1 GBP = 90.60 INR                       

BREAKING NEWS

യുകെ മലയാളികള്‍ ബാങ്കില്‍ പണം സമ്പാദിച്ചു കൂട്ടണോ? വാര്‍ധക്യത്തില്‍ വീട് പോലും സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമോ? വില്‍ എഴുതിയത് തുണയാകില്ലേ? സെക്ഷന്‍ 47 എങ്ങനെയാണ് കുഞ്ഞുങ്ങളുടെ സംരക്ഷണ കാര്യത്തില്‍ പാരയായി മാറുന്നത്? പോസിറ്റീവ് പാരന്റിംഗ് ചര്‍ച്ചയില്‍ മലയാളികള്‍ അറിയാന്‍ ശ്രമിച്ചത്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രാവും പകലും പണിയെടുത്തു സ്വന്തമാക്കിയ വീട് ഒടുവില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമോ? ശരാശരി യുകെ മലയാളികള്‍ ഈ വിധം ചിന്തിക്കാന്‍ സമയമായിട്ടില്ല. കാരണം യുകെയിലെ രണ്ടാം മലയാളി കുടിയേറ്റം ബാല്യം പിന്നിട്ടു കൗമാരദശയിലൂടെ കടക്കുകയാണ്. അതായതു കുടിയേറ്റത്തിന്റെ രണ്ടാം പതിറ്റാണ്ടിലൂടെ ചുവട് വയ്ക്കുന്ന യുകെ മലയാളി സമൂഹം വാര്‍ധക്യ കാല ചിന്തയിലേക്കോ എന്തിനു റിട്ടയര്‍മെന്റ് ജീവിതത്തെ കുറിച്ചോ ചിന്തിക്കാന്‍ പോലും തയ്യാറല്ല.


കാരണം ബ്രിട്ടന്‍ എന്ന രാജ്യത്തിന്റെ വെല്‍ഫെയര്‍ സിസ്റ്റം തന്നോടൊപ്പം ഉണ്ടെന്ന ചിന്തയില്‍ അനാവശ്യ വേവലാതികള്‍ക്കു കാരണമില്ലെന്ന ചിന്തയാണ് ഇതിനു അടിസ്ഥാനം. എന്നാല്‍ ആരോഗ്യത്തോടെ ജീവിക്കുന്ന കാലത്തു വേണ്ടവിധം ചിന്തിച്ചില്ലെങ്കില്‍ ഒരു പക്ഷെ വെല്‍ഫെയര്‍ സിസ്റ്റത്തിന്റെ മറ്റൊരു മുഖം മലയാളി സമൂഹം കാണേണ്ടി വരും എന്നാണ് കവന്‍ട്രി കേരള സ്‌കൂള്‍ നടത്തിയ പോസിറ്റീവ് പാരന്റിംഗിന്റെ രണ്ടാം സെക്ഷനില്‍ നനീട്ടന്‍ ജോര്‍ജ് എലിയട്ട് ഹോസ്പിറ്റല്‍ അഡള്‍റ്റ് സോഷ്യല്‍ കെയര്‍ ടീം അംഗം ജോബി തോമസ് വ്യക്തമാക്കുന്നത്.

സാധാരണ ഗതിയില്‍ പേടിക്കാന്‍ ഒന്നും ഇല്ലെങ്കിലും വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അതിനുള്ള ബാധ്യത കൂടി സംരക്ഷണം ആവശ്യമുള്ളവര്‍ വഹിക്കേണ്ടി വരും. ബാങ്കിലുള്ള പണം 23500 പൗണ്ട് വരെ മാത്രമേ ഈ സംരക്ഷണ പരിധിയില്‍ നിന്ന് ആര്‍ക്കും സ്വന്തം ആവശ്യത്തിനായി ചിലവിടാന്‍ ആകൂ. അവശേഷിക്കുന്ന പണം സംരക്ഷണം ആവശ്യമുള്ള ആള്‍ക്ക് വേണ്ടി സോഷ്യല്‍ കെയര്‍ സിസ്റ്റം ഉപയോഗിക്കും.

