1 GBP = 95.70 INR                       

BREAKING NEWS

കരഞ്ഞ് നിലവിളിച്ച് യാത്രക്കാരന്‍; എന്റെ കുടുംബത്തെ പിരിയാന്‍ വയ്യെന്ന വിലാപം ഏറ്റെടുത്ത് യാത്രക്കാര്‍; യാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സോമാലിയയിലേക്ക് നാട് കടത്താന്‍ വിമാനത്തില്‍ കയറ്റിയ അനധികൃത കുടിയേറ്റക്കാരനെ തിരിച്ചിറക്കാന്‍ നിര്‍ബന്ധിതരായി യുകെ ബോര്‍ഡര്‍ പോലീസ്

Britishmalayali
kz´wteJI³

ക്രിമിനല്‍ എന്ന് ആരോപിച്ച് ഹോം ഓഫീസ് ഹീത്രുവില്‍ നിന്നുള്ള വിമാനത്തില്‍ സോമാലിയയിലേക്ക് നാടു കടത്താന്‍ ഒരുങ്ങിയ സോമാലിയക്കാരനെ മറ്റു വിമാനയാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ യുകെ ബോര്‍ഡര്‍ പോലീസ് നിര്‍ബന്ധിതരായി. യുകെയിലുള്ള തന്റെ കുടുംബത്തെ പിരിയാന്‍ വയ്യെന്ന  സോമാലിയക്കാരന്റെ വിലാപത്തില്‍ സഹതാപം തോന്നിയ മറ്റ് യാത്രക്കാര്‍ അയാള്‍ക്ക് വേണ്ടി രംഗത്തെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹീത്രുവില്‍ നിന്നും തുര്‍ക്കിയിലേക്കും അവിടെ നിന്നും സോമാലിയയിലേക്കും ഇയാളെ കയറ്റി വിടാനായിരുന്നു യുകെ ബോര്‍ഡര്‍ പോലീസ് പദ്ധതിയിട്ടിരുന്നത്.

ഗുരുതരമായ കുറ്റങ്ങള്‍ ചെയ്ത് ഇവിടുത്തെ സമൂഹത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന  ആളാണെന്ന് ആരോപിച്ചായിരുന്നു സോമാലിയക്കാരനെ നാട് കടത്താന്‍ ഹോം ഓഫീസ് തീരുമാനിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഹീത്രൂവില്‍ നിന്നും ഇസ്താംബുളിലേക്കുളള തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലേക്ക് ഇയാളെ കൊണ്ട് വരുന്ന വീഡിയോ പുറത്ത് വന്നിരുന്നു. വിമാനത്തില്‍ കയറ്റി ഇരുത്തിയ അയാള്‍ തന്റെ കുടുംബത്തെ പിരിഞ്ഞ് പോകേണ്ടി വരുന്നതിലുള്ള ദുഃഖം സഹിക്ക വയ്യാതെ പൊട്ടിക്കരയുകയും തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇടപെടുകയുമായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് ഹോം ഓഫീസ് ഒഫീഷ്യലുകളും മറ്റ് യാത്രക്കാരും തമ്മില്‍ വാഗ്വാദം നടക്കുകയും ചെയ്തിരുന്നു. അവസാനം സോമാലിയക്കാരനെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നാല് ഒഫീഷ്യലുകളായിരുന്നു സോമാലിയക്കാരനെ കയറ്റി വിടാനെത്തിയിരുന്നത്. തന്നെ ഇവിടുത്തെ കുടുംബത്തില്‍ നിന്നും വേര്‍പിരിക്കുന്നുവെന്ന് അലറിവിളിച്ച് കരയുന്ന ഇയാളെ വീഡിയോയില്‍ കാണാം. വിമാനത്തിലേക്ക് കയറ്റിയ ഇയാളെ പുറക് വശത്തേക്ക് കൊണ്ട് പോയി സീറ്റിലിരുത്തി രണ്ട് ഹോം ഓഫീസ് സ്റ്റാഫുകള്‍ ഇയാള്‍ക്ക് ഇരുവശത്തിരിക്കുകയും ചെയ്തിരുന്നു.

ഇയാള്‍ ക്രിമിനല്‍ അല്ലെന്നും അതിനാല്‍ നാട് കടത്തരുതെന്നും ചില യാത്രക്കാര്‍ വാദിക്കുന്നുണ്ടായിരുന്നു.  ആ വേളയിലും സോമാലിയക്കാരന്‍ കരയുന്നുണ്ടായിരുന്നു. ഇയാള്‍ കരയുന്നത് കാര്യമാക്കേണ്ടെന്നും ഇയാള്‍ ക്രിമിനലാണെന്നും അതിനാല്‍ നാട് കടത്തിയേ പറ്റൂ എന്നും ഒഫീഷ്യലുകള്‍ കടുംപിടിത്തം പിടിച്ചെങ്കിലും അവസാനം യാത്രക്കാരുടെ നിലപാടിന് വഴങ്ങി സോമാലിയക്കാരനെ തിരിച്ചിറക്കാന്‍ ഓഫീസര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇവിടെ നിയമപരമായി കഴിയാന്‍ അര്‍ഹതയില്ലാത്തവരെ മാത്രമാണ് ഇത്തരത്തില്‍ നാട് കടത്തുന്നതെന്നും ഇവരില്‍ പലരും വിദേശ ക്രിമിലുകളാണെന്നുമാണ് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category