനിലെ ഒരു ചെറിയ സ്ഥലത്തായിരുന്നു ഈ ലേഖകന്‍. അന്ന് ഹോട്ടല്‍ മുറിയിലിരുന്ന് ഒരു മൊബൈല്‍ ഫോണില്‍ എടുത്ത് എന്റെ പ്രതികരണം ഞാന്‍ ഇന്‍സ്റ്റന്റ് റെസ്പോണ്‍സായി കൊടുത്തെങ്കിലും അതില്‍ ഒരു തൃപ്തി എനിക്ക് വന്നിരുന്നില്ല. ഇന്ന് തിരിച്ച് കേരളത്തിലെത്തി വാര്‍ത്തകളിലൂടെ.ും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും കടന്ന് പോകുമ്പോള്‍ ഈ വിഷയം ഇപ്പോഴും സജീവമാണെന്നും ഈ വിഷയത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന് വ്യക്തമാവുകയാണ്.

എന്റെ അമേരിക്കയിലുള്ള ടെക്കി സുഹൃത്ത് ഷിബു ഗോപാലകൃഷ്ണന്‍ പറയുന്നത് ഇത്തരം വിധികള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യനായതില്‍ അഭിമാനം തോന്നുന്നു എന്നാണ്. മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്റര്‍ റിജുവിനെപ്പോലെയുള്ളവര്‍ പറയുന്നത് ആധുനിക കാലഘട്ടത്തിലെ വിപ്ലവകരമായ വിധിയിലാണ്. എന്നാല്‍ ഞാന്‍ എന്റെ നിലപാട് ആവര്‍ത്തിക്കുകയാണ്. സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരവും ദൗര്‍ഭാഗ്യകരവുമാണ്. ഈ വിധിയെ ക്ഷേത്ര പ്രവേശന വിളമ്പരത്തോടും സതി എന്ന അനാചാരത്തിന്റെ നിര്‍ത്തലാക്കുന്നതിനോടും ദളിതനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനോടും മാറ് മറയ്ക്കല്‍ സമരത്തോടുമൊക്കെ ഉപമിക്കുന്നവരോടും താരതമ്യം ചെയ്യുന്നവരോടും ഒന്നേ പറയാനുള്ളു. അതൊക്കെ ചരിത്രത്തിന്റെ ആവശ്യകതകളാണെന്നും അതൊക്കെ ഉള്ളത്കൊണ്ടാണ് നമ്മുടെ ചരിത്രവും സംകാരവും ഇങ്ങനെയൊക്കെ ആയത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

എന്നാല്‍ വിവിധ ജാതികളും മുന്നൂറിലധികം ഭാഷകളും അതിലധികം സംസ്‌കാരങ്ങളും ഉള്ള ഈ ഇന്ത്യ എന്ന മഹാരാജ്യത്ത് ഒരുമിപ്പിച്ച് നിര്‍ത്തുന്നത് ഈ സംസ്‌കാരങ്ങളേയും ഈ ഭാഷയേയും ഈ വിശ്വാസങ്ങളേയും ഒക്കെ സമന്വയിപ്പിക്കുന്ന ഇന്ത്യ എന്ന ഒറ്റ വികാരം കൊണ്ടാണ്. ലോകത്ത് ഒരിടത്തും ഇങ്ങനെ ഒരു രാജ്യമില്ല വടക്കുള്ളവന് തെക്കുള്ളവനോടും തെക്കുള്ളവന് പടിഞ്ഞാറുള്ളവനോടും കിഴക്കുള്ളവനോടും അവന്റെ മാതൃഭാഷയില്‍ പറഞ്ഞാല്‍ മനസ്സിലാവുകയില്ല.അവനെ ഒരുമിപ്പിക്കുന്നത് അവന്റെ ഭാഷയും ജീവിതവും വിശ്വാസവുമാണ്.

ഒരു സംസ്‌കാരവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു സംസ്‌കാരമുള്ളവനും ഇന്ത്യക്കാരനാണ്. എന്നിട്ടും ഇതെല്ലാം ഒന്നായ പാക്കിസ്ഥാനോ അഫ്ഗാനിസ്ഥാനോ ഇറാനെയോ ഇറാഖിനെയോ ഒക്കെ പോലെ ചിന്നഭിന്നമാവാതെ നോക്കുന്നത് ഒരുപോലെ വളര്‍ത്തുന്നത് ഇന്ത്യ എന്ന വികാരം മാത്രമാണ്. ഈ വികാരത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് ഹിന്ദുവിന് അവന്റെ ദൈവങ്ങളെ വിശ്വസിക്കാനും ക്രിസ്ത്യാനിക്ക് അവന്റെ ദൈവങ്ങളെ വിശവസിക്കാനും ഇസ്ലാമിന് അവന്റെ ഏക ദൈവത്തെ വിശ്വസിക്കാനും അധികാരമുള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ തന്നെ മതം എന്ന് പറയുന്നത് ദുര്‍ബലരുടെ ആശ്രയ കേന്ദ്രമാണ്.

ഏത് ഈശ്വരനെയാണ് ഏത് ദൈവത്തെയാണ് ശാസ്ത്രം ശരി എന്ന് പറഞ്ഞ് തെളിയിച്ചിട്ടുള്ളത്. എന്നാല്‍ ഞാനോ നിങ്ങളൊ ദുര്‍ബലരാകുമ്പോള്‍ ഓടിയത്താറുള്ള ദൈവങ്ങളുടെ അടുത്താകുന്നത് ഒരു തോന്നല്‍ മനസ്സില്‍ ഉള്ളതുകൊണ്ടാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category