1 GBP = 90.60 INR                       

BREAKING NEWS

അലമുറയിട്ട് കരഞ്ഞ് രണ്ട് അമ്മാര്‍; ദുഃഖം താങ്ങാനാവാതെ നെഞ്ച് പൊട്ടി രണ്ട് അച്ഛന്മാരും; ലക്ഷ്മി മോള്‍ ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ എന്ത് പറയുമെന്ന് ചോദിച്ച് നെഞ്ചിടിച്ചുള്ള ഈ നിലവിളിയില്‍ വിങ്ങി പൊട്ടി ആള്‍ക്കൂട്ടം; ഉദയസൂര്യന്‍ മാഞ്ഞിട്ടും മായാത്ത വിതുമ്പലുകള്‍ക്ക് മുമ്പില്‍ വാക്കുകള്‍ നഷ്ടപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണവിവരം ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. അനന്തപുരി ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ലക്ഷ്മി ചികില്‍സയിലാണ്. അപകട നില തരണം ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഏവരേയും നൊമ്പരപ്പെടുത്തി ബാലഭാസ്‌കറിന്റെ മരണമെത്തുന്നത്. ഒന്നും അറിയാത്ത ലക്ഷ്മിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് രണ്ട് അമ്മമാര്‍ക്ക് ഒരു എത്തും പിടിയുമില്ല. ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയും ഈ ആശയക്കുഴപ്പത്തിലാണ്.

വസതിയായ തിരുമല വിജയമോഹിനി മില്ലിനു സമീപം എല്‍ഐസി ലെയ്നില്‍ 'ഹിരണ്‍മയ'യിലേക്കു ബാലഭാസ്‌കറിന്റെ ചേതനയറ്റ മൃതദേഹം എത്തിയപ്പോള്‍ രണ്ട് അമ്മമാരും അലമുറയിട്ടു കരഞ്ഞു. ലക്ഷ്മിയോട് എന്ത് പറയുമെന്നതാണ് ഇവരുടെ ചോദ്യം. ബാലഭാസ്‌കറും ലക്ഷമിയും ഒരുമിച്ച് ജീവിതം തുടങ്ങിയത് ഇവിടെയാണ്. തേജസ്വിനിയെന്ന ജാനിക്കുട്ടിയുടെ കളി ചിരികള്‍ ആസ്വദിച്ച വീട്. ഈ വീട് ഇന്ന് ദുരന്ത ഭൂമി പോലെയാണ്. ആര്‍ക്കും വീട്ടിലുള്ളവരുടെ വേദനകള്‍ക്ക് മറുപടി നല്‍കാനാകുന്നില്ല. മകന്റെ മുഖത്തേക്കു വീണ്ടും നോക്കാനാകാതെ ശാന്തകുമാരി മോഹാലസ്യപ്പെട്ടു. ബന്ധുക്കള്‍ ചേര്‍ന്ന് ഇരുവരെയും അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ.ഉണ്ണിയും (ചന്ദ്രന്‍) ലക്ഷ്മിയുടെ അച്ഛന്‍ സുന്ദരേശന്‍ നായരും ദുഃഖം താങ്ങാനാവാതെ തളര്‍ന്ന നിലയിലാണ്.

ബാലഭാസ്‌കറും ലക്ഷ്മിയും ഒരുമിച്ചു ജീവിതം തുടങ്ങിയ വീടാണിത്. ഇന്നലെ വൈകിട്ടു ബാലഭാസ്‌കറിന്റെ ശരീരം ലക്ഷ്മി വീട്ടിലില്ല. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ലക്ഷ്മി കണ്ണു തുറക്കുമ്പോള്‍ ലക്ഷ്മിയോട് എന്തു പറയുമെന്ന് ആര്‍ക്കുമറിയില്ല. എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും ഒരു എത്തും പിടിയുമില്ല. കോളജ് പഠനത്തിനിടെ പ്രണയിച്ച് 22ാം വയസില്‍ ബാലുവിനെ വിവാഹം ചെയ്തു. അതും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്. അതിന് ശേഷം രണ്ട് വീട്ടുകാരും സ്വീകരിച്ചു. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മകള്‍ തേജസ്വിനിയും എത്തി. തന്റെ പ്രിയപ്പെട്ടവനും പ്രാണനായ മകള്‍ ജാനിക്കും സംഭവിച്ച ദുരന്തം ലക്ഷ്മിക്ക് താങ്ങാനാകില്ലെന്ന് ആവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ലക്ഷ്മിയെ സമാധാനിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന ചിന്തയാണ് ഹിരണ്‍മയയില്‍ നിറയുന്നത്.

ബാലു ഓര്‍മ്മയിലേക്ക് മായുമ്പോള്‍ ലക്ഷ്മിയെ ഓര്‍ത്താണ് ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയുടേയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയുടേയും കണ്ണീരത്രയും. ഹിരണ്‍മയയിലേക്ക് ഇപ്പോഴും ഒഴുകിയെത്തുന്ന ആരാധകരും സുഹൃത്തുക്കളും അമ്മമാരുടെ ഈ വേദനയ്ക്ക് മുമ്പില്‍ പകച്ച് നില്‍ക്കുകായണ്. വയലിന്‍ സംഗീതത്തിലൂടെ ആരാധകരെ വിസ്മയിപ്പിച്ച ബാലഭാസ്‌കര്‍ ഓര്‍മയായാകുന്നത് ഏവരേയും നൊമ്പരപ്പെടുത്തിയാണ്. ബാലഭാസ്‌കറിന്റെ ഭൗതിക ശരീരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. ഇളയമ്മയുടെ മകന്‍ വിഷ്ണുവാണ് മരണാനന്തര കര്‍മങ്ങള്‍ ചെയ്തത്.

കുടുംബ വീടായ തിരുമല വിജയമോഹിനി മില്ലിനു സമീപം 'ഹിരണ്‍മയ'യിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. മൃതദേഹം ശാന്തികവാടത്തിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റുന്നതിനു മുമ്പ് അച്ഛന്‍ സി.കെ. ഉണ്ണിയും അമ്മ ശാന്തകുമാരിയും മകനെ അവസാനമായി ഒരുനോക്ക് കണ്ടത് ഏവരെയും കണ്ണീരണിയിച്ചു. ശാന്തികവാടത്തിലും തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനെ അവസാനമായി ഒരുനോക്കു കാണാന്‍ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. സീരിയല്‍, സിനിമ, സംഗീത ലോകത്തെ സുഹൃത്തുക്കളും സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തി. സംഗീതലോകത്തെ സുഹൃത്തുക്കളായ ശിവമണി, സ്റ്റീഫന്‍ ദേവസ്യ, മധുബാലകൃഷ്ണന്‍, ഷാനു, വില്യംസ് തുടങ്ങിയവരും ബാലഭാസ്‌കറിന്റെ സംഗീത ബാന്‍ഡ് ആയ ബാലലീലയിലെ സഹപ്രവര്‍ത്തകരും സംസ്‌കാരചടങ്ങിന് എത്തിയിരുന്നു.

സപ്തംബര്‍ 25 നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്തരിച്ചത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും വാഹനത്തിന്റെ ഡ്രൈവറും ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category