1 GBP = 94.20 INR                       

BREAKING NEWS

രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ലിത്; ആരോടും പരാതി പറയാനില്ലാത്ത പാവം വിശ്വാസികളുടെ ധര്‍മസങ്കടമാണ്; ഈ പ്രതിഷേധം കോടതിക്കെതിരെയോ രാജ്യത്തിനെതിരെയോ സമുദായങ്ങള്‍ക്കെതിരെയോ തിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴരുത്; സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും കെണിയില്‍ വീഴുകയുമരുത്: എന്തുകൊണ്ട് ഞാന്‍ അയ്യപ്പ ഭക്തരുടെ സങ്കടമഴയ്ക്കൊപ്പം

Britishmalayali
kz´wteJI³

കേരളത്തിലെ മുഴുവന്‍ അയ്യപ്പ ഭക്തര്‍ ഇന്ന് രാവിലെ മുതല്‍ തെരുവിലിറങ്ങി അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സമരം നടത്തുകയാണ്. ശബരിമലയിലെ ശ്രീ ശാസ്താവിനെ തൊഴാന്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാമെന്ന വിധിയുടെ നിരാശയില്‍ നിന്നുമാണ് ഈ പ്രതിഷേധം. തെരുവിലിറങ്ങി സമരം ചെയ്യുന്ന സാധാരണക്കാരായ വിശ്വാസികളുടെ വികാരങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുകയാണ് മറുനാടന്‍. ഇത് ഒരു വര്‍ഗീയ കലാപം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ വര്‍ഗീയ കലാപം എന്ന ഉമ്മാക്കി കാട്ടി വിശ്വാസികളെ ആരും പേടിപ്പിക്കാന്‍ നോക്കേണ്ട. വര്‍ഗീയ കലാപം എന്നാല്‍, രണ്ട് വ്യത്യസ്ഥ മത വിഭാഗങ്ങള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കവും സംഘര്‍ഷവുമാണ് മത വിദ്വേഷവും വര്‍ഗീയതയും.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എയില്‍ അത് കൃത്യമായി നിര്‍വ്വചിക്കുന്നുമുണ്ട്. ഇവിടെ ഒരു ഹിന്ദു വിശ്വാസിയും മറ്റൊരു വിശ്വാസത്തിനെതിരെ സമരത്തിനിറങ്ങിയിട്ടില്ല. മറ്റൊരു മതവും ജാതിയും വംശജരും ശബരിമല പ്രശ്നത്തിന്റെ പേരില്‍ ഹിന്ദുമത വിശ്വാസികളെ കുറ്റപ്പെടുത്തുന്നുമില്ല. അതുകൊണ്ട് തന്നെ ഇത് വര്‍ഗീയ ലഹളയ്ക്ക് കാരണമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഈ സമരത്തിന്റെ ജനകീയ അടിത്തറ തിരിച്ചറിഞ്ഞ് വിരളി പൂണ്ട് നടത്തുന്ന നുണ പ്രചരണമാണെന്ന് പറയട്ടെ. ഇത് ഒരു സാധാരണക്കാരന് അവന്റെ വിശ്വാസത്തിന് മുറിവേല്‍ക്കുമ്പോള്‍ അത് സംരക്ഷിക്കാന്‍ ഉയര്‍ത്തുന്ന സ്വാഭാവിക ശബ്ദമാണ്.

സുപ്രീംകോടതി അവരുടെ മുമ്പിലെത്തിയ ഒരു വിഷയത്തിന്റെ നിയമ വശങ്ങള്‍ പരിഗണിക്കുക, ഒപ്പം തെളിവുകള്‍ പരിശോധിക്കുക. ഒരു വശത്തിന് തെളിവു നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. സുപ്രീം കോടതി പോലെ ഒരു പരമോന്നത നീതി പീഠത്തില്‍ ഒരു വക്കീലിനെ കൊണ്ടുപോയി നിര്‍ത്താന്‍ പത്തോ അമ്പതോ ലക്ഷം കൊടുക്കേണ്ടി വരുമ്പോള്‍ രാഹുല്‍ ഈശ്വറിനെ പോലെയോ സുകുമാരന്‍ നായരെ പോലെയോ ചിലര്‍ ശ്രമിച്ചാല്‍ ഒരു കേസ് ജയിക്കുക എളുപ്പമല്ല.

വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ആണെന്ന് പറയുന്നതും സുപ്രീംകോടതിക്ക് എതിരാണെന്ന് പറയുകയും ഒരുപോലെ അബദ്ധമാണ്. അതുകൊണ്ട് തന്നെ നീതി തേടി സുപ്രീം കോടതി വരെ പോകാന്‍ കാശില്ലാത്ത ഈ രാജ്യത്തെ സാധാരണക്കാരുടെ വിശ്വാസം സംരകഷിക്കുന്നതിന് വേണ്ടി അവര്‍ സ്ാഭാവികമായി പ്രതിഷേധവുമായി രംഗത്തിറങ്ങുമ്പോള്‍ അവരെ പോലെയുള്ളവരെ പിന്തുണയ്ക്കുകയാണ് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ബാധ്യത. ഇത് ഒരു ജനകീയ സമരമായി മാറുമ്പോള്‍ അത് മുതലെടുക്കുന്നതിന് വേണ്ടി രണ്ടു വശത്തു നിന്നും ആക്രമണം ഉണ്ടാകാം. സംഘപരിവാറുകര്‍ ഇത് അവരുടെ കാല്‍ ചുവട്ടിലെ മണ്ണിളക്കുന്ന സംഭവമാണെന്ന് അറിഞ്ഞ് തിരിച്ചു വരുമ്പോള്‍ അവര്‍ ഹൈജാക്ക് ചെയ്യാതിരിക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.

സംഘപരിവാറിന് ചില അജണ്ടകളുണ്ട്, അത് ഹിന്ദുവിന്റെ അജണ്ടകളല്ല. സംഘപരിവാറുകാരന്‍ ഈ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ അത് ഒരു അജണ്ടയില്‍ അതിഷ്്ഠിതമാവുകയാണ്. സംഘപരിവാറുകാര്‍ ഏറ്റെടുത്താല്‍ ഇതിന്റെ നിക്ഷ്പക്ഷത നഷ്ടപ്പെട്ട് വര്‍ഗീയതയിലേക്ക് ആളിക്കത്തുന്ന അഗ്‌നിയിലേക്ക് മാറി എന്നു വരാം. രണ്ടാമത്തെ കാര്യം ഇത് ഒരു വര്‍ഗീയ ലഹളയായി മാറാതിരിക്കാന്‍ ശ്രദ്ദിക്കുക. കേരളത്തിലെ മറ്റ് രണ്ട് സമുദായക്കാര്‍ ഇതൊരു മുന്നറിയിപ്പായി കരുതുന്നവരാണ്. യഥാര്‍ത്ഥത്തിലുള്ള വിശ്വാസികളും മൗലിക വാദികളും ഒക്കെ ഹിന്ദുവിന് ഇത് സംഭവിച്ചാല്‍ നാളെ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും ഇത് സംഭവിക്കുമെമെന്ന് കരുതി മുന്‍ കരുതലോടെ നീങ്ങുന്നവരാണ്. എന്നാല്‍ ഈ സമരം വഷളാക്കണമെന്നും ഇതിന്റെ ഗതി നിയന്ത്രിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ഇടപെട്ടാല്‍ ഇത് വര്‍ഗീയ ലഹളയായി മാറാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category