1 GBP = 91.80 INR                       

BREAKING NEWS

നാട്ടിലെ സ്വത്ത് വിവരം ഇനി മറച്ചു വയ്ക്കാന്‍ സാധിക്കുകയില്ല; വിദേശത്തുള്ള സ്വത്ത് വിവരങ്ങളും വെളിപ്പെടുത്താന്‍ പ്രത്യേക ഫോം ഏര്‍പ്പെടുത്തി എച്ച്എംആര്‍സി; നിശ്ചിത കാലാവധിക്കുള്ളില്‍ വിവരം നല്‍കിയില്ലെങ്കില്‍ നികുതി അടക്കേണ്ടതിന്റെ ഇരട്ടി പിഴ നല്‍കേണ്ടി വരും; യുകെ മലയാളികള്‍ക്ക് വന്‍ തിരിച്ചടി

Britishmalayali
kz´wteJI³

ക്കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ എച്ച്എംആര്‍സി 'റിക്വയര്‍മെന്റ് ടു കറക്ട്' അഥവാ ആര്‍ടിസി എന്നൊരു നിയമം നടപ്പിലാക്കിയിരിക്കുകയാണ്. ഇത് പ്രകാരം യുകെയില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള വിദേശികളെല്ലാം നാട്ടില്‍ തങ്ങളുടെ പേരിലുള്ള സ്വത്ത് വിവരങ്ങളെല്ലാം നിര്‍ബന്ധമായും ഇവിടെ വെളിപ്പെടുത്തിയിരിക്കണം. ഇതിനായി എച്ച്എംആര്‍സി ഒരു പ്രത്യേക ഫോം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ യുകെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് നാട്ടിലെ സ്വത്ത് വിവരങ്ങള്‍ ഇനി മറച്ച് വയ്ക്കാന്‍ സാധിക്കുകയില്ല.  ഇത് പ്രകാരം നിശ്ചിത കാലാവധിയ്ക്കുള്ളില്‍ വിവരം നല്‍കിയില്ലെങ്കില്‍ നികുതി അടക്കേണ്ടതിന്റെ ഇരട്ടി പിഴ നല്‍കേണ്ടി വരുമെന്ന് പ്രത്യേകം ഓര്‍ക്കുക.ഇതോടെ യുകെ മലയാളികള്‍ക്ക് വമ്പന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

ഇതോടെ വിദേശത്തെ വസ്തുവകകളും വരുമാനവും മറച്ച് വച്ച് യുകെയില്‍ ജീവിച്ചിരിക്കുന്ന വിദേശികളെല്ലാം കുടുങ്ങുമെന്നുറപ്പായിരിക്കുകയാണ്. യുകെയിലെ ഇന്‍കം ടാക്സ്, കാപിറ്റല്‍ ഗെയിന്‍സ് ടാക്സ് അല്ലെങ്കില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്സ് എന്നിവയെ ബാധിക്കുന്ന തരത്തില്‍ വിദേശത്തുള്ള വസ്തുവകകള്‍ വെളിച്ചത്ത് കൊണ്ടു വരുന്നതിനാണ് എച്ച്എംആര്‍സി ഈ നീക്കം നടത്തിയിരിക്കുന്നത്. വിദേശത്തുള്ള സമ്പത്തുകളെ കുറിച്ച് എച്ച്എംആര്‍സിക്ക് മുന്നില്‍ പരസ്യപ്പെടുത്തുന്നവര്‍ക്ക് വിദേശത്തുള്ള വസ്തുവകകളെക്കുറിച്ച് പൂര്‍ണമായി വെളിപ്പെടുത്താനും അതിനനുസരിച്ചുള്ള നികുതി അടക്കാനും 90 ദിവസത്തെ സമയം അനുദവദിക്കും.

ഇത്തരത്തില്‍ വിദേശത്തുള്ള വരുമാനം അല്ലെങ്കില്‍ ലാഭം, സ്വത്തുക്കള്‍ തുടങ്ങിയവ സെപ്റ്റംബര്‍ 30ന് മുമ്പ് വെളിപ്പെടുത്തണമെന്നും ഇതിലൂടെ ഉയര്‍ന്ന നികുതി പിഴകള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാകാന്‍ സാധിക്കുമെന്നുമാണ് എച്ച്എംആര്‍സി നിര്‍ദേശിക്കുന്നത്. ഇത്തരത്തില്‍ വിദേശത്തുള്ള വസ്തുവകകളെക്കുറിച്ച് ഇവിടെ വെളിപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് യുകെയിലെ ചില നികുതിദായകര്‍ക്ക് ഇനിയും തിരിച്ചറിവുണ്ടായിട്ടില്ല. വിദേശത്ത് വാടകക്ക് കൊടുക്കുന്ന പ്രോപ്പര്‍ട്ടി ഉണ്ടെങ്കിലോ, ഒരു രാജ്യത്ത് നിന്നും വരുമാനമോ വസ്തുവകകളോ മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നുവെങ്കിലോ വിദേശത്ത് ജീവിക്കുമ്പോള്‍ യുകെയിലെ പ്രോപ്പര്‍ട്ടി വാടകക്ക് കൊടുക്കുന്നുണ്ടെങ്കിലോ യുകെയില്‍ അതിനനുസൃതമായ നികുതി കൊടുക്കണമെന്ന് നിയമമുണ്ട്.

