1 GBP = 95.70 INR                       

BREAKING NEWS

കൊട്ടാരത്തിലെ കല്യാണം വേണ്ടെന്ന് വച്ച് സ്‌കൂള്‍ പരിപാടിക്ക് പോകാന്‍ കാമില തീരുമാനിച്ചത് എന്തുകൊണ്ട്? ബക്കിംഗ്ഹാം പാലസിലെ അന്തച്ഛിദ്രങ്ങള്‍ പുറത്തേക്ക്

Britishmalayali
kz´wteJI³

ലിസബത്ത് രാജ്ഞിയുടെ പുത്രന്‍ ആന്‍ഡ്ര്യൂ രാജകുമാരന്റെ പുത്രി യൂജിന്‍ രാജകുമാരിയുടെയും ജാക്ക് ബ്രൂക്സ്ബാങ്കിന്റെയും വിവാഹം നാളെ വിന്‍ഡ്സര്‍ കാസിലിലെ സെന്റ്.ജോര്‍ജ് ചാപെലില്‍ വച്ച് അതിഗംഭീരമായ നടക്കാനിരിക്കുകയാണ്. രാജകുടുംബത്തിലെ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ നാളെ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാതെ ചാള്‍സ് രാജകുമാരന്റെ പത്നി കാമില സ്‌കോട്ട്ലന്‍ഡിലെ കാതറീന്‍ പ്രൈമറി സ്‌കൂളിലെ ഒരു പരിപാടിക്കാണ് പോവുകയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.

ഭര്‍ത്താവിന്റെ സഹോദരനായ ആന്‍ഡ്രൂ രാജകുമാരനുമായും അദ്ദേഹത്തിന്റെ പത്നിയുമായും കാമിലക്ക് ദീര്‍ഘകാലമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കാരണമാണ് കാമില അവരുടെ പുത്രി യൂജിന്റെ വിവാഹത്തില്‍ നിന്നും കാരണമുണ്ടാക്കി വിട്ട് നില്‍ക്കുന്നതെന്ന സൂചന ശക്തമാണ്. ഇതോടെ ബക്കിംഗ്ഹാ പാലസിലെ അന്തച്ഛിദ്രങ്ങള്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. സ്‌കോട്ട്ലന്‍ഡിലുള്ള രാജകീയ വസതിയായ ബാല്‍മോറലിന് അടുത്താണ് കാതറീന്‍ പ്രൈമറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. രാജകീയ വസതിയില്‍ നിന്നും വളരെ കാലം മുമ്പ് തന്നെ വിശേഷ അവസരങ്ങളില്‍ ഈ സ്‌കൂളിലേക്ക് കേയ്ക്കും മറ്റും സമ്മാനമായി കൊടുത്തയക്കുന്ന പതിവുമുണ്ട്.

ഈ സ്‌കൂള്‍ സന്ദര്‍ശിക്കാമെന്ന് താന്‍ നേരത്തെ വാക്ക് കൊടുത്തതിനാലാണ് വിവാഹത്തില്‍ പങ്കെടുക്കാതെ ഇവിടുത്തെ പരിപാടിക്ക് പോകുന്നതെന്നാണ് പശ്ചാത്താപം രേഖപ്പെടുത്തി സ്വന്തം കൈപ്പടയില്‍ യൂജിന് എഴുതിയിരിക്കുന്ന കത്തില്‍ കാമില വിശദീകരിച്ചിരിക്കുന്നത്. സ്‌കൂളിലെ പരിപാടിയില്‍ നിന്നും പിന്മാറി വിദ്യാര്‍ത്ഥികളെ വിഷമിപ്പിക്കാനാവില്ലെന്നും കാമില സ്വയം ന്യായീകരിക്കുന്നു. എന്നാല്‍ ആന്‍ഡ്ര്യൂവും പത്നിയുമായി തനിക്കുള്ള സ്വരച്ചേര്‍ച്ച കുറവ് മൂലം അവരെ അഭിമുഖീകരിക്കാന്‍ പ്രയാസമായത് കൊണ്ടാണ് കാമില ഇത്തരത്തില്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞ് മാറിയിരിക്കുന്നതെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്.

വിവാഹത്തില്‍ പങ്കെടുക്കുന്ന ചാള്‍സ്  ലഞ്ചിന് ശേഷം സ്‌കോട്ട്ലന്‍ഡിലേക്ക് മടങ്ങുമെന്നു റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തന്റെ സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരന്‍ വിന്‍ഡ്സര്‍ ഗ്രേറ്റ് പാര്‍ക്കിലെ റോയല്‍ ലോഡ്ജില്‍ നടത്തുന്ന ബ്ലാക്ക് ടൈ ഡിന്നറില്‍ ചാള്‍സ് പങ്കെടുക്കില്ല. ചാള്‍സിന്റെ ആദ്യ ഭാര്യ ഡയാന രാജകുമാരി മരിച്ചതിന് ശേഷം തനിക്ക് രാജകീയ സ്വീകാര്യത ലഭിക്കുന്നതിനായി താനും ചാള്‍സും കിണഞ്ഞ് പരിശ്രമിച്ചപ്പോള്‍ ആന്‍ഡ്ര്യൂ തങ്ങള്‍ക്കൊപ്പം നിന്നില്ലെന്നും അതിന് വേണ്ടി സംസാരിച്ചില്ലെന്നതുമാണ് കാമിലയ്ക്ക് ആന്‍ഡ്ര്യൂവിനോട് വിരോധമുണ്ടാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category