kz´wteJI³
കൊക്കകോളയും പെപ്സിയും പോലുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നതിനുമുമ്പും മക്കള്‍ക്ക് അത് വാങ്ങിക്കൊടുക്കുന്നതിനും മുമ്പ് ഇതൊന്നറിഞ്ഞിരിക്കുക. ദഹനമുള്‍പ്പെടെ ശാരീരിക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കുന്ന വിഷപദാര്‍ഥങ്ങള്‍ ഇവയിലടങ്ങിയിരിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും അംഗീകരിക്കപ്പെട്ട ആറ് കൃത്രിമ മധുരങ്ങളാണ് ഡയറ്റ് കോക്ക് അടക്കമുള്ള പാനീയങ്ങളിലുള്ളത്. ഇവയെല്ലാം ഗട്ട് ബാക്ടീരിയയെ ഇല്ലാതാക്കാന്‍ ശേഷിയുള്ളവയാണ്.
പതിറ്റാണ്ടുകളായി ഗവേഷകര്‍ സംശയത്തോടെ കാണുന്ന അസ്പാര്‍ടേം പോലുള്ള കൃത്രിമ മധുരങ്ങള്‍ ഡയറ്റ് കോക്കില്‍ ഉപയോഗിക്കുന്നുണ്ട്. കൃത്രിമമധുരങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ പഠനമെന്ന് സിംഗപ്പുരിലെയും ഇസ്രായേലിലെയും ഗവേഷകര്‍ പറയുന്നു. അസ്പാര്‍ടേം, സൂക്രലൂസ്, സാക്രിന്‍, നിയോടേം, അഡ്വാന്ടേം, പൊട്ടാസ്യം-കെ തുടങ്ങിയ കൃത്രിമ മധുരങ്ങളാണ് പാനീയങ്ങളിലുള്ളത്.
ഗട്ട് ബാക്ടീരിയകളുടെ സഹായത്തോടെയാണ് ദഹനമുള്്പ്പെടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഹോര്‍മോണ്‍ നിയന്ത്രണം, പോഷകാംശങ്ങള്‍ സ്വീകരിക്കല്‍, പ്രതിരോധസംവിധാനത്തിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കെല്ലാം ഗട്ട് ബാക്ടീരിയ കൂടിയേ തീരൂ. ഇതിനെ അപ്പാടെ ഇല്ലാതാക്കുന്ന കൃത്രിമമധുരങ്ങളാണ് കൊക്കകോളയിലും പെപ്സിയിലും മറ്റ് പാനീയങ്ങളിലുമുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. പത്ത് സ്പോര്‍ട്ട് സപ്ലിമെന്റുകളും പഠനത്തിന് വിധേയമാക്കിയിരുന്നു. ഇവയും അപകടകരമാണെന്ന് കണ്ടെത്തിയതായി മോളിക്യൂള്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
നെഗാവിലെ ബെന്‍-ഗ്യൂരിയോണ്‍ യൂണിവേഴ്സിറ്റിയും സിംഗപ്പുരിലെ നാന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ചേര്‍ന്നാണ് പഠനം നടത്തിയത്. ശീതളപാനീയങ്ങളിലെ കൃത്രിമ മധുരങ്ങളില്‍ ആറെണ്ണവും ബാക്ടീരിയയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. കൃത്രിമ മധുരത്തിന്റെ നേരീയ അളവ് പോലും ഈ ബാക്ടീരിയകളെ വിഷമാക്കിമാറ്റാന് പോന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. കൃത്രിമമധുരത്തിന്റെ തോത് കൂടുന്നതനുസരിച്ച് വിഷസാധ്യത കൂടുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ പ്രൊഫസ്സര്‍ ഏരിയല്‍ കുഷ്മാരോ പറഞ്ഞു.
ഡയറ്റ് കോക്ക് പോലുള്ള പാനീയങ്ങള്‍ സുരക്ഷിതമാണെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍, ഇവയില്‍ ഉള്‍പ്പെട്ട കൃത്രിമമധുരങ്ങളും ഹാനികരമാണെന്ന് കണ്ടെത്തുന്നതാണ് പുതിയ പഠനം. അമിതവണ്ണം, കാന്‍സര്‍, ടൈപ്പ് ടു ഡയബറ്റീസ്, മൈഗ്രെയ്ന്, ലിവര്‍ സിറോസിസ് തുടങ്ങിയ അസുഖങ്ങള്‍ക്ക് കൃത്രിമ മധുരങ്ങള്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam