1 GBP = 93.60 INR                       

BREAKING NEWS

റിവ്യൂ ഹര്‍ജി വഴി നീതികിട്ടുമെന്ന് ആരും സ്വപ്നം കാണരുത്; സര്‍ക്കാരിനെ കൊണ്ട് നിലപാട് തിരുത്തിക്കാന്‍ ആവണം ഭക്തര്‍ സമരം ചെയ്യേണ്ടത്; ഹരീഷ് സാല്‍വയെ പോലെയുള്ള വക്കീലന്മാരെ ഇറക്കാന്‍ ഭക്തര്‍ കാശ് മുടക്കണം; ബിജെപിക്കാരുടെ സമരം ആത്മാര്‍ത്ഥതയുള്ളതെങ്കില്‍ ഷബാനു കേസ് മാതൃകയില്‍ കേന്ദ്രത്തെ കൊണ്ട് നിയമം ഉണ്ടാക്കിക്കണം; ശബരിമലയില്‍ ഇനി ഭക്തരുടെ മുമ്പിലുള്ള വഴികള്‍ ഇവയൊക്കെ- ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി അനുസരിച്ച് ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം. അതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഭക്തര്‍ എത്തുന്നതിന് മുന്‍പ് തന്നെ വനിത പൊലീസിനെ സന്നിധാനത്ത് എത്തിക്കുമെന്ന് ഡിജിപി പ്രഖ്യാപിച്ച് കഴിഞ്ഞു.എന്നാല്‍ പത്തിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള ഒരാളെ പോലും പമ്പ കടക്കാന്‍ അനുവദിക്കില്ലെന്ന് ഭക്തരം അവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ നിസംശയം പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഭക്തരുടെ പ്രതകഷ സുപ്രീം കോടതിയില്‍ നല്‍കുന്ന റിവ്യൂ ഹര്‍ജിയിലാണ്.

രാഹുല്‍ ഇശ്വറിനെ പോലെ ഉള്ളവരും, എന്‍എസ്എസ്സും പന്തളം രാജ കൊട്ടാരവും ഒക്കെ തന്നെ റിവ്യൂ ഹര്‍ജിക്കായി ഒരുമിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു. തെരുവിലിറങ്ങി ശബരിമലിയിലെ ആചാരം തെറ്റിക്കുന്നതിന്റെ പേരില്‍ സ്ത്രീകളെ തടയുന്നതടക്കമുള്ള സമരങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് റിവ്യൂ ഹര്‍ജിയിലൂടെ കോടതി മനം മാറ്റും എന്ന പ്രതീക്ഷ ഭക്തര്‍ക്കുണ്ട്. തന്ത്രിയും പന്തളം കൊട്ടാരവും എന്‍എസ്എസ്സും രാഹുല്‍ ഈശ്വറും പോലെ നിരവധിയാളുകള്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്.

എന്നാല്‍ എന്താണ് ഈ റിവ്യൂ ഹര്‍ജിയെന്നും ഇതുകൊണ്ട് ശബരിമല ഭക്തരുടെ ആശങ്ക അകലുമോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. സാധാരണ ഗതിയില്‍ ഒരു കോസ് താഴെ കോടതിയില്‍ ആരംഭിക്കുകയും പിന്നീട് അത് ഹൈക്കോടതിയിലും സുപ്രീം കോടതിയുടെ സിങ്കിള്‍ ബെഞ്ചിലും ഡിവിഷന്‍ ബെഞ്ചിലും ഭരണഘടന ബെഞ്ചിലും ഒക്കെ പരിഗണിച്ച് തീരുമാനമെടുക്കകയും ചെയ്യുകയാണ് പതിവ്. ഈ അപ്പീല്‍ സാധ്യതകളൊക്കെ പരാതിക്കാര്‍ക്കൊ അല്ലെങികല്‍ അവരുടെ എതിര്‍കക്ഷിക്കോ അനുകൂലമായി മാറാം. എന്നാല്‍ ഈ കേസില്‍ ആദ്യമെ പരിഗണിച്ചതും കോടതി വിധിച്ചതും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ്.

വിധി പ്രഖ്യാപിച്ച ഭരണഘടന ബെഞ്ചിലെ അഞ്ച് പേരില്‍ ഏക വനിത അംഗമായ ഇന്ദു മല്‍ഹോത്ര ഒഴികെ ബാക്കി എല്ലാവരും തന്നെ സ്ത്രീ പ്രവേശത്തെ അനുകൂലിച്ചാണ് വിധി പുറപ്പെചുവിച്ചത്. അത്കൊണ്ട് തന്നെ ഈ കേസില്‍ അപ്പീല്‍ പോകാന്‍ ഇനി ഒരു സാധ്യതയുമില്ല. അതുകൊണ്ടാണ് കേസി വിധിച്ച അതേ അഞ്ചംഗ ബെഞ്ചിന് തന്നെ റിവ്യൂ ഹര്‍ജി നല്‍കി പുനപരിശോധിച്ച് വിധി മാറ്റണം എന്ന് ആവശ്യപ്പെടുന്നത്. അത്കൊണ്ട് തന്നെ കേസില്‍ വിജയിക്കാന്‍ 99ശതമാനവും സാധ്യതയില്ല. കേസിന്റെ എല്ലാ വശങ്ങളും പഠിച്ച് കോടതി കൈക്കൊണ്ട തീരുമാനം മാറ്റണം എങ്കില്‍ അതിന് പുതിയ സാഹചര്യങ്ങള്‍ ഉടലെടുക്കേണ്ടതുണ്ട്.

റിവ്യു ഹര്‍ജി പരിഗണിക്കണോ എന്ന് തീരുമാനിക്കുന്നത് പോലും അതേ ബെഞ്ചാണ്. സാധാരണഗതിയില്‍ ജഡ്ജിയുടെ ചേമ്പറില്‍ വെച്ച് തന്നെ ഒരു കാര്യവുമില്ലെന്ന് മനസ്സിലാക്കി ഇതി തള്ളിക്കള്ളയുകയാണ് ചെയ്യുന്നത്. ഇവിടെ ജസ്റ്റിസ് ദീപക് മിശ്ര റിട്ടയര്‍ ചെയ്തതുകൊണ്ട പകരം പുതിയ ഒരു ജഡ്ജി കൂടി വരുന്നത്കൊണ്ട് മാത്രം ഒരു പക്ഷേ റിവ്യു ഹര്‍ജി പരിഗണിച്ചെന്ന് വരാം. എന്നാല്‍ പുതിയ ജഡ്ജിയും ഇന്ദു മല്‍ഹോത്രയ്ക്ക് ഒപ്പം വിധിയെ എതിര്‍ത്താല്‍ പോലും മൂന്ന് പേരുടചെ ഭൂരിപക്ഷമുള്ള ആ തീരുമാനം തന്നെയാണ് വിജയിക്കുക. ഈ വിഷയമാണ് ഇന്ന് ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category