1 GBP = 89.80 INR                       

BREAKING NEWS

നാളെ മുതല്‍ തപാലിന്റെ രൂപത്തില്‍ ആകാശക്കോടാലി എത്തിത്തുടങ്ങുകയായി; ചൈല്‍ഡ് ബെനഫിറ്റ് സ്വീകരിച്ച നൂറുക്കണക്കിന് മലയാളി കുടുംബങ്ങളെ തേടി നികുതി വകുപ്പിന്റെ പിഴ എത്തുമെന്ന് തീര്‍ച്ച; ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കേണ്ടി വരും; ഡോക്ടര്‍മാര്‍ മുഴുവന്‍ പണവും തിരിച്ചു നല്‍കണം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഉയര്‍ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി നികുതി വകുപ്പിന്റെ ആകാശക്കോടാലി എത്തുന്നു. ഒരാളുടെ വാര്‍ഷിക വരുമാനം 50000 പൗണ്ടില്‍ അധികമുള്ള കുടുംബങ്ങള്‍ സര്‍ക്കാരില്‍ നിന്നും സ്വീകരിച്ച ചൈല്‍ഡ് ബെനഫിറ്റുകള്‍ തിരിച്ചു പിടിക്കാന്‍ നികുതി വകുപ്പ് ഒരുങ്ങുന്നു. ഏകദേശം ഒരു ലക്ഷം കുടുംബാംഗങ്ങളെ ഈ തീരുമാനം ബാധിക്കുമെന്നുറപ്പായി. വാര്‍ഷിക വരുമാനം അന്പത്തിനായിരത്തിനു മുകളില്‍ ഉള്ളവര്‍ അധികമായി ഉള്ള ഓരോ നൂറു പൗണ്ട് വരുമാനത്തിനും ഒരു ശതമാനം വീതവും 60000 പൗണ്ടിന് മുകളില്‍ വരുമാനം ഉള്ളവര്‍ ചൈല്‍ഡ് ബെനഫിറ്റ് ആയി സ്വീകരിച്ച മുഴുവന്‍ പണവും തിരിച്ചു നല്‍കണം എന്നാണ് നികുതി വകുപ്പിന്റെ നിര്‍ദേശം. സ്വാഭാവികമായും ബ്രിട്ടനിലെ ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള നൂറുകണക്കിന് മലയാളി കുടുംബങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും എന്നുറപ്പായി.

ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ ഉള്‍പ്പെടെ കുടുംബത്തില്‍ അന്‍പതിനായിരം പൗണ്ടും കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാര്‍ക്ക് 60000 പൗണ്ടിന് മുകളിലും ശമ്പളം ഉണ്ടായിരിക്കെ ഈ വിഭാഗത്തില്‍ പെട്ടവര്‍ നേടിയ ചൈല്‍ഡ് ബെനഫിറ്റുകളാണ് ഇപ്പോള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതും 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് തിരിച്ചു പിടിക്കല്‍ എന്നതിനാല്‍ ആയിരക്കണക്കിന് പൗണ്ടിന്റെ ബാധ്യതയാണ് ഇത്തരം കുടുംബങ്ങളെ തേടി എത്തുന്നത്. തങ്ങളുടെ ഉയര്‍ന്ന വരുമാനം കണക്കിലെടുക്കാതെ പാവങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായം കരസ്ഥമാക്കിയവര്‍ തുക തിരികെ നല്‍കണം എന്നതാണ് ടാക്‌സ് ഓഫീസിന്റെ തീരുമാനം. ഓവര്‍ ക്‌ളൈമിങ് എന്ന ഓമനപ്പേരിട്ടാണ് കത്തുകള്‍ അയച്ചു തുടങ്ങിയിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 36, 000 പേര്‍ക്കുള്ള കത്തുകളാണ് അയക്കുന്നത്. ഇവ മിക്കവര്‍ക്കും നാളെ മുതല്‍ ലഭിച്ചു തുടങ്ങിയേക്കും. രണ്ടാം ഘട്ടത്തില്‍ അയ്യായിരം പേര്‍ക്ക് കൂടി കത്തുകള്‍ അയക്കാന്‍ ഉള്ള ഒരുക്കത്തിലാണ് നികുതി വകുപ്പ്. ഇതുകൂടാതെ ഈ സാമ്പത്തിക വര്‍ഷത്തെ കണക്കുകൂടി എടുത്തു മറ്റൊരു 60000 പേര്‍ക്ക് കൂടി കത്തുകള്‍ അയക്കാന്‍ ഉള്ള ഒരുക്കമാണ് എച്ച്എംആര്‍സി നടത്തുന്നത്. ചൈല്‍ഡ് ബെനിഫിറ്റ് സംബന്ധിച്ച് സര്‍ക്കാര്‍ 2013 ല്‍ പാസ്സാക്കിയ നിയമമാണ് ഇപ്പോള്‍ വിനയായി മാറിയിരിക്കുന്നത്. നിയമ മാറ്റം മനസിലാക്കാതെ പഴയ നിലയില്‍ സര്‍ക്കാര്‍ സഹായം കൈപ്പറ്റിയവര്‍ തിരികെ നല്‍കണം എന്ന സര്‍ക്കാര്‍ നിലപാടാണ് ആനുകൂല്യം കൈപ്പറ്റിയവര്‍ക്കു ഇപ്പോള്‍ പാരയായി മാറുന്നത്.

