1 GBP = 90.70 INR                       

BREAKING NEWS

പ്രവാസി മലയാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; പദ്ധതി വിഹിതം അടക്കുന്നവര്‍ കേരളത്തിലേക്കു മടങ്ങിയെത്തുമ്പോള്‍ സൗജന്യ ചികില്‍സ ലഭ്യമാക്കും: ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഏറെ ഗുണകരമായ പദ്ധതി നടപ്പാക്കുന്നത് നോര്‍ക്ക വഴി

Britishmalayali
kz´wteJI³

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. വിദേശത്തു ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതി നോര്‍ക്കാ റൂട്ട്സ് വഴിയാണ് നടപ്പിലാക്കുന്നത്. പുതിയ പദ്ധതി പ്രകാരം വിദേശത്തു ജോലി ചെയ്യുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു വിഹിതം നല്‍കുന്നവര്‍ക്ക് അവര്‍ കേരളത്തിലേക്കു മടങ്ങിയെത്തുമ്പോള്‍ സൗജന്യ ചികില്‍സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

നോര്‍ക്ക വകുപ്പായിരിക്കും പദ്ധതി നടപ്പാക്കുക. ലോക കേരള സഭയുടെ പ്രവാസി പുനരധിവാസ സ്ഥിരം സമിതിയുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ചെറിയ ശമ്പളത്തിനു ജോലി ചെയ്യുകയും കാര്യമായ സമ്പാദ്യമില്ലാതെ മടങ്ങിയെത്തുകയും ചെയ്യുന്നവര്‍ക്കു പ്രയോജനം ചെയ്യുന്ന വിധത്തിലാണ് പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തുവെന്ന കാരണത്താല്‍ എപിഎല്‍ വിഭാഗത്തില്‍പ്പെടുത്തുന്നതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നില്ല. കൂടുതല്‍ ചികില്‍സാച്ചെലവു വരുന്ന പത്തു രോഗങ്ങള്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കും. എല്ലാ മാസവും ചെറിയ വിഹിതം പ്രവാസികള്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു നല്‍കണം. പ്രവാസികളുടെ വിഹിതത്തിനൊപ്പം സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പാക്കുക. സ്ഥിരം സമിതി അധ്യക്ഷന്‍ ഡോ. ആസാദ് മൂപ്പനാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category