1 GBP = 91.80 INR                       

BREAKING NEWS

വിവാഹിതരായ ദമ്പതിമാര്‍ക്ക് വര്‍ഷംതോറും കിട്ടുന്ന 238 പൗണ്ട് നിങ്ങള്‍ ക്ലെയിം ചെയ്തില്ലേ? പത്തുമിനിറ്റ് മെനക്കെട്ടാല്‍ കുടിശിക അടക്കം 900 പൗണ്ടുവരെ ലഭിച്ചേക്കാം

Britishmalayali
kz´wteJI³

വിവാഹിതരായ ദമ്പതിമാര്‍ക്കുള്ള 238 പൗണ്ടിന്റെ മാര്യേജ് അലവന്‍സിന് നിങ്ങള്‍ ഇതുവരെ അപേക്ഷിച്ചിട്ടില്ലേ? പത്തുമിനിറ്റ് സമയം ചെലവിട്ടാല്‍, വര്‍ഷം തോറും ലഭിക്കുന്ന 238 പൗണ്ടും ഇതുവരെയുള്ള കുടിശികയായി 662 പൗണ്ടും ഉള്‍പ്പെടെ 900 പൗണ്ട് ലഭിക്കുമെന്ന് എച്ച്എം റെവന്യൂ ആന്‍ഡ് കസ്റ്റംസ് വ്യക്തമാക്കുന്നു. പൂര്‍ണമായും ഓണ്‍ലൈനിലൂടെ അപേക്ഷിച്ചാല്‍ ഇത് ലഭിക്കുമെന്നതിനാല്‍, ഓഫീസുകള്‍ കയറിയിറങ്ങേണ്ട കഷ്ടപ്പാടുകളുടെയും ആവശ്യമില്ല.

വരുമാന വ്യത്യാസമുള്ള ദമ്പതിമാരെ സഹായിക്കാനായി ഏര്‍പ്പെടുത്തിയ മാര്യേജ് അലവന്‍സിന് അപേക്ഷിക്കാനുള്ള നൂലാമാലകള്‍ മുന്‍കാലങ്ങളില്‍ വളരെയേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതുമൂലമാണ് പലരും ഇതില്‍നിന്ന് വിട്ടുപോയതും. പത്തുലക്ഷത്തിലേറെപ്പേര്‍ ഈ ആനുകൂല്യം ക്ലെയിം ചെയ്യാനുണ്ടെന്നാണ് കരുതുന്നത്. ഇപ്പോള്‍, അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചെന്നും പത്തുമിനിറ്റ് ശ്രമിച്ചാല്‍ അപേക്ഷ സമര്‍പ്പിക്കാനാകുമെന്നും എച്ച്എംആര്‍സി വ്യക്തമാക്കുന്നു.

വരുമാനത്തില്‍ 11,850 പൗണ്ടുവരെയാണ് നികുതിയില്ലാതെ ലഭിക്കുക. മാര്യേജ് അലവന്‍സായി ലഭിക്കുന്ന തുകയ്ക്കും നികുതികൊടുക്കേണ്ടതില്ല. പങ്കാളികളിലൊരാള്‍ കുറഞ്ഞത് 11,850 പൗണ്ടെങ്കിലും സമ്പാദിക്കുകയും 20 ശതമാനം അടിസ്ഥാനനിരക്കില്‍ ആദായ നികുതി സമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പങ്കാളികള്‍ ചേര്‍ന്ന് 46350 പൗണ്ടില്‍ക്കൂടുതല്‍ സമ്പാദിക്കുന്നുണ്ടെങ്കില്‍ അവര്‍ മാര്യേജ് അലവന്‍സിന് അര്‍ഹരല്ല.

പങ്കാളികളിലൊരാള്‍ 11,850 പൗണ്ടിനുമേലും മറ്റേയാള്‍ 11,850 പൗണ്ടില്‍ത്താഴെയും സമ്പാദിക്കുന്നുണ്ടെങ്കില്‍ മാത്രമേ മാര്യേജ് അലവന്‍സ് ലഭിക്കുകയുള്ളൂ. ഒരാള്‍ നികുതി ദായകനായിരിക്കരുതെന്ന് ചുരുക്കം. 2015 ഏപ്രിലിലാണ് ഈ അലവന്‍സ് ആദ്യമായി അവതരരിപ്പിച്ചത്. 40 ലക്ഷം ദമ്പതിമാരെങ്കിലും ഇതിനര്‍ഹരാണെന്നാണ് കണക്കാക്കുന്നത്. അതില്‍ 30 ലക്ഷത്തോളം പേര്‍ ഇപ്പോള്‍ത്തന്നെ ആനുകൂല്യം കൈപ്പറ്റുന്നുമുണ്ട്.

വിവാഹിതരുടെയും നിയമപ്രകാരം ഒരുമിച്ച് താമസിക്കുന്നവരുടെയും ക്ഷേമത്തിനായി ഏര്‍പ്പെടുത്തിയ സുപ്രധാന നികുതിയിളവാണിതെന്ന് ട്രഷറി വകുപ്പിലെ ഫിനാന്‍ഷ്യല്‍ സെക്രട്ടറി മെല്‍ സ്‌ട്രൈഡ് പറഞ്ഞു. ഇതുവരെയും ആനുകൂല്യത്തിനായി അപേക്ഷിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്നും 900 പൗണ്ടുവരെ ലഭിക്കാനുള്ള സാധ്യത നഷ്ടപ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category