1 GBP = 89.80 INR                       

BREAKING NEWS

സീസണിലെ ആദ്യ ഹോം മത്സരത്തില്‍ പടിക്കല്‍ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്സ്; വിജയമുറപ്പിച്ച മത്സരത്തില്‍ മുംബൈക്ക് സമനില വഴങ്ങിയത് ഇഞ്ചുറി ടൈമില്‍; കേരളത്തിനായി ഗോള്‍ നേടിയത് ഹോളിചരണ്‍ നര്‍സാറി; ഗോള്‍ മടക്കി പ്രാഞ്ചാല്‍ ഭൂമിജ്; കേരളത്തെ സമനിലയില്‍ തളച്ച് മുംബൈ സിറ്റി എഫ്സി

Britishmalayali
kz´wteJI³

കൊച്ചി: സീസണിലെ ആദ്യ ഹോം മത്സരത്തില്‍ പടിക്കല്‍ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്സ്. 24ാം മിനിറ്റില്‍ ഹോളിചരണ്‍ നേടിയ ഗോളില്‍ മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയില്‍ പുലര്‍ത്തിയ ആധിപത്യം രണ്ടാം പകുതിയില്‍ പുറത്തെടുക്കാന്‍ ഡേവിഡ് ജെയിംസിന്റെ കുട്ടികള്‍ക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ മുംബൈ ഒറ്റപ്പെട്ട ചില ആക്രമങ്ങള്‍ നടത്തിയെങ്കിലും കേരള പ്രതിരോധം അതിന്റെ മുനയൊടിക്കുകയായിരുന്നു. മൂന്നാം മിനിറ്റില്‍ തന്നെ ഗോളവസരം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല

കേരളത്തെ പ്രളയത്തില്‍ നിന്ന് കര കയറ്റിയ മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായി കടലും തോണിയും ഹെലികോപ്റ്ററുമുള്ള ജഴ്സിയണിഞ്ഞിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ കലൂര്‍ സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ഇളക്കിമറിച്ചു. മിന്നാലാക്രമണങ്ങളുമായി കളി തുടങ്ങിയ മഞ്ഞപ്പട മുംബൈ സിറ്റിക്കെതിരെ 24-ാം മിനിറ്റിലാണ് ലീഡെടുത്തത്. ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിനെ കരയിലെത്തിക്കാനുള്ള ദൗത്യം ഹോളിചരണ്‍ നര്‍സാറിയുടെ കാലുകള്‍ക്കായിരുന്നു. 24-ാം മിനിറ്റില്‍ പോപ്ലാറ്റ്നികിന്റെ സൂപ്പര്‍ ബാക്ക്ഹീല്‍ പാസില്‍നിന്ന് പന്ത് ബോക്സിനുള്ളില്‍ നില്‍ക്കുന്ന ദുംഗലിലെത്തി. മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുന്ന നര്‍സാറിയിലേക്ക് ദുംഗല്‍ പന്തു നീട്ടിനല്‍കി. ആവശ്യത്തിനു സമയമെടുത്ത് നര്‍സാറി തൊടുത്ത ബുള്ളറ്റ് ഷോട്ട് മുംബൈയുടെ പ്രതിരോധം തകര്‍ത്ത് വലയില്‍ പതിച്ചു.

ആദ്യ പകുതിയില്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ് നടത്തിയ ചില മിന്നല്‍ സേവുകളും കേരളത്തെ അപകടത്തില്‍ നിന്നും രക്ഷിച്ചു. സ്വീപ്പര്‍ കീപ്പിങിലൂടെയും മുഴുനീളന്‍ അക്രൊബാറ്റിക് ഡൈവുകളിലൂടെയും ധീരജ് പലപ്പോഴും അപകടം കുറ്റിയകത്തി.രണ്ടാം പകുതിയിലും കേരളം ആധിപത്യം പുലര്‍ത്തി തുടങ്ങിയെങ്കിലും പതിയെ കളിയുടെ നിയന്ത്രണം മുംബൈ ഏറ്റെടുത്തു. മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കേരള പ്രതിരോധവും ദൗര്‍ഭാഗ്യവും ഒരേ സമയം അവരുടെ വില്ലന്മാരായി. ഒടുവില്‍ 93ാം മിനിറ്റില്‍ സഞ്ചു പ്രധാന്‍ നല്‍കിയ പാസില്‍ പ്രാഞ്ചാല്‍ ഭൂമിജ്തൊടുത്ത ലോങ് റെയ്ഞ്ചര്‍ കേരളത്തിന്റെ വിജയപ്രതീക്ഷകളെ തട്ടിയകറ്റുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category