1 GBP = 95.70 INR                       

BREAKING NEWS

ഗൂഗിള്‍ പ്ലസ് വേണ്ടെന്നുവെച്ചത് വിവരങ്ങള്‍ ചോര്‍ന്നപ്പോള്‍; കോടികളുടെ നഷ്ടപരിഹാരം പേടിച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് വേണ്ടെന്നുവച്ച് ഗൂഗിള്‍; മറച്ചുവെച്ച വിവരങ്ങള്‍ പുറത്തായതോടെ ഗൂഗിളും വിവാദത്തില്‍

Britishmalayali
kz´wteJI³

കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഗൂഗിള്‍പ്ലസ് എന്തിനാണ് പെട്ടെന്നുതന്നെ ഗൂഗിള്‍ നിര്‍ത്തിയതെന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ഫെയ്‌സ്ബുക്കിനും മറ്റും കിട്ടിയ സ്വീകാര്യത ലഭിക്കാത്തതിനെ തുടര്‍ന്നെന്നായിരുന്നു ഇതിനുണ്ടായ വിലയിരുത്തല്‍. എന്നാല്‍, അത്രയ്ക്ക് നിസ്സാരമായിരുന്നില്ല കാര്യമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ തുടങ്ങിയ ഗൂഗിള്‍ പ്ലസ്സില്‍നിന്ന് വിവരങ്ങള്‍ വ്യാപകമായി ചോര്‍ന്നതോടെയാണ് ഗൂഗിള്‍ ഇത് അടച്ചുപൂട്ടിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

2015-നും 2018 മാര്‍ച്ചിനുമിടയ്ക്ക് ഗൂഗിള്‍ പ്ലസ് ഉപയോഗിച്ച ആയിരക്കണക്കിനാളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. എന്നാല്‍, ഇക്കാര്യം വെളിപ്പെടുത്താന്‍ ഗൂഗിള്‍ തയ്യാറായില്ല. അടുത്തിടെയുണ്ടായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഫെയ്‌സ്ബുക്കിനെ ഉലച്ചതുപോലെ അന്വേഷണവും നിയന്ത്രണങ്ങളും വരുമെന്ന ആശങ്കയിലാണ് വിവരം പുറത്തുവിടേണ്ടെന്ന തീരുമാനത്തില്‍ ഗൂഗിള്‍ എത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാല്‍, ഈ വിവരം ചോര്‍ന്നതിന് പിന്നാലെ, ഗൂഗിള്‍ പ്ലസ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഏഴുവര്‍ഷം മുമ്പാണ് ഗൂഗിള്‍പ്ലസ് ആരംഭിക്കുന്നത്. മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെയത്ര ജനപ്രീതി നേടാന്‍ ഇതിന് സാധിച്ചിരുന്നില്ല. ഏതായാലും അടച്ചുപൂട്ടലിന്റെ ഭാഗമായി ജിമെയിലും മറ്റ് ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. പ്ലസ്സിനു സംഭവിച്ച വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്നാണ് അവരുടെ വാദം. സുരക്ഷാ വിഴ്ചയെത്തുടര്‍ന്ന് 4,96,951 ഉപഭോക്താക്കളുടെ പേരുകള്‍, ഇമെയില്‍ വിലാസം, ജനനത്തീയതി, പ്രൊഫൈല്‍ ചിത്രങ്ങള്‍, തൊഴില്‍, താമസസ്ഥലം തുടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്.

ഇക്കൊല്ലമാദ്യം നടത്തിയ പ്രോജക്ട് സ്‌ട്രോബ് എന്ന ഇന്റേണല്‍ ഓഡിറ്റിലാണ് പ്ലസ്സിലെ സുരക്ഷാവീഴ്ച ഗൂഗിള്‍ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിക്കാതിരുന്ന പ്ലസ്സിന് ഇത്തരമൊരു ഭീഷണികൂടിയുണ്ടെന്ന തിരിച്ചറിവില്‍, അതിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് ബെന്‍ സ്മിത്ത് പറഞ്ഞു. പ്ലസ്സിനുണ്ടായ സുരക്ഷാവീഴ്ചയുടെ വിവരം പുറത്തായതോടെ, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫാബെറ്റിന്റെ ഓഹരികളില്‍ 2.2 ശതമാനം ഇടിവുണ്ടായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category