1 GBP = 95.70 INR                       

BREAKING NEWS

ഈ 29ന് തെരേസ മേ സര്‍ക്കാര്‍ നിലംപതിക്കുമോ? ഇന്നലത്തെ വോട്ടിംഗില്‍ നിന്നും വിട്ട് നിന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സഖ്യകക്ഷി ബജറ്റിനെതിരെ വോട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ്; ബ്രക്സിറ്റ് തര്‍ക്കത്തില്‍ ടോറി സര്‍ക്കാര്‍ വീഴുമെന്ന ആശങ്ക ശക്തം

Britishmalayali
kz´wteJI³

ലവിധ വെല്ലുവിളികളിലൂടെ കടന്നു പോകുന്ന തെരേസ മേ സര്‍ക്കാരിനെ വീഴ്ത്തുമെന്ന ഭീഷണി മുഴക്കി നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സഖ്യകക്ഷിയായ ഡിയുപി രംഗത്തെത്തി. ബ്രക്സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി കര്‍ക്കശമായ അതിര്‍ത്തിയുണ്ടാക്കാനുള്ള നീക്കത്തിനെതിരെയാണ് ഡിയുപി സര്‍ക്കാരിനെ വിരട്ടി  മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലത്തെ വോട്ടിംഗില്‍ നിന്നും വിട്ട് നിന്ന ഡിയുപി 29ന് അവതരിപ്പിക്കുന്ന ബജറ്റിനെതിരെ വോട്ട് ചെയ്ത് അന്ന് തന്നെ സര്‍ക്കാരിനെ വീഴ്ത്തുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.

ഇതോടെ തെരേസ സര്‍ക്കാര്‍ അന്ന് നിലം പതിക്കുമോ.. എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഉയരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ബ്രക്സിറ്റ് തര്‍ക്കത്തില്‍ ടോറി സര്‍ക്കാര്‍ വീഴുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. ബ്രസല്‍സുമായുളള കസ്റ്റംസ് യൂണിയനില്‍ തുടരുന്നതിന് തന്റെ കാബിനറ്റിന്റെ പിന്തുണ തെരേസ ഇന്ന് തേടുമെന്നാണ് സൂചന. ഒരു താല്‍ക്കാലിക ഡീലിനെ പിന്തുണക്കാനും അതിലൂടെ യുകെയെ യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് ഏരിയയില്‍ നിലനിര്‍ത്താനും  ഇതിലൂടെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കര്‍ക്കശമായ അതിര്‍ത്തി ഒഴിവാക്കാനുമുള്ള സഹായമാണ് തെരേസ ഇന്ന് മിനിസ്റ്റര്‍മാരോട് അഭ്യര്‍ത്ഥിക്കുക. ഇതിലൂടെ ഒരു പെര്‍മനന്റ് ഡീല്‍ ബ്രസല്‍സ് അംഗീകരിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ സിംഗിള്‍ മാര്‍ക്കറ്റില്‍ നിലനിര്‍ത്തുകയെന്നതും തെരേസ ലക്ഷ്യമിടുന്നുണ്ട്.

ഈ പദ്ധതിയെ മുന്‍ ഫോറിന്‍ സെക്രട്ടറിയും കടുത്ത ബ്രക്സിറ്റ് നേതാവുമായ ബോറിസ് ജോണ്‍സന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇതിലൂടെ യുകെ യൂറോപ്യന്‍ യൂണിയന്റെ സ്ഥിരം കോളനിയായിത്തീരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രാത്രി ലേബര്‍ പാര്‍ട്ടി അഗ്രികല്‍ച്ചര്‍ ബില്ലിന് മേല്‍ കൊണ്ടു വന്ന ഭേദഗതിക്ക് മേലുള്ള വോട്ടിംഗില്‍ നിന്നാണ് ഡിയുപിയിലെ പത്ത് എംപിമാര്‍ വിട്ട് നിന്ന് സര്‍ക്കാരിന് ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. തെരേസ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി അനുസരിച്ച് ബ്രസല്‍സുമായുള്ള ഒരു സ്ഥിരം വ്യാപാരക്കരാറുണ്ടാകുന്നത് വരെ ബ്രിട്ടന്‍ കസ്റ്റംസ് യൂണിയനില്‍ തന്നെ തുടരും.

യുകെയും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടും താരിഫ് രഹിത സോണിന്റെ ഭാഗമാകുമ്പോള്‍ കടുത്ത ഐറിഷ് അതിര്‍ത്തി ഒഴിവാക്കുന്നതിനാണ് തെരേസ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  മെയിന്‍ലാന്‍ഡ് ബ്രിട്ടന്‍  വിട്ട് പോകുമ്പോഴും നോര്‍ത്തേണ്‍ അയര്‍ലണ്ട് സിംഗിള്‍ മാര്‍ക്കറ്റില്‍ നിലകൊള്ളാനിത് ഇടയാക്കും.  ഇതിനെ തുടര്‍ന്ന് ഐറിഷ് കടല്‍ കടന്ന് പോകുന്ന ചരക്ക് കപ്പലുകളും മറ്റും കടുത്ത പരിശോധനക്ക് വിധേയമാകാനിത് ഇടയാക്കും. ഈ അവസ്ഥ ടോറികളും ഡിയുപിയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കുമെന്നുറപ്പാണ്. ബ്രക്സിറ്റിന്റെ പേരില്‍ യുകെയെ പിളര്‍ത്തുന്ന ഏതൊരു നീക്കത്തെയും തന്റെ പാര്‍ട്ടി എതിര്‍ക്കുമെന്നാണ് ഡിയുപി നേതാവ് അര്‍ലെനെ ഫോസ്റ്റര്‍ ഇന്നലെ മുന്നറിയിപ്പേകിയിരിക്കുന്നത്.

ടോറികള്‍ക്ക് ചുരുങ്ങിയ  ഭൂരിപക്ഷമായ 317 എംപിമാരിലെത്താന്‍  ഒമ്പത് പേരുടെ കുറവുണ്ടായതിനെ തുടര്‍ന്നാണ് വെറും പത്ത് എംപിമാരുള്ള ഡിയുപിയെ കൂട്ട് പിടിച്ച് സര്‍ക്കാരുണ്ടാക്കേണ്ടി വന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ പിടിവാശികളെ അംഗീകരിച്ച് കൊണ്ടുള്ള ഒരു മൃദുവായ ബ്രക്സിറ്റിനെ തങ്ങള്‍ പിന്തുണക്കുന്നില്ലെന്നാണ് ഡിയുപി വക്താവ് സാമ്മി വില്‍സന്‍ പ്രതികരിച്ചിരിക്കുന്നത്. ബ്രക്സിറ്റ് ഡീലിന്റ പേരില്‍ മെയിന്‍ലാന്‍ഡ് ബ്രിട്ടനെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിനെയും വെവ്വേറെ കാണുന്നതിനോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നാണ് ഇന്നലെ  ജേക്ക് റീസ് മോഗ് അടക്കമുള്ള മുതിര്‍ന്ന ടോറികളെ കണ്ട ഡിയുപി നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category