1 GBP = 94.00 INR                       

BREAKING NEWS

പ്രവാസികള്‍ അയക്കുന്ന കാശുകൊണ്ട് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്തുമ്പോഴും എന്നെങ്കിലും ഏതെങ്കിലും എംബസി എന്തിനെങ്കിലും പ്രവാസിക്ക് എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ? ഒരു കാരണവും ഇല്ലാതെ 300 പ്രവാസി സംഘടനകളുടെ അംഗീകാരം റദ്ദ് ചെയ്ത കുവൈറ്റ് എംബസിയുടെ ലക്ഷ്യം എന്താണ്? രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ പണി കിട്ടുമെന്നറിഞ്ഞ് എന്തിനാണ് എംബസി ഇങ്ങനെ പെരുമാറുന്നത്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന മൂന്നൂറോളം ഇന്ത്യന്‍ സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ഇന്ത്യന്‍ എംബസിയുടെ നടപടിയില്‍ പ്രതിഷേധം ശക്തം. വര്‍ഷങ്ങളായി കുവൈത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘടനകളുടെ രജിസ്‌ട്രേഷന്‍ കാരണംകൂടാതെയാണ് എംബസി ഒഴിവാക്കിയിരിക്കുന്നത്. പ്രവാസികള്‍ക്ക് ഏറെ താങ്ങും തണലുമായ സംഘടനകള്‍ക്കാണ് രജിസ്ട്രേഷന്‍ നഷ്ടമാകുന്നത്. ഇത് മൂലം വലയരുന്നത് പ്രവാസികളാണ്. പ്രവാസികളുടെ പണം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കരുത്തും പ്രവാസികളുടെ പണമാണ്. ഇതെല്ലാം അറിയാമായിരുന്നിട്ടും പ്രവാസികളെ കഷ്ടതയിലാക്കുന്ന തരത്തിലാണ് കുവൈറ്റ് എംബസിയുടെ ഇടപെടല്‍.

രജിസ്ട്രേഷന്‍ റദ്ദ് ചെയ്ത സംഘടനകള്‍ക്കെല്ലാം മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റുകളുണ്ട്. ഇന്ത്യന്‍ എംബസികളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനകളുടെ പേരുകള്‍ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കംചെയ്തിരിക്കുകയാണ്. ഇങ്ങനെ പേരുകള്‍ നീക്കിയതിന് കാരണങ്ങളൊന്നും എംബസി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടില്ല. ഇതു മൂലം ഈ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതി വരും. കുവൈറ്റില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോലും നാട്ടിലെത്തിക്കാന്‍ ഈ സംഘടനകളാണ് പ്രവാസികള്‍ക്ക് താങ്ങും തണലുമാകുന്നത്. ഇവിടെയെല്ലാം എംബസി നോക്കു കുത്തിയാകാറാണ് പതിവ്. പല സേവനത്തിനും കൈക്കൂലിയും കൊടുക്കണം.

ഇങ്ങനെ കൈക്കൂലി വാങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സംഘടനകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കലെന്ന ആക്ഷേപം സജീവമാണ്. പേരുകള്‍ നീക്കിയതെന്തുകൊണ്ടെന്ന് രേഖാമൂലം ചോദിച്ചെങ്കിലും എംബസി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയിട്ടില്ലെന്ന് ഫിറ കണ്‍വീനര്‍ ബാബു ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി ഡാര്‍വിന്‍ പിറവം എന്നിവര്‍ പറയുന്നു. വീണ്ടും രജിസ്റ്റര്‍ചെയ്യാനും അനുമതി നല്‍കുന്നില്ല. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് വിവധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എംബസി തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ കൂട്ടായ്മയായ 'ഫിറ'യുടെ ഭാരവാഹികള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, എംപി.മാരായ ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.

വര്‍ഷങ്ങളായി കുവൈത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘടനകളുടെ രജിസ്‌ട്രേഷന്‍ കാരണം കൂടാതെയാണ് എംബസി ഒഴിവാക്കിയിരിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. രജിസ്ട്രേഷന്‍ ഇല്ലാതെ കുവൈറ്റില്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് കുറ്റകരമാണ്. അതുകൊണ്ട് തന്നെ രജിസ്ട്രേഷന്‍ ഇല്ലാതെ ആര്‍ക്കും ഒരു സഹായവും ചെയ്യാന്‍ സംഘടനകള്‍ക്ക് ആകില്ല. ഇത്തരത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ സഹായിക്കുന്ന സംഘടനകളെ ഇല്ലാതാക്കാനാണ് എംബസി ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വരെ കമ്മീഷന്‍ വാങ്ങുന്ന ഉദ്യോഗസ്ഥ ലോബിയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

നേരത്തെ കുവൈറ്റില്‍ സംഘടനകളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച് ഇന്ത്യന്‍ എംബസി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. സംഘടനകള്‍ കുവൈത്ത് തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിക്ക് നിയമപരമായി യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും എംബസി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം പ്രാദേശിക, ജില്ലാ, അലുംനി അസോസിയേഷനുകള്‍ക്ക് എംബസി രജിസ്ട്രേഷന്‍ അനുവദിക്കില്ല. എംബസി രജിസ്ട്രേഷനുവേണ്ടി അപേക്ഷിക്കുന്ന സംഘടനകള്‍ ചുരുങ്ങിയത് രണ്ടുവര്‍ഷം പ്രവര്‍ത്തിക്കുന്നവരും മറ്റു സംഘടനകളില്‍ അംഗമല്ലാത്ത 500 അംഗങ്ങള്‍ ഉള്ളതുമായിരിക്കണം. ഫണ്ട് പിരിവ് പോലുള്ള നിയമ വിരുദ്ധ പ്രവരത്തനങ്ങള്‍ നടത്തുന്നതില്‍ എംബസിക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.

സംഘടനകളുടെ റെജിസ്ട്രേഷന്‍ അവരുടെ സാന്നിധ്യത്തിനുള്ള അനുമതി മാത്രമാണെന്നും പ്രവര്‍ത്തനങ്ങളില്‍ എംബസിക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, നഴ്‌സുമാര്‍, എഞ്ചിനീയര്‍മാര്‍, ബിസിനസുകാര്‍ മുതലായ പ്രൊഫഷനുകളില്‍ കേന്ദ്രീകൃത സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ നിബന്ധനകളില്‍ ചില ഇളവുകള്‍ നല്‍കുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. മൂന്നു വര്‍ഷത്തേക്കായിരിക്കും രജിസ്ട്രേഷന്‍ കാലാവധി. ഈ കാലയളവില്‍ സംഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്താനും ആവശ്യമെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കാനും എംബസിക്ക് അധികാരമുണ്ടായിരിക്കും.

ഇതിന് ശേഷം എംബസി പുതുക്കി നിശ്ചയിച്ച പട്ടികയില്‍ നിന്നാണ് നിരവധി പ്രമുഖ മലയാളി സംഘടനകള്‍ പുറത്താവുകയും പല കടലാസു സംഘടനകളും നിലനില്‍ക്കുകയും ചെയ്തത്. ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള മാര്‍ഗ്ഗമാണെന്നാണ് വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category