ഏറ്റവും ചുരുങ്ങിയത് 1200 പൗണ്ട് വരെ ഓരോ വ്യക്തിയും ഇത്തരത്തില്‍ തിരിച്ചടക്കാന്‍ ബാധ്യസ്ഥരാകുകയാണ്. എന്നാല്‍ അധിക വരുമാനം ഉള്ളവരെ കണ്ടെത്തി എച്ച്എംആര്‍സി തന്നെ ഇത്തരം ബെനഫിറ്റുകള്‍ റദ്ദാക്കാന്‍ നിയമപരമായി ബാധ്യതസ്ഥരായിരുന്നിട്ടും അത് ചെയ്യാതെ അനേക വര്‍ഷത്തെ പണം ഒറ്റയടിക്ക് തിരിച്ചു പിടിക്കുന്നത് പകല്‍ കൊള്ളയ്ക്ക് തുല്യമാണെന്നാണ് ഇതിനകം കത്തുകള്‍ കിട്ടിത്തുടങ്ങിയവരുടെ നിലപാട്. എന്നാല്‍ സെല്‍ഫ് അസസ്‌മെന്റ് ഫോം അയക്കാന്‍ നികുതി നല്‍കുന്നവര്‍ ബാധ്യസ്തര്‍ ആണെന്നും അത് നല്‍കാത്തവര്‍ തുക തിരിച്ചു നല്‍കിയേ മതിയാകൂ എന്നതുമാണ് നികുതി വകുപ്പിന്റെ നിലപാട്  പലര്‍ക്കും ഇതിന്റെ പേരില്‍ പിഴയൊടു കൂടിയ വന്‍ തിരിച്ചടിവ് നല്‍കേണ്ട സാഹചര്യവും ഉണ്ടാകും എന്നത് രാവും പകലും ജോലി ചെയ്യുന്നവര്‍ക്കുള്ള ഇരുട്ടടിയായി മാറുകയാണ്. എന്നാല്‍ കുടുംബത്തില്‍ രണ്ടു പേരും ചേര്‍ന്നാണ് അന്‍പതിനായിരം പൗണ്ട് സമ്പാദിക്കുന്നതെങ്കില്‍ ഈ നിയമം ബാധകമാകുകയില്ല എന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ അന്‍പത്തിനായിരത്തിനു മുകളില്‍ വരുമാനം ഉള്ളവരെ കണ്ടെത്താന്‍ എച്ച്എംആര്‍സിക്ക് കഴിയില്ല എന്നത് വെറും തൊടുന്യായം ആണെന്നാണ് പരാതിക്കാരുടെ പക്ഷം. സര്‍ക്കാര്‍ നയം മാറ്റവും മറ്റും അതേപടി മനസിലാക്കി നികുതി ഘടന സംബന്ധിച്ച് നികുതി ദായകര്‍ തന്നെ അറിയിച്ചിരിക്കണം എന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്ത കാര്യം ആണെന്നും ഇപ്പോള്‍ പിഴ നേരിടുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടേത് അല്ലാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍ മിക്കവാറും പേരും അഭിമുഖീകരിക്കുന്നത്. സാധാരണക്കാര്‍ കടുത്ത ജീവിത ഭാരം നേരിടുന്ന സമയത്തു തന്നെ നികുതി വകുപ്പിന്റെ ഇരുട്ടടി കൂടി എത്തുന്നത് പല കുടുംബങ്ങള്‍ക്കും ബഡ്ജറ്റ് താളം തെറ്റിക്കാന്‍ പോലും കാരണമായി മാറും.

ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് പോലെ ചൈല്‍ഡ് ബെനെഫിറ്റും ഒരിക്കല്‍ നികുതി ദായകര്‍ തങ്ങളുടെ വരുമാന പരിധിക്കു അകത്താകുമ്പോള്‍ സ്വമേധയാ ഇല്ലാതാകും എന്നതിനാല്‍ ഇതൊന്നും സര്‍ക്കാരിനെ അറിയിക്കാന്‍ ആരും മിനക്കെടാറില്ല. സ്വാഭാവികമായും നികുതി പിരിക്കുന്നവര്‍ തന്നെ തങ്ങളുടെ വരുമാന ഘടനയും പരിധിയും നിശ്ചയിക്കാന്‍ അധികാരം ഉള്ളവര്‍ ആണെന്നിരിക്കെ ഇത്തരം കാര്യങ്ങളില്‍ സദാ ശ്രദ്ധ നല്‍കാന്‍ സാധാരണക്കാര്‍ മിനക്കെടാറില്ല. ഈ സാഹചര്യമാണ് ഇപ്പോള്‍ വിനയായി മാറുന്നത്.

അഞ്ചു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ നടപ്പാക്കിയ മാറ്റം ശ്രദ്ധിക്കാതെ പോയ അനേകായിരങ്ങളാണ് ഇപ്പോള്‍ തിരിച്ചടവും പിഴയും നേരിടുന്നത്. കത്തു  ലഭിക്കുന്നവര്‍ ഉടന്‍ എച്ച്എംആര്‍സിയുമായി ബന്ധപ്പെട്ടു തിരിച്ചടവിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം എന്ന നിര്‍ദ്ദേശമാണ് നികുതി വകുപ്പ് നല്‍കുന്നത്. അനാവശ്യ പിഴ കൂടി വരുന്നത് കാത്തിരിക്കാതെ ബുദ്ധിപൂര്‍വം സമീപിക്കണം എന്ന ഉപദേശവും കത്തിനൊപ്പമുണ്ട്. സര്‍ക്കാരിന്റെ നികുതി പരിഷ്‌ക്കാരങ്ങള്‍ യദാ സമയം നികുതി ദായകര്‍ അറിഞ്ഞിരിക്കണം എന്ന ഒഴുക്കന്‍ മറുപടിയാണ് ഇപ്പോള്‍ ടാക്‌സ് ഓഫീസ് നല്‍കുന്നത്. നികുതി സംബന്ധിച്ച് ഓണ്‍ലൈന്‍ സ്വയം പരിശോധന നടത്താന്‍ ഓരോ നികുതി ദയാകാനും ബാധ്യസ്ഥന്‍ ആണെന്നും എച്ച്എംആര്‍സി ഓര്‍മ്മിപ്പിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category