1 GBP = 92.40 INR                       

BREAKING NEWS

മതമേലധ്യക്ഷന്മാരെ പ്രീണിപ്പിച്ച് പൊതുജനത്തെ കയ്യിലെടുക്കാമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ധരിച്ചെങ്കില്‍ നിങ്ങള്‍ ഇപ്പോഴും മൂഡ സ്വര്‍ഗ്ഗത്തിലാണ്; റോയി സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
kz´wteJI³

പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ ജനങ്ങളില്‍ വളരെ കുറച്ച് ശതമാനം മാത്രമാണ് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോട് നിരന്തരം അനുഭാവം പുലര്‍ത്തുന്നത്. ജനാധിപത്യത്തിന്റെ പ്രാരംഭ കാലഘട്ടങ്ങളില്‍ ഈ സ്ഥിതി വിശേഷം അല്ലായിരുന്നിരിക്കാം. എന്നാല്‍ കാലം വളര്‍ന്നതിനൊപ്പം പൊതു ജനങ്ങളും വളര്‍ന്നു. അവര്‍ക്ക് തിരിച്ചറിവുണ്ടായി. സമൂഹത്തിന് നന്മ ചെയ്യുവാന്‍ കഴിവുള്ള നേതാക്കന്മാരെയും രാഷ്ട്രീയ പാര്‍ട്ടികളെയും വേറിട്ടു കാണുവാന്‍ പ്രാപ്തരായി. കലോചിതമായ ഈ പരിവര്‍ത്തനം വ്യക്തികളിലും സമൂഹത്തിലും പ്രതിബിംബിക്കുന്നു എന്ന വസ്തുത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചറിയുന്നില്ല. അതല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് കണ്ടില്ല എന്ന് നടിക്കുന്നു.

ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ 12 ജില്ലകളിലുള്ള 23 അസംബ്ലി മണ്ഡലത്തില്‍ നിന്ന് നടത്തിയ പഠനത്തില്‍ നിന്ന് മനസ്സിലാക്കുന്നത് 82% വ്യക്തികളും സ്വന്തം ഇഷ്ടപ്രകാരം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 18% മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്താല്‍ വോട്ട് ചെയ്തത്. അതായത് മതപരമായും ജാതിപരമായും മാധ്യമങ്ങളിലൂടെയോ കുടുംബ, സുഹൃത് ബന്ധങ്ങളുടെ സ്വാധീനം ചെലുത്തിയിട്ടുള്ളത്.

വളരെ ശ്രദ്ധേയമായ വേറൊരു കാര്യം ഒരു ഈഴവ സമുദായിക നേതാവ് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് തന്റെ അണികളോട് വോട്ട് രേഖപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഈ പഠനത്തില്‍ പങ്കെടുത്ത ഒരു ഈഴവ സമുദായംഗം പോലും ഈ സമുദാക നേതാവിന്റെ ആഹ്വാനത്തെ അംഗീകരിക്കുകയോ, പാലിക്കുകയോ ചെയ്തില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വളരെയേറെ ഗൗനിക്കേണ്ട മറ്റൊരു കാര്യം ഈ പഠനത്തില്‍ പങ്കെടുത്ത 57% വ്യക്തികളും തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഏത് വ്യക്തിക്ക് വോട്ടു ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു.

ഇതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും തിരിച്ചറിയണം കേരളത്തിലെ ജങ്ങള്‍ പ്രബുദ്ധരാണ്. തിരഞ്ഞെടുപ് വേളകളില്‍ മാത്രമല്ല. മറ്റവസരങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും പ്രവര്‍ത്തന ശൈലികളും ജീവിത രീതികളും സസൂക്ഷം വീക്ഷിക്കുന്നു. ഇനിയുള്ള കാലം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ സത്യസന്ധമായ ഭരണം കാഴ്ചവച്ചും സാധാരണക്കാര്‍ക്ക് നീതിയും ന്യായവും സാധ്യമാക്കി കൊടുത്തെങ്കില്‍ മാത്രമാണ്.

കന്യാസ്ത്രീയെ നിരന്തരം പീഡിപ്പിച്ച് അഴിക്കുള്ളിലായ വ്യക്തിയുടെ പേരിലുള്ള കുറ്റപത്രം വായിക്കുവാന്‍ പോലും സാധാരണക്കാരനെ കൊണ്ട് കഴിയുന്നില്ല. എല്ലാ തെളിവുകളും ഈ വ്യക്തിക്ക് എതിരായതുകൊണ്ടാണ് കോടതികള്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്. എങ്കില്‍ പോലും മതമേലധ്യക്ഷന്മാരും ചീഞ്ഞ കുറച്ച് രാഷ്ട്രീയ നേതാക്കന്മാരും ഇപ്പോഴും ആ വ്യക്തിക്ക് അനുകൂലമായ നിലപാടുകള്‍ എടുക്കുമ്പോള്ഡ സാധാരണക്കാര്‍ക്ക് മറ്റുള്ളവരിലുള്ള വിശ്വാസം നശിച്ചു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ പാപ പരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ച യേശുക്രിസ്തുവിനോട് വരെ ഉപമിക്കുവാന്‍ ശ്രമിക്കുന്ന ചില മേലധ്യക്ഷന്മാര്‍ക്ക് ഒരുളുപ്പും തോന്നാത്തത് സാധാരണ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നില്ല. ഇതുപോലെ ജനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട മതമേലധ്യക്ഷന്മാരെ പ്രീണിപ്പിച്ച് പൊതുജനത്തെ കയ്യിലെടുക്കാമെന്ന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ ഇപ്പോഴും മൂഡ സ്വര്‍ഗ്ഗത്തിലാണ്.

