1 GBP = 95.70 INR                       

BREAKING NEWS

യൂറോപ്യന്‍ കമ്പനികള്‍ നാട് വിടുമ്പോള്‍ തൊഴില്‍ നഷ്ടമാകുമോ? ആശ്രിത വിസയില്‍ എത്തിയ മലയാളികള്‍ക്ക് പണിയില്ലാതാവുമോ? യൂറോപ്യന്‍ യൂണിയനുമായി വ്യാപാരക്കരാര്‍ ഇല്ലാതെ ബ്രക്‌സിറ്റ് നടന്നാല്‍ എന്ത് സംഭവിക്കും?

Britishmalayali
kz´wteJI³

യുകെയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒരു ബ്രക്സിറ്റ് ഡീലില്‍ ഉടന്‍ എത്തുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയര്‍ ബുധനാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ നോ ഡീല്‍ രേഖകള്‍ പ്രസിദ്ധീകരിക്കുന്നത് യുകെ ഗവണ്‍മെന്റ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ബ്രക്സിറ്റ് വിഷയത്തില്‍ പോസിറ്റീവ് നീക്കങ്ങള്‍ ഇരുഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ടെങ്കിലും യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ യുകെ യൂണിയന്‍ വിട്ട് പോകുന്നതിനുള്ള സാധ്യത ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട്.

അടുത്ത ആഴ്ച നടക്കുന്ന നിര്‍ണായക സമ്മിറ്റില്‍ വച്ച് ഏത് തരത്തിലുള്ള തീരുമാനവും ഉണ്ടാകാമെന്ന അനിശ്ചിതത്വം ഉയരുന്നുമുണ്ട്. നോ-ഡീല്‍ സാഹചര്യമുണ്ടായാല്‍ അത് യുകെയിലെ തൊഴില്‍ മേഖലയ്ക്ക് കടുത്ത ആഘാതമാണുണ്ടാക്കുകയെന്ന ആശങ്കകള്‍ ശക്തമാണ്. ഇതിനെ തുടര്‍ന്ന് തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ എല്ലാം ഇല്ലാതാവുമോ? യൂറോപ്യന്‍ കമ്പനികള്‍ നാട് വിടുമ്പോള്‍ തൊഴില്‍ നഷ്ടമാകുമോ? ആശ്രിത വിസയില്‍ എത്തിയ മലയാളികള്‍ക്ക് പണിയില്ലാതാവുമോ? യൂറോപ്യന്‍ യൂണിയനുമായി വ്യാപാരക്കരാര്‍ ഇല്ലാതെ ബ്രക്സിറ്റ് നടന്നാല്‍ എന്ത് സംഭവിക്കും? തുടങ്ങിയ ആശങ്കകള്‍ നിറഞ്ഞ ചോദ്യങ്ങള്‍ ശക്തമാണ്.

നോ-ഡീലുണ്ടായാല്‍ ജോലികള്‍ക്ക് എന്ത് സംഭവിക്കും?
നോ-ഡീലുണ്ടായാല്‍  യുകെയിലെ ചുരുങ്ങിയത് 5000 സിറ്റി ജോബുകളെങ്കിലും ഇവിടെ നിന്നും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മാറിപ്പോകുമെന്നാണ് ദി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കാക്കുന്നത്.  ഇത്രയും ജോലികളെങ്കിലും ഇവിടെ നിന്നും യൂറോപ്പിലേക്ക് നീങ്ങിപ്പോകുമെന്നതിനോട് താനും യോജിക്കുന്നുവെന്ന് ഹൗസ് ഓഫ് ലോര്‍ഡ്സ് കമ്മിറ്റിയില്‍ വച്ച് സിറ്റി മിനിസ്റ്റര്‍ ജോണ്‍ ഗ്ലെനും വെളിപ്പെടുത്തിയിട്ടുണ്ട്.

യുകെയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കടുത്ത ബ്രെക്സിറ്റ്  സാഹചര്യത്തില്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ നഗരങ്ങളിലേക്ക് മാറാന്‍ ഒരുങ്ങുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവര്‍ ആംസ്ട്രര്‍ ഡാം, ഡബ്ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ് പോലുള്ള നഗരങ്ങളില്‍ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള ഇടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

അവിദഗ്ധ തൊഴിലുകള്‍ക്ക് എന്തു സംഭവിക്കും?
ബ്രക്സിറ്റിനെ തുടര്‍ന്ന് അതിര്‍ത്തി നിയന്ത്രണം ശക്തമാകുന്നതോടെ അവിദഗ്ധ തൊഴിലുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന ചര്‍ച്ചകള്‍ ശക്തമാകുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്ക് കൂടുതല്‍ ജോലി അവസരങ്ങള്‍ ലഭിക്കുമോ? അല്ലെങ്കില്‍ ലോ-സ്‌കില്‍ഡ് സെക്ടറിലേക്ക് വേണ്ടത്ര ആളുകളെ കിട്ടാതെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ നട്ടം തിരിയുമോ? എന്നീ ചോദ്യങ്ങളും ശക്തമാണ്. നോ ഡീല്‍ സാഹചര്യത്തെ തുടര്‍ന്ന് ലോ സ്‌കില്‍ഡ് ജോലികള്‍ കിട്ടുന്നത് കുറയാന്‍ സാധ്യതയില്ലെന്നാണ് ലോ ഫേമായ ഡിഎംഎച്ച് സ്റ്റാല്ലാര്‍ഡിന്റെ ചെയര്‍മാനായ റസ്റ്റം ടാറ്റ പറയുന്നത്.

റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ലെഷര്‍ തുടങ്ങിയ മേഖലകളിലെ തൊഴിലുകള്‍ നിലവില്‍ കുടിയേറ്റക്കാരാണ് കൂടുതലായും ചെയ്യുന്നതെന്നും അതിനാല്‍ കടുത്ത ബ്രക്സിറ്റിനെ തുടര്‍ന്ന് കുടിയേറ്റ നിയന്ത്രണങ്ങള്‍ വന്നാല്‍ ഈ ജോലികള്‍ ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. എന്നാല്‍ നോ-ഡീല്‍ ബ്രക്സിറ്റിനെ തുടര്‍ന്ന് അനിശ്ചിതത്വം സമ്പദ് വ്യവസ്ഥില്‍ വ്യാപിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ മിക്കവരും കുഴങ്ങുന്നതിനാല്‍ സമ്പദ് വ്യവസ്ഥയില്‍ അനിശ്ചിതത്വമുണ്ടാകുമെന്നും അത് ചെലവിടല്‍ ശീലത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് എന്ത് സംഭവിക്കും?
ഓഗസ്റ്റില്‍ പുറത്ത് വിട്ട നോ-ഡീല്‍ രേഖകള്‍ അനുസരിച്ച് ഡീലോട് കൂടിയോ മറിച്ചോ യുകെ യൂണിയന്‍ വിട്ട് പോയാലും നിലവില്‍ തൊഴിലാളികള്‍ യുകെയില്‍ അനുഭവിക്കുന്ന അവകാശങ്ങള്‍ അതേ പോലെ നിലനില്‍ക്കുമെന്നാണ് ഉറപ്പേകുന്നത്. എന്നാല്‍ യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് വേണ്ടി മറ്റേതെങ്കിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ അതത് രാജ്യത്തുള്ള നാഷണല്‍ ഗ്യാരണ്ടികള്‍ക്ക് കീഴില്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പില്ലെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. ഇതിനെ തുടര്‍ന്ന് ശമ്പളത്തിനായി വിലപേശുന്നതിന് അവര്‍ക്കുള്ള കഴിവ് കുറയുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category