1 GBP = 91.80 INR                       

BREAKING NEWS

സ്‌കൂള്‍ ട്രിപ്പ് കഴിഞ്ഞ് മടങ്ങി വരവെ അധ്യാപിക വിദ്യാര്‍ത്ഥിയെ വിമാനത്തിന്റെ ടോയ്ലറ്റില്‍ എത്തിച്ച് പീഡിപ്പിച്ചു; 16കാരനാല്‍ ടീച്ചര്‍ ഗര്‍ഭിണിയായതോടെ രഹസ്യം പരസ്യമായി; ഗ്ലോസ്റ്ററിലെ സ്‌കൂള്‍ ടീച്ചര്‍ അഴിക്കുള്ളിലേക്ക്

Britishmalayali
kz´wteJI³

മൂന്ന് വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ ടൂര്‍ കഴിഞ്ഞ് ലണ്ടനിലേക്ക് വിമാനത്തില്‍ വരവെ വിമാനത്തിന്റെ ടോയ്ലറ്റില്‍ വച്ച് 16 കാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച 29 കാരിയായ സ്‌കൂള്‍ ടീച്ചര്‍ എല്ലി വില്‍സന് ഇനി അഴിയെണ്ണാം. കേസിന്റെ വിചാരണ ഇന്നലെ ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയിലാണ് നടന്നത്. കൗമാരക്കാരനുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നുള്ള ആരോപണം ഗ്ലോസ്റ്റര്‍ഷെയറിലെ ഡര്‍സ്ലെയിലെ  ടീച്ചര്‍ ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും ഗര്‍ഭിണിയായതോടെ രഹസ്യം നിഷേധിക്കാനാവാത്ത വിധത്തില്‍ പരസ്യമാവുകയായിരുന്നു.

ആദ്യം വിമാനത്തിന്റെ സീറ്റുകള്‍ക്കിടയില്‍ വച്ച് ലൈംഗിക കേളി നടത്തുകയും പിന്നീട് വിദ്യാര്‍ത്ഥിയെ ടോയ്ലറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയി അവിടെ വച്ചും ടീച്ചര്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് ഗര്‍ഭിണിയായതിനാല്‍ ടീച്ചര്‍ അബോര്‍ഷന് വിധേയയാവുകയും ചെയ്തിരുന്നു. വിമാനത്തില്‍ വച്ച്  നടന്ന സംഭവത്തില്‍ പശ്ചാത്തപിക്കുന്നുവോ എന്ന് താന്‍ ടീച്ചറോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ യാതൊരു വിധത്തിലുള്ള പശ്ചാത്താപവുമില്ലെന്നാണ് ടീച്ചര്‍ മറുപടി പറഞ്ഞതെന്നും  ഒരു റെക്കോര്‍ഡഡ് പോലീസ് ഇന്റര്‍വ്യൂവില്‍ 16 കാരന്‍ വെളിപ്പെടുത്തിയിരുന്നു.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാകില്ലേയെന്ന് 16 കാരന്‍ ആശങ്കയോടെ ചോദിച്ചപ്പോള്‍ ഗര്‍ഭം തടയുന്നതിനുള്ള ഇഞ്ചെക്ഷന്‍ താന്‍ ചെയ്യുന്നുണ്ടെന്നായിരുന്നു ടീച്ചറുടെ മറുപടിയെന്നും കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഗ്ലോസ്റ്റര്‍ഷെയറിന് സമീപത്തുള്ള ടിന്റേണ്‍ അബെയില്‍ വച്ചും ബ്രിസ്റ്റോളിലെ അഷ്ടണ്‍ കോര്‍ട്ട് എസ്റ്റേറ്റില്‍ വച്ചും ഇരുവരും വഴിവിട്ട ബന്ധങ്ങള്‍ നടത്തിയിരുന്നു. ഈ ടീച്ചര്‍ തനിക്ക് ഒരിക്കലും ഒരു ഗുരുനാഥയായിരുന്നില്ലെന്നും മറിച്ച് ഒരു ഗേള്‍ഫ്രണ്ടാണെന്നും 16കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

തന്റെ ഭര്‍ത്താവില്‍ നിന്നും വേണ്ടത്ര സന്തോഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വഴിവിട്ട ബന്ധത്തിലേക്ക് താനെത്തിച്ചേര്‍ന്നതെന്ന് ടീച്ചര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുമെന്നും ടീച്ചര്‍ പരാതിപ്പെടുന്നു. ടീച്ചറും കുട്ടിയും തമ്മിലുള്ള ബന്ധം കുറേ നാള്‍ തുടര്‍ന്നിരുന്നുവെന്നും എന്നാല്‍ 16കാരന്റെ അസൂയാലുവായ സുഹൃത്ത് ഇതറിഞ്ഞ് ഇതിന്റെ പേരില്‍  ടീച്ചറെ ഭീഷണിപ്പെടുത്തി ലൈംഗികചൂഷണത്തിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍ വെളിച്ചത്തായതെന്നും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category