1 GBP = 90.20 INR                       

BREAKING NEWS

അഞ്ചു ദിവസം കൊണ്ട് അയ്യായിരം പൗണ്ടും 2200 കിലോമീറ്ററും; കേരളത്തിന് വേണ്ടി ഓടി യോര്‍ക്ഷയറില്‍ നിന്നും ബ്രിട്ടീഷ് ഡോക്ടറും സുഹൃത്തും മാതൃകയായി; യുകെയില്‍ ആരംഭിച്ച റണ്‍ ടു കേരള ലോകമെങ്ങും പടരുമ്പോള്‍ ആവേശത്തോടെ ഓട്ടക്കാര്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പ്രളയം നശിപ്പിച്ച നാടിനായി വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന് യുകെയിലെ മലയാളി ചെറുപ്പക്കാര്‍ ആലോചിച്ചപ്പോള്‍ രൂപം കൊണ്ട റണ്‍ ടു കേരള പദ്ധതി ലോകമെങ്ങും മലയാളികള്‍ക്കിടയില്‍ ആവേശമായി മാറുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഓടിത്തുടങ്ങിയവര്‍ ഒരു മാസം കൊണ്ട് പതിനായിരം കിലോമീറ്ററും പതിനായിരം പൗണ്ടും ലക്ഷ്യമിട്ടപ്പോള്‍ വെറും അഞ്ചു ദിവസം കൊണ്ട് തന്നെ പാതി തുകയും നാലില്‍ ഒന്ന് ദൂരവും കീഴടക്കിയ തികച്ചും ആവേശഭരിതമായ വാര്‍ത്തയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ലോകമെങ്ങും മലയാളി സമൂഹം കേരളത്തിനായി ആവേശത്തോടെ ഇറങ്ങി തിരിച്ചപ്പോള്‍ കേരളത്തിനായി ഏറ്റവും വൈകി രംഗത്ത് വന്ന യുകെയിലെ ചെറുപ്പക്കാര്‍ മറ്റുള്ളവര്‍ അവസാനിപ്പിച്ചിടത്തു നിന്നും തുടക്കമിട്ട പദ്ധതി വളരെ വേഗത്തില്‍ ലക്ഷ്യത്തിലേക്കു നീങ്ങുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവേശത്തോടെ നിരവധി പേരാണ് ദിവസവും ഈ പദ്ധതിയില്‍ പങ്കാളികളായി മാറുന്നത്. ഓരോ ഓട്ടക്കാരും ദിവസവും പിന്നിടുന്ന ദൂരം സ്ട്രാവ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റെക്കോര്‍ഡ് ചെയ്താണ് പിന്നിടുന്ന ദൂരം കണക്കാക്കുന്നത്. ഇവര്‍ സമാഹരികുന്ന പണം വിര്‍ജിന്‍ മണി ലിങ്കിലൂടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴിയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിക്കുക.
അതിനിടെ യുകെ മലയാളികള്‍ ഏറ്റെടുത്ത കേരള ഫ്‌ളഡ് റിലീഫ് പ്രവര്‍ത്തനത്തില്‍ ആവേശത്തോടെ ബ്രിട്ടീഷുകാരുള്‍പ്പെടെയുള്ള വിവിധ രാജ്യക്കാര്‍ പങ്കാളികളായി മാറിയ അനുഭവം റണ്‍ ടു കേരളയിലും ആവര്‍ത്തിച്ചിരിക്കുകയാണ്. യോര്‍ക്‌ഷെയറില്‍ നിന്നുള്ള പോളും സുഹൃത്ത് അനലീസുമാന് കേരളത്തിനായി ഓടാന്‍ തയ്യാറായിരിക്കുന്നത്. പന്ത്രണ്ടു വര്‍ഷം യൂണിവേഴ്‌സിറ്റി പഠനസമയത് കേരളത്തില്‍ കൊച്ചിയില്‍ ചിലവിട്ട കാലമാണ് പ്രളയ ദുരന്തത്തില്‍ പങ്കാളിയാകാന്‍ പോളിനെ പ്രേരിപ്പിച്ചത്. മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലമാണ് പോള്‍ കൊച്ചിയില്‍ ചെലവിട്ടത്.

