1 GBP = 93.60 INR                       

BREAKING NEWS

അരുത് ആ കന്യാസ്ത്രീയെ കൊല്ലരുത്! ബലാത്സംഗക്കേസില്‍ ജയിലിലായ ഫ്രാങ്കോ മുളക്കലിനെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന മെത്രാന്മാരേ നിങ്ങള്‍ ചോദ്യം ചെയ്യുന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയേയും കത്തോലിക്കാസഭയുടൈ പ്രമാണങ്ങളേയുമാണ്; വേട്ടക്കാരനൊപ്പം നിന്ന് ഇരയെ പിച്ചിച്ചീന്തുന്ന ചെന്നായ്ക്കളുടെ വേഷം നിങ്ങള്‍ക്ക് ഒട്ടും ചേരുകയില്ല; അടിമയാണെന്നത് മറന്നതിന്റെ പേരില്‍ ആ കന്യാസ്ത്രീയെ നിങ്ങള്‍ ആത്മഹത്യയിലേക്ക് തള്ളിവിടരുത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലും സഹായ മെത്രാന്‍ മാര്‍ ജോസഫ് പുളിക്കനും പത്തനംതിട്ട രൂപതയുടെ മെത്രാന്‍ മാര്‍ ഐറോനിയോസും ജലന്ധര്‍ മെത്രാനായിരുന്ന ഫ്രാങ്കോ മുളയ്ക്കനെ കാണുന്നതിനായി പാലാ സബ് ജയില്‍ സന്ദര്‍ശിക്കുകയുണ്ടായി. ഫ്രാങ്കോയെ കണ്ട് പുറത്തിറങ്ങിയ കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ പറഞ്ഞത് യെശു ക്രിസ്തു ഏറെ സഹനങ്ങളും പീഡനങ്ങളും സഹിക്കേണ്ടി വന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അത്ര വലിയ പീഡനമൊന്നും അല്ലെന്നാണ്. പതിനായിരകണക്കിന് രക്തസാക്ഷികള്‍ സഭയ്ക്കുണ്ടെന്നും മരണം പോലും വരിച്ചിട്ടുണ്ടെന്നും അവരാരും ഒരു കുറ്റവും ചെയ്തിരുന്നില്ലെന്നുമാണ്.

സമാനമായ ആശയ പ്രകടനങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യേശുക്രിസ്തുവിന്റെ പീഡനസഹനത്തോടും കുരിശ് മരണത്തോടും താരതമ്യം ചെയ്ത്കൊണ്ട് നിരവധി വീഡിയോ ആല്‍ബങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവജനങ്ങളേയും വിദ്യാര്‍ത്ഥികളേയും പോലും രംഗത്തിറക്കി ഈ ആക്രമണത്തില്‍ സഭ തളരില്ലെന്നും മാധ്യമങ്ങളും ചില തല്‍പര കക്ഷികളുമാണ് ഇതിന് പിന്നില്‍ എന്ന് വരുത്തി തീര്‍ക്കാനും ശ്രമം സജീവമാണ്. നിരപരാധികളെ വേട്ടയാടിയാല്‍ അത് ഒരു അലങ്കാരമായി കൊണ്ട് നടക്കുമെന്നും പലരും പ്രചരിപ്പിക്കുന്നു.

ഫ്രാങ്കോ മുളയ്ക്കനെതിരെ വാര്‍ത്തയെഴുതിയവരൊക്കെ സഭയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയവരാണ് എന്ന് അവര്‍ പ്രചരിപ്പിക്കുന്നു. സഭാ വിശ്വാസിയും ജനപ്രതിനിധിയുമായ പിസി ജോര്‍ജ് പറയുന്നത് ഫ്രാങ്കോ മുളയ്ക്കനെ ജയിലിലടയ്ക്കുകയും കുറ്റക്കാരനെന്ന് വിധിയെഴുതുകയും ചെയ്തവര്‍ക്ക് നേരെ ദൈവകോപം വരും എന്നാണ്. ചങ്ങനാശേരി രൂപതയുടെ അധ്യക്ഷനായ മാര്‍ ജോസഫ് പെരുന്തോട്ടം ഇടവകകളില്‍ അയച്ച ഇടയ സന്ദേശത്തില്‍ പറയുന്നത് നിരപരാധിയെ വേട്ടയാടിയതിന്റെ ദുഃഖവും സങ്കടവുമാണ്. വിശ്വാസികളോട് തളരരുതെന്നും വിശ്വാസ പ്രീക്ഷണമായി കണ്ട് പിടിച്ച് നില്‍ക്കണമെന്നുമാണ്.

യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും കത്തോലിക്ക പാരമ്പര്യത്തെ അംഗീകരിക്കുകയും ആദരിക്കുകയും സഭയുടെ പ്രമാണങ്ങളിലും ശരിയുണ്ട് എന്ന് വിശ്വസിക്കുന്ന ആള്‍ കൂടിയാണ് ഞാന്‍. അത്കൊണ്ട് തന്നെ യേശുക്രിസ്തു എന്താണോ പഠിപ്പിച്ചത് അതിന്റെ നേരെ വിപരീതമാണ് സഭ നേതൃത്വവും അതിന് ചുക്കാന്‍ പിടിക്കുന്ന ചില മൗലിക വാദികളായ വിശ്വാസികളും പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് പറയുന്നതില്‍ ഖേതമുണ്ട്. സഭയ്ക്കെതിരെ സംഘടിതമായി പ്രചരണം നടക്കുന്നു എന്ന വാദം തന്നെ തെറ്റാണ്.

മാധ്യമപ്രവര്‍ത്തകരുടെ അല്‍പജ്ഞാനവും വിവരക്കേടും കാരണം പലപ്പോഴും അപ്രസക്തമായ വാര്‍ത്തകള്‍ വലിയ വാര്‍ത്തകളാി മാറുന്നു എന്നത് സത്യമാണ്. ആകാശപ്പറവകള്‍ എന്ന പേരില്‍ തെരുവില്‍ ജീവിക്കുന്നവര്‍ക്കായി മാറ്റിവെച്ച കുറ്റിക്കലച്ചനെ അതിന് ഉദാഹരണമായിരുന്നു. അത് വാസ്തവവിരുദ്ധമാണെന്നും കുറ്റക്കലച്ചന്‍ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നയാളാണെന്നും വിശ്വസിക്കുകയും എഴുതുകയും ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റെന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category