1 GBP = 95.70 INR                       

BREAKING NEWS

നിങ്ങള്‍ സ്വയംതൊഴില്‍ ചെയ്‌തോ ബിസിനസ് ചെയ്‌തോ ജീവിക്കുന്നയാള്‍ ആണോ? എങ്കില്‍ എന്തിനാണ് ടാക്‌സ് റിട്ടേണ്‍ നല്‍കാന്‍ ജനുവരി 31 വരെ കാത്തിരിക്കുന്നത്?

Britishmalayali
kz´wteJI³

നിങ്ങള്‍ക്ക് മോര്‍ട്ട്ഗേജ് ലഭിക്കാന്‍ ആഗ്രഹമുണ്ടോ? നിങ്ങള്‍ നിങ്ങള്‍ സ്വയംതൊഴില്‍ ചെയ്തോ ബിസിനസ് ചെയ്തോ ജീവിക്കുന്നയാള്‍ ആണോ? എന്നാല്‍ നിങ്ങള്‍ ടാക്സ് റിട്ടേണ്‍ എച്ച്എംആര്‍സിക്ക് നല്‍കാന്‍ ജനുവരി 31 വരെ കാത്തിരിക്കേണ്ടതില്ല. മോര്‍ട്ട്ഗേജ് മുതല്‍ പഴ്സണല്‍ ലോണ്‍ വരെ എടുക്കാന്‍ നേരത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ മോര്‍ട്ട്ഗേജിന് അപേക്ഷിക്കുമ്പോള്‍ അത് ലഭിക്കണമെങ്കില്‍ നിരവധി  കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നറിയുക. അതില്‍ ഏറ്റവും പ്രധാനം നിങ്ങളുടെ വരുമാനം തെളിയിക്കുക എന്നതാണ്. ഇതിനായി നേരത്തെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നത് നന്നായിരിക്കും. അതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളാണ് ഇവിടെ വിവിരിക്കുന്നത്.

ടാക്സ് റിട്ടേണും നിങ്ങളുടെ മോര്‍ട്ട്ഗേജും
സ്വയം തൊഴില്‍ ചെയ്യുന്ന ഒരു വ്യക്തിയില്‍ നിന്നും മോര്‍ട്ട്ഗേജിനുള്ള അപേക്ഷ ലഭിച്ചാല്‍ ഒരു ലെന്‍ഡര്‍ ആദ്യം തിരക്കുക പ്രസ്തുത വ്യക്തിക്ക് ലോണ്‍ തുക തിരിച്ചക്കാന്‍ ശേഷിയുണ്ടോയെന്നാണ്. കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ മോര്‍ട്ട്ഗേജിന് അപേക്ഷിക്കുമ്പോള്‍ തങ്ങളുടെ സാമ്പത്തിക ശേഷി തെളിയിക്കുന്നതിനായി  അവര്‍ക്ക് എംപ്ലോയ്മെന്റ് കോണ്‍ട്രാക്ടുകളും പേസ്ലിപ്പുകളും ഹാജരാക്കാന്‍ സാധിക്കും. എന്നാല്‍ സ്വയം തൊഴില്‍ ചെയ്യുന്ന ഒരു വ്യക്തിക്ക് ഇത് സാധ്യമല്ല. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ മോര്‍ട്ട്ഗേജിന് അപേക്ഷിക്കുമ്പോള്‍ എച്ച്എംആര്‍സിയില്‍ നിന്നും തങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും പുതിയ മൂന്ന് എസ്എ302 ഫോമുകള്‍ ഹാജരാക്കേണ്ടതുണ്ട്.ഇതിനായി അവരുടെ സെല്‍ഫ്-അസെസ്മെന്റ് ടാക്സ് റിട്ടേണ്‍ നേരത്തെ സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാണ്.

നിങ്ങള്‍ക്ക് എപ്പോള്‍ ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാം?
ഏപ്രില്‍ ആറിന് ശേഷം ഏത് തിയതിക്കും നിങ്ങള്‍ക്ക് ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാമെന്നറിയുക. അതിനാല്‍ 2017-18 കാലത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ആദ്യ അവസരം 2018 ഏപ്രില്‍ ആറിനായിരുന്നു. എന്നാല്‍ മിക്കവരും ഏറ്റവും അവസാന തീയതി വരെ ഇതിനായി കാത്തിരിക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു മോര്‍ട്ട്ഗേജിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ടാക്സ് റിട്ടേണ്‍ കഴിയുന്നതും നേരത്തെ ഫയല്‍ ചെയ്യുന്നത് നന്നായിരിക്കും. ഇതിന് പുറമെ ചില ഹാര്‍ഡ് ടാക്സ് റിട്ടേണ്‍ ഡെഡ് ലൈനുകളുമുണ്ട്. നിങ്ങള്‍ ഒരു പേപ്പര്‍ ആപ്ലിക്കേഷനാണ് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഒക്ടോബര്‍ 31 ഓടെ സമര്‍പ്പിക്കണം. ജനുവരി 31ന്  ശേഷം സമര്‍പ്പിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരും. നിങ്ങള്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് എസ്എ302 ഫോം  ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇതിന് പകരം എച്ച്എംആര്‍സിയോട് ഫോമുകള്‍ തപാലില്‍ ആവശ്യപ്പെടാനും സാധിക്കും.  ഇതിനായി ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും.

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് മോര്‍ട്ട്ഗേജ് ലഭിക്കാന്‍
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ മോര്‍ട്ട്ഗേജിന് അപേക്ഷിക്കുമ്പോള്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ അക്കൗണ്ടുകള്‍  ഒരു അക്കൗണ്ടന്റിന്റെ ഒപ്പോട് കൂടി സമര്‍പ്പിച്ച് നിങ്ങളുടെ മോര്‍ട്ട്ഗേജ് അപേക്ഷയെ പിന്തുണക്കണം. ആ കാലത്തെ നിങ്ങളുടെ  ലാഭത്തെ പരിഗണിച്ചാണ് മോര്‍ട്ട്ഗേജ് പ്രൊവൈഡര്‍മാര്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് മോര്‍ട്ട്ഗേജ് നല്‍കണമോയെന്ന കാര്യം പരിഗണിക്കുന്നത്. അതിനാല്‍  ലാഭത്തില്‍ ക്രമമായ വര്‍ധനവുണ്ടാകുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഇത്തരക്കാര്‍ ഹാജരാക്കിയാല്‍ അവര്‍ക്ക് ലോണ്‍ കിട്ടാന്‍ സാധ്യതയേറും. ഇവര്‍ ഒരു ഡീസന്റ് ഡിപ്പോസിററ് നിര്‍വഹിക്കാന്‍ തയ്യാറായാല്‍ മോര്‍ട്ട്ഗേജ് ലഭിക്കുന്നതിനുള്ള സാധ്യതയേറും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category