തന്റെ പഠനകാലത്തെ ഏറ്റവും മനോഹരമായ സമയമായിരുന്നു അതെന്നു പോള്‍ ഓര്‍മ്മിപ്പിക്കുന്നത് മുഴുവന്‍ മലയാളികള്‍ക്കും അഭിമാനമായി മാറുകയാണ്. കേരളത്തിന് വേണ്ടി ഒരിക്കല്‍ കൂടി തന്റെ സേവനം ലഭ്യമാക്കാന്‍ കഴിയുന്നതിലുള്ള ചാരിതാര്‍ഥ്യമാണ് പോള്‍ റണ്‍ ടു കേരളയില്‍ പങ്കെടുത്തത് വഴി വ്യക്തമാക്കുന്നത്. കേരളത്തിന് വേണ്ടി വിദേശ രാജ്യങ്ങളില്‍ വിദേശികളെ കൂടി സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ കഴിഞ്ഞു എന്നതിലൂടെ റണ്‍ ടു കേരള അക്ഷരാര്‍ത്ഥത്തില്‍ പുതു ചരിത്രമെഴുതുകയാണ്.
യുകെയില്‍ ഒട്ടുമിക്ക നഗരങ്ങളില്‍ നിന്നും ഓട്ടക്കാര്‍ റണ്‍ ടു കേരളയില്‍ പങ്കെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഓട്ടക്കാര്‍ എന്നാണ് വിശേഷണമെങ്കിലും ഇക്കൂട്ടത്തില്‍ ആദ്യമായി ഓടുന്നവരും കുറവല്ല. കഴിഞ്ഞ ആഴ്ച നടന്ന ഓട്ടത്തില്‍ കേംബ്രിജ്, മില്‍ട്ടണ്‍ കെയ്ന്‍സ്, ക്രോയ്‌ഡോണ്‍, ബ്രിസ്റ്റോള്‍, ലീഡ്‌സ്, ബര്‍മിങ്ഹാം, സ്റ്റോക് ഓണ്‍ ട്രെന്റ്, ലണ്ടന്‍, സ്റ്റാഫോഡ്, സ്റ്റീവനേജ്, കെന്റ് എന്നിടങ്ങളില്‍ നിന്നെല്ലാം പങ്കാളിത്തമുണ്ടായി.
ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഒക്കെ ഈ പ്രോജക്റ്റുമായി മലയാളികള്‍ സഹകരിക്കുന്നുണ്ട്. കാലിഫോര്‍ണിയ, നെതര്‍ലാന്റ്, ദുബായ്, സിംഗപ്പൂര്‍, ദോഹ, മെല്‍ബോണ്‍ എന്നിവിടങ്ങളില്‍ ഒക്കെ റണ്‍ ടു കേരളയ്ക്കായി പരിശീലന ഓട്ടം പൂര്‍ത്തിയാക്കി യഥാര്‍ത്ഥ ഓട്ടത്തിനായി തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. ഈ ആഴ്ചയോടെ മിക്കയിടത്തും ഓട്ടക്കാര്‍ സജീവമാകും.

കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി തന്റെ പങ്കും ഒപ്പമുണ്ട് എന്ന് തെളിയിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. ഇതിലൂടെ ചരിത്ര നിര്‍മ്മിതിയില്‍ ഭാഗഭാക്കാകാന്‍ ഉള്ള അസുലഭ അവസരമാണ് യുകെ മലയാളികളെ തേടി എത്തുന്നത്.
പ്രധാനമായും സോഷ്യല്‍ മീഡിയ വഴി രൂപം കൊണ്ട ഈ ആശയം പ്രളയ കാലത്തേ ദുരിതാശ്വാസം ഏകോപിപ്പിച്ച അതേ മാതൃകയിലാണ് മുന്നേറുന്നത്. കൃത്യമായ വിവര ശേഖരണവുമായി ലക്ഷ്യ പൂര്‍ത്തിക്കായി വിവിധ ഇടങ്ങളില്‍ നിന്നും നേരിട്ട് കാണുകയും അറിയുകയും ചെയ്യാത്തവര്‍ ഒന്നിക്കുന്ന മഹത്തായ ആശയമായി മാറിയിരിക്കുകയാണ് റണ്‍ ടു കേരള.

ഓരോ ദിവസവും ഓടുന്നവര്‍ തങ്ങള്‍ പിന്നിട്ട ദൂരം അപ്‌ഡേറ്റ് ചെയ്യുന്നതോടെ മടിച്ചു നില്‍ക്കുന്നവര്‍ പോലും മുന്നിട്ടിറങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്. ഓട്ടത്തില്‍ പങ്കെടുക്കുന്നവര്‍ ഏറ്റവും ചുരുങ്ങിയത് 50 പൗണ്ട് ശേഖരിക്കണം എന്നാണ് ധാരണയെങ്കിലും പല മടങ്ങു തുക ഇതിനകം തന്നെ പലരും ശേഖരിച്ചു കഴിഞ്ഞു. മിക്കവാറും തന്നെ സ്വന്തം നിലയില്‍ വിര്‍ജിന്‍ മണി ലിങ്ക് ഉണ്ടാക്കിയും തുക കണ്ടെത്തുന്നുണ്ട്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ

Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Kerala Floods Relief Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category