യുകെയ്ക്ക് പുറത്തുള്ള വസ്തുവകകള്‍ക്ക് നികുതി നല്‍കാത്തവരെ ഫലപ്രദമായി പിടികൂടിയതിലൂടെ 2010 മുതല്‍ 2.8 ബില്യണ്‍ പൗണ്ടിന്റെ വരുമാനം നിര്‍ണായകമായ പബ്ലിക്ക് സര്‍വീസുകളിലേക്കായി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ട്രഷറിക്കുള്ള ഫിനാന്‍ഷ്യല്‍ സെക്രട്ടറിയായ മെല്‍ സ്ട്രൈഡ് എംപി വെളിപ്പെടുത്തുന്നത്. നിയമങ്ങള്‍ അനുസരിച്ച് ഇത്തരത്തില്‍ നികുതിയടക്കാത്തവര്‍ക്കെതിരെയുളള നടപടികള്‍ ഇനിയും ശക്തമാക്കുമെന്നാണ് അദ്ദേഹം തറപ്പിച്ച് പറയുന്നത്. പുതിയ നിയമം അനുസരിച്ച് വിദേശത്തുള്ള സമ്പത്തിനെ കുറിച്ച് എച്ച്എംആര്‍സിക്ക് മുന്നില്‍ വിവരങ്ങള്‍ നല്‍കാതിരിക്കുകയും നികുതി അടക്കാതിരിക്കുകയും ചെയ്യുന്നവരെ വര്‍ധിച്ച പിഴകള്‍ക്ക് വിധേയരാക്കുമെന്നും അതിനാല്‍ ഇതിന് ഇട കൊടുക്കാതെ ഇത്തരക്കാര്‍ എച്ച്എംആര്‍സിയുമായി എത്രയും വേഗം ബന്ധപ്പെടണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

ഒക്ടോബര്‍ ഒന്ന് മുതല്‍ യുകെ അടക്കമുള്ള 100 രാജ്യങ്ങള്‍ക്ക് കോമണ്‍ റിപ്പോര്‍ട്ടിംഗ് സ്റ്റാന്‍ഡേര്‍ഡിന് (സിആര്‍എസ്) കീഴിലുള്ള ഫിനാന്‍ഷ്യല്‍ അക്കൗണ്ട്സ് ഡാറ്റകള്‍ കൈമാറുന്നതിത് വഴിയൊരുങ്ങിയിട്ടുണ്ട്. വിദേശത്തുള്ള വസ്തു വകകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിന് സിആര്‍എസ് ഡാറ്റകള്‍ എച്ച്എംആര്‍സിക്ക് വളരെ സഹായകരമാകുന്നുണ്ട്. തങ്ങളെ സംബന്ധിച്ച് ഇത്തരം ഡാറ്റകള്‍ എച്ച്എംആര്‍സിക്ക് ലഭിച്ചാല്‍ അതുമായി ബന്ധപ്പെട്ട യഥാതദ വിവരങ്ങള്‍ ബോധിപ്പിക്കേണ്ടത് നികുതി ദായകന്റെ ഉത്തരവാദിത്വമാണ്.

എച്ച്എംആര്‍സിയുടെ പുതിയ നിയമം നിലവില്‍ വന്നതിന് ശേഷം 17,000ത്തില്‍ അധികം പേരാണ് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്താനും ശേഷിക്കുന്ന നികുതി അടക്കാനുമായി എച്ച്എംആര്‍സിയെ ബന്ധപ്പെട്ടിരിക്കുന്നത്. വിദേശത്തുള്ള ഹോളിഡേ ഹോമുകള്‍, വിദേശത്തുള്ള പ്രോപ്പര്‍ട്ടികള്‍ തുടങ്ങിയവയില്‍ നിന്നുള്ള  വരുമാനം തുടങ്ങിയവ ബോധിപ്പിക്കാനും നികുതി അടക്കാനുമാണ് നിരവധി പേര്‍ ബന്ധപ്പെട്ടിരിക്കുന്നത്. കസ്റ്റമര്‍മാര്‍ക്ക് തങ്ങളുടെ നികുതി ബാധ്യതകള്‍ ശരിപ്പെടുത്താന്‍ വിവിധ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം.

ഉദാഹരണമായി ഇതിനായി എച്ച്എംആര്‍സിയുടെ ഡിജിറ്റല്‍ ഡിസ്‌ക്ലോഷര്‍ സര്‍വീസ് ഉപയോഗിക്കാം. വേള്‍ഡ് വൈഡ് ഡിസ്‌ക്ലോഷര്‍ ഫെസിലിറ്റിയുടെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ എച്ച്എംആര്‍സി കറക്ടിംഗ് ടാക്സ് നോണ്‍-കോംപ്ലിയന്‍സിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റ് ഏതു സര്‍വീസും ഇതിനായി ഉപയോഗിക്കാം. ഇതിന് പുറമെ നിങ്ങളുടെ വിദേശത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എച്ച്എംആര്‍സി ഓഫീസറോടും ഇത്തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്താം. കൂടാതെ ഇതിനായി എച്ച്എംആര്‍സി യോജിക്കുന്ന ഏത് വഴിയും പ്രയോജനപ്പെടുത്താവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category