പ്രതിമാസം 500 പൗണ്ട് വ്യക്തിയുടെ സംരക്ഷണയ്ക്കായി സോഷ്യല്‍ കെയര്‍ ചിലവിടുന്നുണ്ടെങ്കില്‍ ആ പണം വ്യക്തിയില്‍ നിന്നും ഏറ്റെടുക്കും. കൂടുതല്‍ പണം വാര്‍ധക്യ കാലത്തു സൂക്ഷിക്കുന്നവര്‍ ആ പണം തന്റെ സംരക്ഷണത്തിന് വേണ്ടി ഉപയോഗപ്പെടുത്തണം എന്ന സര്‍ക്കാര്‍ നയമാണ് ഇവിടെ തിരിച്ചടിയാകുന്നത്. എന്നാല്‍ ഈ പണം കയ്യില്‍ ഇല്ലാത്തവരുടെ കാര്യം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും. ഇവിടെ സംരക്ഷണം സംബന്ധിച്ച തിരഞ്ഞെടുപ്പുകള്‍ക്ക് സര്‍ക്കാര്‍ തന്നെ ആയിരിക്കും.

കഷ്ടപ്പെട്ടു സ്വന്തമാക്കിയ വീടും സര്‍ക്കാര്‍ ഏറ്റെടുക്കുമോ? ചികിത്സക്കും സംരക്ഷണത്തിനും ആവശ്യമായ പണം ബാങ്കില്‍ കരുതാത്തവരുടെ കാര്യത്തില്‍ സോഷ്യല്‍ കെയര്‍ സ്വീകരിക്കുന്ന അടുത്ത നടപടി വീടിലേക്ക് ചിലവാക്കുന്ന തുക കൂട്ടിച്ചേര്‍ക്കുക എന്നതാണ്. അതായതു ഒരാള്‍ക്ക് വേണ്ടി സര്‍ക്കാര്‍ അര ലക്ഷം പൗണ്ട് ചിലവാക്കിയാല്‍ വീട് വിറ്റു അത് ഈടാക്കാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍ ഭാര്യയോ മക്കളോ വീട്ടില്‍ താമസം ഉണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കുകയില്ല.

എന്നാല്‍ ഭാര്യയോ ഭര്‍ത്താവോ ഒരാള്‍  മരിക്കുകയും, മക്കള്‍ ആ വീട്ടില്‍ താമസം ഇല്ലാതാകുകയും ചെയ്താല്‍ സംഗതി നേരെ പ്രതികൂലമായി മാറും. ജീവിതകാലത്തു എഴുതി വച്ച വില്‍പത്രം പോലും രക്ഷക്കെത്തില്ല. വില്‍പത്രം സാധുവാകുന്നത് മരണ ശേഷം മാത്രമാണ്. എന്നാല്‍ സര്‍ക്കാര്‍ സംരക്ഷണം ഒരുക്കിയത് ജീവിതകാലത്തു ആയതിനാല്‍ അതിനു വേണ്ടി ചിലവാക്കിയ പണം തിരിച്ചു പിടിക്കാന്‍ വില്‍ എഴുതിയവരുടെ കാര്യത്തിലും സര്‍ക്കാരിന് സാധിക്കും.

കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ വീഴ്ച പറ്റുന്നവര്‍ക്കു വില്ലനായി മാറുന്നത് ചൈല്‍ഡ് കെയര്‍ നിയമത്തിലെ സെക്ഷന്‍ 47 ആണെന്നു ഇത് സംബന്ധിച്ച സെക്ഷനില്‍ ഷിന്‍സണ്‍ മാത്യു ചൂണ്ടിക്കാട്ടി. പരാതികള്‍ ഉണ്ടാകുന്ന പക്ഷം അടിയന്തിര പ്രാധാന്യത്തോടെയാണ് നടപടികള്‍ സ്വീകരിക്കപ്പെടുക. ആദ്യ 24 മണിക്കൂറില്‍ തന്നെ പ്രാഥമിക അന്വേഷണം നടന്നു കഴിഞ്ഞിരിക്കും.

