1 GBP = 92.70 INR                       

BREAKING NEWS

കലാതിലക പട്ടം ചൂടി ശ്രുതി അനില്‍; മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് ചാമ്പ്യന്മാര്‍: ദേശീയ കലാമേള ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് സൗത്ത് ഈസ്റ്റ്

Britishmalayali
അജിത് വെണ്‍മണി

സൗത്താംപ്ടണ്‍: സൗത്താംപ്ടണിലെ റീജന്റ് പാര്‍ക്ക് കമ്മ്യൂണിറ്റി കോളേജില്‍ വച്ച് ശനിയാഴ്ച നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയില്‍ കെ.സി.ഡബ്ല്യു.എ ക്രോയ്ഡണില്‍ നിന്നുള്ള ശ്രുതി അനില്‍ കലാതിലകമായി. മത്സരിച്ച വിവിധ ഇനങ്ങളിലായി 12.5 പോയിന്റ് നേടിയാണ് ശ്രുതി അനില്‍ ഈ നേട്ടം കൈവരിച്ചത്. എന്നാല്‍ കലാതിലകപ്പട്ടം നേടിയ ക്രോയ്‌ഡോണ്‍ അസോസിയേഷനെ 10 പോയന്റുകള്‍ക്ക് പിന്നിലാക്കി പോര്‍ട്‌സ്മൗത്ത് അസോസിയേഷന്‍ 122 പോയിന്റോടെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

ആദ്യന്തം ആവേശകരമായ യുക്മ റീജിയണല്‍ കലാമേളയ്ക്ക് തിരശ്ശീല ഉയര്‍ന്നത് ഉച്ചയോടെയാണ്. മോശം കാലാവസ്ഥയും, ട്രാഫിക് പ്രശ്‌നങ്ങളും കാരണം പല മത്സരാര്‍ത്ഥികളും അസോസിയേഷനുകളും വൈകുന്നതായി അറിയിച്ചതുകൊണ്ട് അവരെക്കൂടി ഉള്‍പ്പെടുത്താനുള്ള ക്രമീകരണങ്ങളുടെ ഭാഗമായായിരുന്നു അല്‍പ്പം താമസം നേരിട്ടത്. റീജിയണല്‍ പ്രസിഡന്റ് ലാലു ആന്റണിയുടെ അധ്യക്ഷതയില്‍, മുഖ്യാതിഥിയായെത്തിയ യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസിന്റെ സാന്നിദ്ധ്യത്തില്‍ റീജിയണല്‍ സെക്രട്ടറി അജിത്ത് വെണ്‍മണിയുടെ സ്വാഗതാശംസകളോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായി. യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിന്റെ ഹ്രസ്വമായ പ്രസംഗത്തിന് ശേഷം യുക്മയുടെ പ്രഥമ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണും, പ്രഥമ സെക്രട്ടറി ബാലാസജീവ് കുമാറും സംയുക്തമായി തിരി തെളിച്ച് കലാമേള  ഉദ്ഘാടനം ചെയ്തു.

റീജിയനില്‍ നിന്നുള്ള നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ജോമോന്‍ കുന്നേല്‍, കലാമേള കമ്മിറ്റി വൈസ് ചെയര്‍മാന്‍ മാത്യു വര്‍ഗീസ് എന്നിവരും ഉദ്ഘാടന സമയത്ത് വേദിയില്‍ സന്നിഹിതരായിരുന്നു ഉദ്ഘാടന സമയത്ത് വേദി ക്രമീകരിച്ചും, തികഞ്ഞ പ്രൊഫഷണലിസത്തോടെ തന്നെ അതിഥികളെ ക്ഷണിച്ചും, ഉപചാരപൂര്‍വം സ്വീകരിച്ചും റീജിയണല്‍ ട്രഷറര്‍ അനില്‍ പാലുത്താനം മാതൃകയായി. കലാമേള വേദിയിലേക്ക് മത്സരാര്‍ത്ഥികളെയും ആസ്വാദകരെയും ക്രമമായി പ്രവേശിപ്പിക്കുന്നതിന്റെയും, ചെസ്റ്റ് നമ്പര്‍ നല്‍കുന്നതിന്റെയും ഭാരിച്ച ചുമതല നിഷ്ടയോടെ നിര്‍വഹിച്ച സാം ജോര്‍ജ് തോമസും മൂന്നു വേദികളിലായി നടന്ന മത്സരങ്ങള്‍ ചിട്ടയോടെ നടക്കുന്നതിലും, മത്സരഫലങ്ങള്‍ യഥാസമയം ഓഫീസില്‍ എത്തിക്കുന്നതിലും അനിലും പ്രത്യേക ശ്രദ്ധ ചെലുത്തി.

തുടര്‍ന്ന് മൂന്ന് വേദികളിലായി മത്സരങ്ങള്‍ ആരംഭിച്ചു. പരിചയ സമ്പന്നരായ മനോജ് കുമാര്‍ പിള്ള (സ്റ്റേജ്1), ജേക്കബ് കോയിപ്പള്ളി (സ്റ്റേജ് 2), അജു എബ്രഹാം, സുരേഷ് പി കെ (സ്റ്റേജ് 3) എന്നിവരാണ് മൂന്ന് വേദികളും നിയന്ത്രിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന മത്സര ക്രമങ്ങള്‍ പാലിച്ച് സമയനഷ്ടമില്ലാതെ കൃത്യതയോട് കൂടി നടത്തിയതിനാലാണ് മുന്നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത കലാമേള ഒരു ഗംഭീരവിജയമാക്കി മാറ്റുന്നതിന് സാധിച്ചത്. ബിപിന്‍ എബ്രാഹം, മുരളി കൃഷ്ണന്‍ എന്നിവരാണ് ജോസ് പി മിന്റെ മേല്‍നോട്ടത്തില്‍ ഓഫീസ് നിയന്ത്രിച്ചത്. ചിട്ടയായ മത്സര ക്രമീകരണവും പരിചയസമ്പന്നരായ സ്റ്റേജ് മാനേജ്‌മെന്റും ഒത്തുചേര്‍ന്നപ്പോള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നത് പോലെ വൈകിട്ട് 8. 30 ഓട് കൂടി തന്നെ കലാമേളയുടെ എല്ലാ മത്സരങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിച്ചു.