140 നിയമ സഭാംഗങ്ങള്‍ ഉള്ള കേരളത്തില്‍ ഒരേ ഒരു അംഗത്തിന് മാത്രമാണ് പല കോടതികലും പ്രഥമദൃഷ്യാ കുറ്റക്കാരനെന്ന് വിധിച്ച വ്യക്തിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുള്ളൂ. കേരളത്തിലുള്ള എല്ലാ രാഷ്ട്രീയക്കാരുടെയും നിലവാരം കുറഞ്ഞു പോകുവാന്‍ ഈ ഒരു വ്യക്തിയുടെ ഭോഷത്തരം മാത്രം കാരണമാകുന്നു. കേരളത്തിലുള്ള സകല വ്യക്തികളും വിഡ്ഢികളാമെന്നാണ് ഈ വ്യക്തി വിശ്വസിച്ചിരിക്കുന്നത്.

സ്ത്രീ ജനങ്ങളെ എക്കാലവും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ ഈ ഒരു നിയമ സഭാംഗത്തിന് മാത്രമാണ് അവരോട് പുശ്ചം ഇതിന് മുന്‍പ് സമാനമായ മറ്റൊരു കേസിലും പ്രതിക്കൊപ്പം ചേര്‍ന്ന ഇരയെ നിരന്തരം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചത് കേരള ജനത കണ്ടു കഴിഞ്ഞതാണ്. ഈ രണ്ടു വിഷയത്തിലും ഈ നിയമ സംഭാംഗം പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാതെ സാമ്പത്തിക ശേഷിയും അധികാരവുമുള്ള പ്രതികള്‍ക്ക് വേണ്ടി വാദിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതിയും മറ്റ് നീതിപാലകരും അന്വേഷിക്കേണ്ട കാര്യമാണ്. ഇപ്പോള്‍ തനിക്കെതിരെ ഭാരതീയ ജനത തന്നെ തിരിയുന്നത് കണ്ടപ്പോള്‍ മുന്‍പ് വീമ്പുപറഞ്ഞതെല്ലാം അതേപടി വിഴുങ്ങുവാന്‍ ശ്രമിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയത്തിലുള്ള വിശ്വാസം വീണ്ടെടുക്കുവാന്‍ ഇതുപോലുള്ള സാമൂഹിക വിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കണം.

കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ അങ്ങോളമിങ്ങോളം സാധാരണക്കാര്‍ക്ക് നീതി അത്ര എളുപ്പത്തില്‍ ലഭ്യമല്ലെങ്കിലും മാധ്യമങ്ങളുടെ സമയോചിതമായ ഇടപെടലുകളിലൂടെ സ്ഥിതിഗതികള്‍ മാറി വരുന്നുണ്ട്. എങ്കില്‍ പോലും ഇപ്പോഴും ഉന്നതാധികാരികളും സാമ്പത്തിക ശേഷിയുള്ളവരും പ്രതിസ്ഥാനത്തുള്ള കേസുകള്‍ പലതും അട്ടിമറിക്കപ്പെടുമ്പോള്‍ പിന്നെയും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. മേലുദ്യോഗസ്ഥന്റെ മകള്‍ തന്നെ പൊലീസുകാരനായ സ്വന്തം ഡ്രൈവറുടെ  കഴുത്ത് തല്ലിയൊടിച്ചിട്ടും പ്രതിയെ ചോദ്യം ചെയ്യുകയോ കുറ്റപത്രം തയ്യാറാക്കുകയോ ചെയ്യാതിരിക്കുന്നത് ജനങ്ങള്‍ മുഴുവനും വളരെ വിഷമത്തോട് ആണ് വീക്ഷിക്കുന്നത്. ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് പ്രതിസ്ഥാനത്തുള്ള പെണ്‍കുട്ടിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ ഒത്താശ ചെയ്യുന്നത് രാഷ്ട്രീയ നേതൃത്വമാണ്.

രാഷ്ട്രം വളരണമെങ്കില്‍ രാഷ്ട്രത്തിലെ സാധാരണക്കാര്‍ വളരണം നീതിയും ന്യായവും ഓരോ വ്യക്തിയുടെയും അധികാരമാണ്. അത് സാധ്യമാക്കി കൊടുക്കേണ്ടത് രാജ്യം ഭരിക്കുന്ന ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതൃത്വമാണ്. പാവപ്പെട്ടവരെയും നിരാലംബരെയും ചൂഷണം ചെയ്യുകയും അതിക്രമിക്കുകയും ചെയ്യുന്ന വ്യക്തികളെ നിയമത്തില്‍ നിന്ന് രക്ഷപ്പെടാതെ തക്കതായ ശിക്ഷ മാതൃകാപരമായി നല്‍കേണ്ടത് ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും കടമയാണ്. ഇതുപോലെ പ്രവര്‍ത്തിക്കുന്ന നേതൃത്വത്തിന് ജനങ്ങള്‍ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുകയും അധികരമേല്‍പ്പിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category