അടുത്ത 72 മണിക്കൂറിനുള്ളില്‍ വിവിധ രംഗത്തെ വിദഗ്ധരെ ഉപയോഗപ്പെടുത്തി സ്ട്രാറ്റജിക് മീറ്റിങ്ങും നടത്തും. ഈ ഘട്ടത്തില്‍ കുട്ടിയുടെ ഡോക്ടര്‍, അധ്യാപകര്‍, ഹെല്‍ത്ത് നഴ്‌സ്, ഡെന്റിസ്റ്റ്, ഒപ്ടിഷ്യന്‍ തുടങ്ങി ലഭ്യമായ സകല കേന്ദ്രങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നിര്‍ഭാഗ്യവശാല്‍ പരാതിക്കു കാരണക്കാരായ മാറുന്ന മാതാപിതാക്കള്‍ക്ക് ഡിഫന്‍സീവ് ആയി ഒന്നും ചെയ്യാനില്ല എന്നതാണ് വസ്തുത. ആകെ ചെയ്യാനുള്ളത് പരാതിയെ തുടര്‍ന്ന് എങ്ങനെ ചോദ്യം ചെയ്യല്‍ നേരിടണമെന്ന് ഈ രംഗത്തെ വിദഗ്ധരോട് അഭിപ്രായം ചോദിക്കാമെന്ന് മാത്രം.

ചില സാഹചര്യങ്ങളില്‍ കുട്ടികളുടെ സ്വഭാവ വ്യാത്യാസം പോലും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടാല്‍ പരാതികള്‍ സ്വാഭാവികമായും സംഭവിക്കും. ഇത്തരം സാഹചര്യങ്ങളാണ് കുട്ടികള്‍ അലക്ഷ്യമായി വസ്ത്രധാരണം ചെയ്തു സ്‌കൂളില്‍ എത്തുന്നതും, അധ്യാപകര്‍ മനപ്പൂര്‍വം പേപ്പറും പുസ്തകവും ഒക്കെ കുട്ടികളുടെ മുഖത്തിന് നേരെ നീട്ടി അവരുടെ പ്രതികരണത്തില്‍ നിന്നും ഭയം മനസ്സിലാകുന്നതുമെല്ലാം. കുട്ടി അകാരണമായി എന്തിനെയോ ഭയപ്പെടുന്നു എങ്കില്‍ മാനസിക, ശാരീരിക പീഡനം സംഭവിക്കുന്നു എന്ന നിഗമനമാണ് പിന്നീട് ഉണ്ടാകൂ.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും പതിവായി ഏറ്റവും വൈകി സ്‌കൂളില്‍ നിന്ന് വീട്ടിലേക്കു മടങ്ങാന്‍ ഉള്ള മനോനില പ്രകടിപ്പിച്ചാലും അധ്യാപകരുടെയും മറ്റും ശ്രദ്ധയില്‍ ഇതുണ്ടാകും. അതിനാല്‍ കഴിവതും പരാതികള്‍ ഉണ്ടായാല്‍ പോലും കുട്ടിയുടെ ജീവിത സാഹചര്യങ്ങളില്‍ മാതാപിതാക്കളുടെ വെറും അശ്രദ്ധ മൂലം പരാതികള്‍ക്ക് ബലം നല്‍കും വിധം അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കരുതെന്നാണ് ഷിന്‍സണ്‍ വ്യക്തമാക്കുന്നത്.

പോസിറ്റീവ് പാരന്റിംഗിന്റെ തുടര്‍ സെക്ഷനുകള്‍ ആവശ്യമാണെന്ന് ഇന്നലെ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് നിരവധി ആളുകളാണ് ആവശ്യപ്പെടുന്നത്. ഇതേ തുടര്‍ന്ന് കവന്‍ട്രി കേരള സ്‌കൂള്‍ തന്നെ വിപുലമായ ഒരു സെക്ഷന്‍ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മലയാള പഠനത്തിനൊപ്പം വ്യക്തി വികാസവും സ്വഭാവ രൂപീകരണവും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന കവന്‍ട്രി കേരള സ്‌കൂളില്‍ നിലവില്‍ 80 ഓളം വിദ്യാര്‍ത്ഥികളും 16 അധ്യാപകരുമാണ് സേവനം ചെയ്യുന്നത്. തികച്ചും സൗജന്യ സേവനം ചെയ്യുന്ന അധ്യാപക നിരയുടെ ആത്മാര്‍ത്ഥതയിലാണ് സ്‌കൂള്‍ രണ്ടാം വര്‍ഷത്തിലേക്കു കടന്നിരിക്കുന്നതെന്നു  ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category