1 GBP = 86.00INR                       

BREAKING NEWS

സ്വദേശിവത്കരണം ശക്തമാക്കാനുറച്ച് സൗദി അറേബ്യ മുന്നോട്ട് പോകുമ്പോള്‍ പ്രവാസികള്‍ ആശങ്കയില്‍; മത്സ്യബന്ധന മേഖലയ്ക്ക് പിന്നാലെ 68 സെക്ടറുകളില്‍ കൂടി നടപടി ശക്തമാക്കുന്നു; മൂന്നാഴ്ചയ്ക്കുള്ളില്‍ പരിശോധന നടത്തിയത് 2500 സ്ഥാപനങ്ങളില്‍; മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതോടെ അടച്ച് പൂട്ടലിന്റെ വക്കില്‍ നിരവധി സ്ഥാപനങ്ങള്‍

Britishmalayali
kz´wteJI³

റിയാദ്: പ്രവാസികളെ കനത്ത ആശങ്കയിലാഴ്ത്തി സൗദി അറേബ്യയില്‍ സമഗ്ര നിതാഖാത് (സ്വദേശിവത്കരണം) നടപ്പിലാക്കാന്‍ ഉറപ്പിച്ച് ഭരണകൂടം. മത്സ്യബന്ധനമേഖലയില്‍ നിതാഖാത് നടപ്പാക്കിത്തുടങ്ങിയതോടെ മലയാളികളുള്‍പ്പെടെ നൂറുകണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 68 മേഖലകളില്‍ക്കൂടി നിതാഖാതുകൊണ്ടുവരാന്‍ വിവിധ മന്ത്രാലയങ്ങള്‍ ശ്രമം തുടങ്ങി. ആരോഗ്യം, റസ്റ്റോറന്റ്, റിയല്‍ എസ്റ്റേറ്റ്, കോഫി ഷോപ്പ്, ടെലി കമ്യൂണിക്കേഷന്‍ തുടങ്ങി 68 മേഖലകളിലാണ് സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നത്. മൂന്നുമാസത്തിനകം ഈ മേഖലകളില്‍ സമഗ്ര നിതാഖാതിന്റെ ആദ്യഘട്ടം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

മൂന്നാഴ്ചയ്ക്കുള്ളില്‍ 2500-ലേറെ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി. നിയമംലംഘിച്ച 150-ഓളം വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ച അധികൃതര്‍, 200-ഓളം സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കി. ഈ സ്ഥാപനങ്ങളില്‍ ഒട്ടേറെ മലയാളികള്‍ ജോലിചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ഓഫീസ് ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ കടകളിലും കാര്‍, ബൈക്ക് ഷോപ്പുകളിലുമാണ് പരിശോധന നടക്കുന്നത്. പരിശോധന ഭയന്ന് പലയിടത്തും സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

പുതുതായി നിതാഖാത് ഏര്‍പ്പെടുത്തുന്ന മേഖലകളില്‍ നവംബര്‍, ജനുവരി മാസങ്ങളില്‍ രണ്ടുഘട്ടങ്ങളായിട്ടാകും നിയമം കര്‍ശനമാക്കുന്നത്. സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുക, സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമഗ്ര നിതാഖാതുകൊണ്ടുവരുന്നതെന്നാണ് തൊഴില്‍മന്ത്രാലയം പറയുന്നത്. നിയമം കര്‍ശനമാകുന്നതോടെ സ്വകാര്യമേഖലയില്‍പ്പോലും വിദേശികള്‍ക്ക് ഇനി കാര്യമായ അവസരമുണ്ടാകില്ലെന്നാണ് സൂചന. ഇത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category