1 GBP = 90.00 INR                       

BREAKING NEWS

സൂപ്പര്‍ സെല്‍ഫി... ഉത്തരം പറയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്... വയര്‍ലെസ് ചാര്‍ജര്‍... കണ്ണു ചിമ്മാത്ത സുന്ദരമായ ക്യാമറ... ഐഫോണില്‍ ഉള്ളതിനേക്കാള്‍ ഏറെ സൗകര്യങ്ങള്‍... വിലയാകട്ടെ പകുതിയില്‍ താഴെയും; ഗൂഗിളിന്റെ പുതിയ പിക്സല്‍ -3 സ്മാര്‍ട്ട്ഫോണ്‍ ചരിത്രം സൃഷ്ടിക്കുമോ? ടെക്കികള്‍ക്കേറ്റവും പ്രിയം ഇപ്പോള്‍ ഈ ഫോണ്‍ ചര്‍ച്ച

Britishmalayali
kz´wteJI³

ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഇവന്റില്‍ വച്ച് ഗൂഗിള്‍ തങ്ങളുടെ പുതിയ  ഫോണുകളായ പിക്സല്‍ 3, പിക്സല്‍ 3 എക്സ് എല്‍ എന്നിവ പുറത്തിറക്കി. ഏറെ സവിശേഷതകള്‍ ഉള്ള ഫോണാണിത്. സൂപ്പര്‍ സെല്‍ഫി, ഉത്തരം പറയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വയര്‍ലെസ് ചാര്‍ജര്‍, കണ്ണു ചിമ്മാതെ സുന്ദരമായ ക്യാമറ, തുടങ്ങിയ പ്രത്യേകതകള്‍ ഉള്ള സ്മാര്‍ട്ട്ഫോണാണിത്. ചുരുക്കിപ്പറഞ്ഞാല്‍ ഐഫോണിനുള്ളിനേക്കാള്‍ ഏറെ സൗകര്യങ്ങളുള്ള ഫോണാണിത്. എന്നാല്‍ വിലയാകട്ടെ ഐഫോണിനേക്കാള്‍ പകുതിയില്‍ താഴെയുമാണ്.  ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഗൂഗിളിന്റെ പുതിയ പിക്സല്‍ 3 ഫോണ്‍ ചരിത്രം സൃഷ്ടിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ടെക്കികള്‍ക്കേറ്റവും പ്രിയം ഈ ഫോണ്‍ ചര്‍ച്ചയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഗൂഗിളിന്റെ ഈ പുതിയ ഫോണിന്റെ വില 739 പൗണ്ടാണ്. ആപ്പിള്‍, സാംസങ്, ആമസോണ്‍ എന്നിവയ്ക്കെതിരെ പോരാടാന്‍ പര്യാപ്തമായ തോതിലാണ് പുതിയ ഫോണ്‍ ഗൂഗിള്‍ പുറത്തിറക്കിയത്. ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ കാളുകള്‍ക്ക് സ്വയം ഉത്തരം നല്‍കാന്‍ ഈ ഫോണിന് സാധിക്കും. യൂസര്‍ തിരക്കിലാണെങ്കില്‍  മെസേജ് സ്വയം ട്രാന്‍സ്‌ക്രൈബ് ചെയ്യാനും ഈ ഫോണിന് കഴിവുണ്ട്. വൈഡ് ആംഗിളിലുള്ള സൂപ്പര്‍ സെല്‍ഫി ലെന്‍സുകളിലൂടെ സെല്‍ഫികള്‍ക്ക് ഇതുവരെയില്ലാത്ത ഗുണമേന്മ ഈ ഫോണിന് പ്രദാനം ചെയ്യാനാവുന്നു.

ഇക്കഴിഞ്ഞ ദിവസം നടന്ന ഇവന്റില്‍ വച്ച് ഗൂഗിള്‍ ഈ ഫോണിന് പുറമെ 549 പൗണ്ട് വിലയുള്ള പുതിയ പിക്സല്‍ സ്ലേറ്റ് എന്നറിയപ്പെടുന്ന ടാബ്ലറ്റ്,  ഹോം ഹബ് എന്ന പേരിലുള്ള സ്മാര്‍ട്ട് സ്പീക്കര്‍ വിത്ത് സ്‌ക്രീനും പുറത്തിറക്കിയിട്ടുണ്ട്. 139 പൗണ്ടാണ് ഹോം ഹബിന്റെ വില. ഈ പുതിയ ഡിവൈസുകളെല്ലാം യുഎസില്‍ ഇന്നലെ മുതല്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ തിങ്കളാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. പ്രീ ഓര്‍ഡര്‍ ഷിപ്പിംഗ് ഒക്ടോബര്‍ 17നാണ് ആരംഭിക്കുന്നത്.  മറ്റിടങ്ങളിലുള്ളവര്‍ക്ക് ഈ ഫോണിനായി നവംബര്‍ ഒന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാനാവും.

പിക്സല്‍ 3 എക്സ്എലിന്റെ സ്‌ക്രീന്‍ മുകളിലത്തെ കോര്‍ണറുകളിലേക്ക് എക്സ്റ്റന്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ ഒരു എഡ്ജ് -ടു-എഡ്ജ് അനുഭവം പ്രദാനം ചെയ്യപ്പെടുന്നു. ഇതിന്റെ ക്യാമറയില്‍ ഒരു പുതിയ സൂപ്പര്‍ റെസ് സൂം ഫീച്ചറുണ്ട്. ഇതിലൂടെ മികച്ച ഫോട്ടോകളെടുക്കാന്‍ സാധിക്കുന്നു. ഫോട്ടോയെടുക്കുമ്പോള്‍ ആളുകള്‍ കണ്ണ് ചിമ്മുക പോലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അത് ഫോട്ടോയുടെ ഗുണമേന്മയെ ബാധിക്കും. ഇത് ഒഴിവാക്കുന്നതിനുള്ള ഫീച്ചറായ ടോപ് ഷോട്ടും ഇതിലുണ്ട്. കുറഞ്ഞ പ്രകാശത്തില്‍ ഫോട്ടോയെടുക്കാന്‍ സഹായിക്കുന്ന നൈറ്റ് സൈറ്റും ഇതിലുണ്ട്. ഗൂഗിളിന്റെ പിക്സല്‍ വിഷ്വല്‍ കോര്‍ ചിപ്പാണീ ഫീച്ചറുകള്‍ക്ക് പുറകില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ എച്ച്ഡിആര്‍ പ്ലസും ഇതിന് സഹായിക്കുന്നു. ഫോട്ടോ ബേസ്റ്റ് ഫീച്ചറിന് പവറേകുന്നത് ഇതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category