റീജിയണിലെ 15 അംഗ അസോസിയേഷനുകളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് എന്‍ട്രി ഉണ്ടായിരുന്നു. വാശിയേറിയ പോരാട്ടമാണ് ഒട്ടുമിക്ക ഇനങ്ങളിലും അരങ്ങേറിയത്. ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ പങ്കെടുത്തവരില്‍ 13  അസോസിയേഷനുകള്‍ക്കും ഏതെങ്കിലും ഒരു സമ്മാനമെങ്കിലും നേടുവാന്‍ കഴിഞ്ഞു. എല്ലാ വിജയികളും കൂടി ആകെ സ്‌കോര്‍ ചെയ്തിരിക്കുന്നത് 419  പോയിന്റാണ്. വിജയം നേടിയ അസോസിയേഷനുകള്‍ക്ക് പ്രത്യേക മേല്‍കൈ അവകാശപ്പെടാനാവാത്ത വിധമാണ് പോയിന്റ് നില നില്‍ക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എല്ലാ ഇനങ്ങളിലും തന്നെ നടന്നത്.

യുക്മ അംഗത്വം നേടിയതിനു ശേഷം ആദ്യമായാണ് കലാമേളയില്‍ മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് 122 പോയിന്റുമായി റീജിയണല്‍ ചാമ്പ്യന്മാരാകുന്നത്. റീജിയണല്‍ കഴിഞ്ഞ കലാമേളയില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന കെ.സി.ഡബ്ല്യു.എ ക്രോയിഡോണ്‍ 112 പോയിന്റുമായി രണ്ടാം സ്ഥാനമായെങ്കിലും കലാതിലകപ്പട്ടം ഉള്‍പ്പെടെ നേടി തങ്ങളുടെ കരുത്ത് തെളിയിച്ചു. മിസ്മാ ബര്‍ജസ്ഹില്‍ 54 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. സീമ ഈസ്റ്റ്‌ബോണ്‍ 49 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.

ഡി.കെ.സി ഡോര്‍സെറ്റ് 36 പോയിന്റ്, ആതിഥേയരായ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ 19 പോയിന്റ്, നവാഗതരായ എഫ്എംഎ ഹാംപ്‌ഷെയര്‍ 15 പോയിന്റ്, റിഥം ഹോര്‍ഷം 15 പോയിന്റ്. സംഗീത ഓഫ് യുകെ 8 പോയിന്റ്. സഹൃദയ ടണ്‍ബ്രിഡ്ജ് 6 പോയിന്റ്, സ്ലോ മലയാളീസ് 6 പോയിന്റ്, മൈഡ്‌സ്റ്റോണ്‍ മലയാളീ അസോസിയേഷന്‍ 5 പോയിന്റ്, വോക്കിങ് മലയാളീ അസോസിയേഷന്‍ 2 പോയിന്റ് എന്നിവരും സാന്നിധ്യമറിയിച്ചു. എന്‍ട്രി ഉണ്ടായിരുന്ന 15  അസോസിയേഷനുകളില്‍ 13 പോയിന്റ് നേടിയത് മത്സരങ്ങളില്‍ സൗത്ത് ഈസ്റ്റ് റീജിയണില്‍ ഏകപക്ഷീയമായി ഏതെങ്കിലും ഒരു അസോസിയേഷന് വിജയിക്കാനാവില്ലെന്ന് തെളിയിച്ചു.

വിവിധ കാറ്റഗറികളില്‍ വിജയികളായവര്‍
കിഡ്‌സ്: ഹെലേന ജെയിംസ് ഡികെസി ഡോര്‍സെറ്റ്
സബ് ജൂനിയേഴ്‌സ്: നീമ സജി (എം. എ പോര്‍ട്ട്‌സ്മൗത്ത്)
ജൂനിയേഴ്‌സ്: കാമറൂണ്‍ ജോസഫ്, (റിഥം ഹോര്‍ഷം)
സീനിയേഴ്‌സ്: ബിജി സിബി  (മിസ്മാ ബര്‍ജസ്ഹില്‍)

വൈകുന്നേരം നടന്ന സാംസ്‌ക്കാരിക സമ്മേളനവും സമ്മാനദാനവും യുക്മ മുന്‍ ദേശീയ ട്രെഷറര്‍ ഷാജി തോമസ് ഉദ്ഘാടനം ചെയ്തു. മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, യുക്മ ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ യുക്മ സാംസ്‌ക്കാരിക വേദി കണ്‍വീനര്‍മാരായ ജേക്കബ് കോയിപ്പള്ളി, മാത്യു ഡൊമെനിക് എന്നിവര്‍ വിശിഷ്ടാതിഥിയായിരുന്നു. അസോസിയേഷന്‍ ഭാരവാഹികളായ ഡോ. അജയ് മേനോന്‍, ഡെന്നിസ് വറീത്, ജോഷി ജേക്കബ്, മാക്‌സി അഗസ്റ്റിന്‍, സജി, സൈമി ജോര്‍ജ്, ആരോമല്‍, ഷിറാസ്, എന്നിവര്‍ ചേര്‍ന്ന് പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category