1 GBP = 95.20 INR                       

BREAKING NEWS

ബാലഭാസ്‌കര്‍ അനുസ്മരണവും കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ ദൃശ്യവിരുന്നും; ബ്രിസ്‌കയുടെ 'വിന്റര്‍ ഗാതറിങ്ങും ചാരിറ്റി ഈവനിംഗും' ഡിസംബര്‍ ഒന്നിന് നടക്കും

Britishmalayali
മാനുവല്‍ മാത്യു

ബ്രിസ്റ്റോള്‍: ബിസ്റ്റോള്‍ മലയാളി കൂട്ടായ്മയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്‍ (ബ്രിസ്‌ക) നടത്തുന്ന വിന്റര്‍ ഗാതറിംഗ് ഡിസംബര്‍ ഒന്നിന് ശനിയാഴ്ച സൗത്ത് മേഡ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. വൈകുന്നേരം നാലു മണിക്ക് വാര്‍ഷിക പൊതുയോഗത്തോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമാവുന്നത്. പ്രസിഡന്റ് മാനുവല്‍ മാത്യു അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ട്രഷറര്‍ ബിജു എബ്രഹാം വരവ് ചെലവ് കണക്കുകള്‍ പൊതുയോഗത്തെ ധരിപ്പിക്കും.

പൊതുയോഗത്തിനു ശേഷം വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയാവും ചാരിറ്റി ഈവനിംഗിനു നിറമേകുന്നത്. ബ്രിസ്റ്റോളിലും വെളിയിലുമുള്ള വിവിധ കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. ആര്‍ട്സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അനശ്വര വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അനുസ്മരണവും അന്നേ ദിവസമുണ്ടാവും. പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം മിതമായ നിരക്കില്‍ വിവിധ തരം ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് ഒരു ശൈത്യകാല ദിനം ആനന്ദകരമാക്കാനും അതോടൊപ്പം പ്രളയാനന്തര കേരളത്തിന് ഒരു കൈത്താങ്ങേകുവാനുമാണ് ചാരിറ്റി ഈവനിംഗ് ലക്ഷ്യമിടുന്നത്.

പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കൊപ്പം വൈസ് പ്രസിഡന്റ് ബിജു പാപ്പാറില്‍, പിആര്‍ഒ ജഗ്ഗി ജോസഫ്, സ്പോര്‍ട്സ് സെക്രട്ടറി സുബിന്‍ സിറിയക്, വെല്‍ഫെയര്‍ ഓഫീസര്‍ ജോജി മാത്യു, അപ്പു മണലിത്തറ, റെജി തോമസ്, എല്‍ദോ വര്‍ഗീസ്, ജിനേഷ് ബേബി, ജെറിന്‍ മാത്യു ചക്കാലപ്പടവില്‍, ജസ്റ്റിന്‍ മഞ്ഞളി, ആര്‍ട്സ് സെക്രട്ടറി സന്ദീപ് കുമാര്‍, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി ശ്രീനിവാസ് മാധവന്‍, ജോയിന്റ് ട്രഷറര്‍ ബിനു എബ്രഹാം, റോയ് കെ. ഔസേപ്പ്, ജോഷി പോള്‍ കൊളങ്ങാന്‍, ജോണ്‍സന്‍ തോമസ് എന്നിവരടങ്ങുന്ന ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category